തിരുവനന്തപുരം: സതേൺ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ-1 ശമ്പളസ്കെയിലിലുള്ള തസ്തികകളിൽ അഞ്ചൊഴിവും ലെവൽ-2 ശമ്പളസ്കെയിലിലുള്ള തസ്തികകളിൽ 12 ഒഴിവും (തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം ഡിവിഷനുകളിൽ രണ്ടുവീതം) ഉണ്ട്വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസും ഐ.ടി.ഐ.യും. അല്ലെങ്കിൽ, പ്ലസ്ടു/തത്തുല്യം.പ്രായം: ലെവൽ-1 തസ്തികകളിൽ 18-33 വയസ്സ്. ലെവൽ-2 തസ്തികകളിൽ 18-33 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾ www.rrcmas.in-ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 20.

LEAVE A REPLY

Please enter your comment!
Please enter your name here