തിരുവനന്തപുരം: റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി 26ന് രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. സായുധ സേനാ വിഭാഗങ്ങൾ, പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, കുതിര പോലീസ്, എൻ. സി. സി, സ്‌കൗട്ട്സ് എന്നിവർ അഭിവാദ്യം അർപ്പിക്കും. തുടർന്ന് ഗവർണർ റിപ്പബ്ളിക് ദിന സന്ദേശം നൽകും. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും.

 ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തും. ജില്ല, ബ്ളോക്ക്, പഞ്ചായത്ത് തലങ്ങളിലും ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും രാവിലെ 9നോ അതിനു ശേഷമോ പതാക ഉയർത്താം. പ്ളാസ്റ്റിക് നിർമിത ദേശീയ പതാകളുടെ നിർമാണവും വിതരണവും വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here