ബാങ്കോക്ക്: തായ്‍ലൻഡില്‍ മനുഷ്യരില്‍ പടരാൻ സാധ്യതയുള്ള പുതിയ വൈറസ് വവ്വാലുകളില്‍ കണ്ടെത്തി. തായ് ഗുഹയില്‍ കണ്ടെത്തിയ വൈറസിന് പേരിട്ടിട്ടില്ല.

ഇവിടെ പ്രാദേശിക കര്‍ഷകര്‍ വളമായി വവ്വാലുകളുടെ വിസര്‍ജ്യം ശേഖരിക്കുന്നു.

മനുഷ്യരില്‍ പടരാൻ സാധ്യതയുള്ള വൈറസാണ് കണ്ടെത്തിയതെന്നും തീവ്രതയും വ്യാപന ശേഷിയും കണക്കാക്കിയിട്ടില്ലെന്നും ന്യൂയോര്‍ക് ആസ്ഥാനമായുള്ള ആരോഗ്യ സന്നദ്ധ സംഘടനയായ ഇക്കോ ഹെല്‍ത്ത് അലയൻസ് മേധാവി ഡോ. പീറ്റര്‍ ദസാക് പറഞ്ഞു.

വവ്വാലില്‍നിന്ന് പടരുന്ന മാരക ശേഷിയുള്ള നിപ വൈറസ് കേരളത്തില്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച കൊറോണ വൈറസ് അതിവേഗം ലോകത്താകെ പടര്‍ന്ന അനുഭവമുള്ളതിനാല്‍ ആരോഗ്യ അധികൃതര്‍ ജാഗ്രതയിലാണ്. വ്യാപന ശേഷി കുറവാണെങ്കിലും കൊറോണയേക്കാള്‍ മരണം വിതക്കാൻ ശേഷിയുള്ള മാരക വൈറസാണ് നിപ. തായ്‍ലൻഡില്‍ കണ്ടെത്തിയത് നിപയല്ല എന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here