കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: തീ​​ർ​​ഥാ​​ട​​ക വാ​​ഹ​​നം റോ​​ഡ് സൈ​​ഡി​​ലെ ക​​ലു​​ങ്കി​​ലി​​ടി​​ച്ചു മ​​റി​​ഞ്ഞ് ഒ​​രാ​​ൾ മ​​രി​​ച്ചു. കു​​ട്ടി​​ക​​ള​​ട​​ക്കം അ​​ഞ്ചു പേ​​ർ​​ക്ക് പ​​രി​​ക്ക്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി – ഈ​​രാ​​റ്റു​​പേ​​ട്ട റോ​​ഡി​​ൽ പു​​ന്ന​​ച്ചോ​​ട് ഭാ​​ഗ​​ത്ത് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 2.45ന് ​​ക​​ർ​​ണാ​​ട​​ക​​ത്തി​​ൽ നി​​ന്നും വ​​ന്ന അ​​യ്യ​​പ്പ​​ഭ​​ക്ത​​രു​​ടെ വാ​​ഹ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

ക​​ർ​​ണാ​​ട​​ക ഷി​​മോ​​ഗ പേ​​പ്പ​​ർ ടൗ​​ൺ സ്വ​​ദേ​​ശി​​യാ​​യ പ​​ര​​മേ​​ശ് (35) ആ​​ണ് മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്. പ​​രി​​ക്കേ​​റ്റ ക​​ർ​​ണാ​​ട​​ക ഷി​​മോ​​ഗ സ്വ​​ദേ​​ശി​​ക​​ളാ​​യ പ്ര​​മോ​​ദ് (26), ശ്രീ​​നി​​വാ​​സ് (31), ജ​​നാ​​ർ​​ദ്ദ​​ൻ (31), പ​​ര​​മേ​​ശി​​ന്‍റെ മ​​ക്ക​​ളാ​​യ പൂ​​ർ​​ണ​​ച​​ന്ദ്ര (10), കാ​​രു​​ണ്യ (ഏ​​ഴ്) എ​​ന്നി​​വ​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച് പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ൽ​​കി​​യശേ​​ഷം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here