തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ നാട്ടകം ട്രാവൽ സിമന്റസിന്റെ ഉടമസ്ഥതയിൽ കാക്കനാടുള്ള സ്ഥലം വിൽക്കുന്നതിന് ആഗോള ടെണ്ടർ ക്ഷണിച്ചുവെന്ന് മന്ത്രി പി.കരാജീവ് നിയമസഭയെ അറിയിച്ചു. 2.79 ഏക്കർ സ്ഥലം വിൽക്കുന്നതിനുള്ള ടെണ്ടറാണ് ക്ഷണിച്ചതെന്നും അദ്ദേഹം കെ.ക. രമക്ക് മറുപടി നൽകി.

ട്രാവൻകൂർ സിമൻറ്സ് കമ്പനി ക്ലിങ്കർ വാങ്ങിയ ഇനത്തിലും, വിരമിച്ച ജീവനക്കാരുടെ നിയമപരമായ ബാധ്യതകളായ ഗ്രാറ്റുവിറ്റി, പി.എഫ് മുതലായവയിലുള്ള കുടിശ്ശികകളും, കമ്പനിയുടെ മറ്റിനങ്ങളിലുള്ള കടങ്ങൾ, നിലവിലെ ജീവനക്കാരുടെ പി.എഫ് കുടിശ്ശിക എന്നിവയും കൊടുത്തു തീർത്ത് നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യണം. കമ്പനിയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനാണ് കമ്പനിയുടെ ലാഭത്തിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് മുൻപ് കമ്പനി സ്വന്തമായി വാങ്ങിയതുമായ 2.79 ഏക്കർ സ്ഥലം വിൽക്കുന്നതിന് അനുമതി നൽകിയത്.കമ്പനിയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനും മറ്റ് പരിഹാര മാർഗങ്ങൾ ഇല്ലാത്തതിനാലാണ് കമ്പനിയുടെ ഭൂമി 2.79 ഏക്കർ പൊതു ലേലത്തിലൂടെ വിൽക്കുന്നതിന് അനുമതി നൽകിയതെന്നും പി.രാജീവ് രേഖാലമൂലം നിയമസഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here