തൃശ്ശൂര്‍: ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി. കാവിലക്കാട് കൂട്ടിയെഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവംക്ഷേത്രത്തിലെ കൂട്ടിയെഴുന്നള്ളിപ്പിന് ദേവസ്വം ആനയ്ക്കാണ് തിടമ്പ്. ഈ ആന നടുവിലാണ് നില്‍ക്കുക. ഇതിനും വലത്തേ ഭാഗത്ത് നില്‍ക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനാണ്. ഇടത്തേഭാഗത്ത് നില്‍ക്കുന്ന ആനകളെ സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. തൃക്കടവൂർ ശിവരാജു എന്ന ആനയെയാണ് ഈ സ്ഥാനത്തേക്ക് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിറക്കല്‍ കാളിദാസനെ ആ സ്ഥാനത്തേക്ക് നിര്‍ത്താന്‍ കമ്മിറ്റി ഭാരവാഹികള്‍ അങ്ങോട്ടേക്കെത്തിയതോടെയാണ് ആനകളുടെ കമ്മിറ്റിക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.സംഘര്‍ഷം ശക്തമായതോടെ ആനകളെ അവിടെനിന്നും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here