പാലക്കാട് :ഡൽഹിയിൽ 26ന്‌ നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ കേരളത്തിൽനിന്നുള്ള ഒമ്പത് വനിതാ സിആർപിഎഫ് കമാൻഡോസ് അണിനിരക്കും. പാലക്കാട് കുറിശാംകുളം സ്വദേശി വിനീത, എരുത്തേമ്പതി ‘അതുല്യ’ത്തിൽ ഐശ്വര്യ വിനു, വടവന്നൂർ നാരായണ ഹൗസിൽ ജാൻസി, മുട്ടിക്കുളങ്ങര മഹാളിവീട്ടിൽ രേഷ്മ, ഷൊർണൂർ കുളപ്പുള്ളി സ്വദേശി അഞ്‌ജു പ്രമോദ്, കണ്ണൂർ ഇരിട്ടി ചക്കുന്നംപുറത്ത് വീട്ടിൽ സീനിയ തോമസ്, തിരുവനന്തപുരം വെന്നിക്കോട് വരമ്പശേരി രേഷ്മ, കൊല്ലം കോയിവിള കളത്രം വീട്ടിൽ അനശ്വര സായൂജ്, തൃശൂർ കൊടുങ്ങല്ലൂർ ഏറത്ത്‌ വീട്ടിൽ ലീമ, എന്നിവരാണ് പരേഡിൽ പങ്കെടുക്കുന്നത്. 2021 ൽ സിആർപിഎഫിൽ ചേർന്ന ഇവർ തിരുവനന്തപുരം പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കി. നിലവിൽ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിആർപിഎഫ് 213 മഹിളാ ബറ്റാലിയൻ അംഗങ്ങളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here