കൊച്ചി:വികലാംഗ പെൻഷൻ അഞ്ചു മാസമായി മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ട്. കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത് പാപ്പച്ചൻ എന്ന ജോസഫാണ് ജീവനൊടുക്കിയത്.

പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ന​കം പെ​ന്‍​ഷ​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു​മാ​സം മു​മ്പ് ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​നും പാ​പ്പ​ച്ച​ന്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ പെ​ന്‍​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല.

മാ​സം തോ​റും ന​ല്‍​കു​ന്ന വി​ക​ലാം​ഗ പെ​ന്‍​ഷ​നെ ആ​ശ്ര​യി​ച്ചാ​ണ് പാ​പ്പ​ച്ച​നും 47 വ​യ​സു​ള്ള കി​ട​പ്പു​രോ​ഗി​യാ​യ മ​ക​ളും ജീ​വി​ക്കു​ന്ന​ത്. മ​റ്റു ര​ണ്ടു പെ​ണ്‍​മ​ക്ക​ള്‍ വി​വാ​ഹി​ത​രാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​മാ​യി പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​രു​ന്നു വാ​ങ്ങു​ന്ന​തി​ന​ട​ക്കം സാ​മ്പ​ത്തി​ക പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here