കോഴിക്കോട്‌ : കക്കോടിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരി (100) അന്തരിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിൽ രഹസ്യ വിവരങ്ങൾ കൈമാറുന്ന ചുമതല വഹിച്ചിട്ടുണ്ട്‌. സംസ്ക്കാരം ഞായറാഴ്‌ച രാവിലെ 11ന്‌ വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ.

സ്വതന്ത്ര്യ സമര പ്രവർത്തനങ്ങളും ഹരിജനോദ്ദാരണ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് 1934 ൽ  കോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ട് കണ്ടത് ഉണ്ണീരിയുടെ ജീവിതത്തിലെ അവിസ്‌മരണീയമായ മുഹൂർത്തമായിരുന്നു. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ മാനാഞ്ചിറ മൈതാനിയിൽ വച്ച് ആഘോഷിച്ച വേളയിൽ ഉണ്ണീരിയും കക്കോടിയിൽ നിന്ന് എത്തി പങ്കെടുത്തിരുന്നു. ഭാര്യ: പരേതയായ ജാനു. മക്കൾ : പ്രേമലത, പുഷ്‌പലത, ഹേമലത, സ്നേഹലത (സിപിഐ എം പൂവത്തൂർ ബ്രാഞ്ച് അംഗം) ,റീന , വിനോദ് കുമാർ (ഗവ. മെഡിക്കൽ കോളജ് ആശുപത്രി) ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, അശോകൻ, കൃഷ്‌ണൻ, എ കെ ബാബു (സിപിഐ എം കക്കോടി ഈസ്റ്റ് എൽസി അംഗം), മോഹൻ രാജ്, സ്‌മൃതി, മനോജ്. സഹോദരങ്ങൾ: പരേതരായ മാധവൻ, ഭാസ്ക്കരൻ, അമ്മു, പെരച്ചക്കുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here