കൊ​ച്ചി: ന​ഗ​ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കാ​ൻ ഷീ ​ഹോ​സ്റ്റ​ൽ വ​രു​ന്നു. വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ (ജി.​സി.​ഡി.​എ) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ചൊ​വ്വാ​ഴ്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കും.എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം 23 സെ​ന്റ് സ്ഥ​ല​ത്ത് സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും മാ​ത്ര​മാ​യാ​ണ്​ ‘ഷീ ​ഹോ​സ്റ്റ​ൽ’ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 7.5 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്‌ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​ത്. അ​ഞ്ച് നി​ല​ക​ളി​ലാ​യാ​ണ് നി​ർ​മാ​ണം. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ കൊ​ച്ചി​യി​ൽ താ​മ​സി​ക്കു​ന്ന വ​നി​ത​ക​ളു​ടെ എ​ണ്ണം അ​സം​ഖ്യ​മാ​ണ്. നി​ല​വി​ൽ പ​ല സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളു​ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന ഫീ​സ് പ​ല​ർ​ക്കും താ​ങ്ങാ​നാ​കി​ല്ല.ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30നാ​ണ് ത​റ​ക്ക​ല്ലി​ട​ൽ. ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ച്ചി മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നി​ല​വി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്​ കീ​ഴി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ ഷീ ​ലോ​ഡ്ജ് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഒ​മ്പ​തു​മാ​സം പി​ന്നി​ട്ട​പ്പോ​ൾ 24 ല​ക്ഷം രൂ​പ ലാ​ഭം ല​ഭി​ച്ചു. ന​ഗ​ര​ത്തി​ൽ പ​ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി വ​ന്ന് അ​ന്തി​യു​റ​ങ്ങേ​ണ്ടി​വ​രു​ന്ന സ്ത്രീ​ക​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ സു​ര​ക്ഷി​ത താ​മ​സം ഒ​രു​ക്കു​ക​യാ​ണ് ഷീ ​ലോ​ഡ്ജി​ലൂ​ടെ.

LEAVE A REPLY

Please enter your comment!
Please enter your name here