തേ​നി: ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​യാ​യ വെ​ള്ള​ക്ക​ല്ലി​ൽ സൗ​ന്ദ​ർ​രാ​ജ് (68) ആ​ണ് മ​രി​ച്ച​ത്. തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ച​ക്ക​ക്കൊ​ന്പ​ന്‍ ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് സൗ​ന്ദ​ർ​രാ​ജ​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് വീ​ണു പ​രി​ക്കേ​റ്റ​തി​നാ​ൽ സൗ​ന്ദ​രാ​ജ​ന്‍റെ വ​ല​തു​കാ​ലി​ന് ശേ​ഷി​ക്കു​റ​വ് ഉ​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ സൗ​ന്ദ​ർ​രാ​ജ​ന് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ആ​ന​യെ തു​ര​ത്തി​യ ശേ​ഷ​മാ​ണ്‌ സൗ​ന്ദ​ർ​രാ​ജ​നെ ര​ക്ഷ​പ്പെ​ടു​ത്തി റോ​ഡി​ൽ എ​ത്തി​ച്ച​ത്. നെ​ഞ്ചി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സൗ​ന്ദ​ർ​രാ​ജ​ന്‍റെ ര​ണ്ട്‌ കൈ​ക​ളും ഒ​ടി​ഞ്ഞി​രു​ന്നു.രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here