കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റ ക​ര​ട് പു​റ​ത്തി​റ​ങ്ങി ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും അ​ന്തി​മ പ​ട്ടി​ക ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക​യി​ലാ​യി അ​ധ്യാ​പ​ക​ർ.സ്റ്റാ​ഫ് ഫി​ക്സേ​ഷ​നു​ശേ​ഷം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഓ​പ്ഷ​ൻ കൊ​ടു​ത്ത 2023-24 വ​ർ​ഷ​ത്തെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യാ​ണ് നീ​ളു​ന്ന​ത്. യ​ഥാ​സ​മ​യം ഇ​റ​ങ്ങേ​ണ്ട പ​ട്ടി​ക കോ​ട​തി ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​താ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് നീ​ളാ​ൻ കാ​ര​ണം. എ​ന്നാ​ൽ, ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പൊ​തു​സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ജ​നു​വ​രി​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം​മാ​റ്റ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി മാ​തൃ​ജി​ല്ല​യി​ൽ ​ജോ​ലി​ചെ​യ്യു​ന്ന​വ​ർ സ്ഥ​ലം​മാ​റ്റ ഭീ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ച​ര​ടു​വ​ലി​ക്കു​ന്ന​താ​ണ് അ​ന്തി​മ പ​ട്ടി​ക​യും ഉ​ത്ത​ര​വും വൈ​കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ന്റെ ഇ​ട​പെ​ട​ലി​ലാ​യി​രു​ന്നു സ്ഥ​ലം​മാ​റ്റ അ​പേ​ക്ഷ ക്ഷ​ണി​ച്ച​തും ക​ര​ട് പു​റ​ത്തി​റ​ക്കി​യ​തും. സ്ഥ​ലം​മാ​റ്റം ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മേ​യി​ൽ ക​ര​ട് ഇ​റ​ങ്ങി​യെ​ങ്കി​ലും കോ​ട​തി ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​തി​നാ​ൽ 2019ലും 2021​ലും സ്വീ​ക​രി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സ്ഥ​ലം​മാ​റ്റം ന​ട​ത്താ​നാ​ണ് ക​ഴി​ഞ്ഞ ​ജ​നു​വ​രി​യി​ൽ ഹൈ​കോ​ട​തി​യും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലും നി​ർ​ദേ​ശി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യാ​ൽ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് നീ​ളു​മെ​ന്ന​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് സ്ഥ​ലം​മാ​റ്റം വൈ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. അ​ഞ്ചി​ലേ​റെ വ​ർ​ഷം ഒ​രേ ജി​ല്ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് സ​ഹാ​യ​ക​മാ​കു​ക​യാ​ണ് ഉ​ത്ത​ര​വ് വൈ​ക​ൽ.

LEAVE A REPLY

Please enter your comment!
Please enter your name here