ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തന്‍ ഫീച്ചറുകള്‍ നിരന്തരം അവതരിപ്പിക്കാറുണ്ട് വാട്‌സാപ്പ്. അതിലൊന്നാണ് ചാറ്റ് ലോക്ക് ഫീച്ചര്‍. ഈ ചാറ്റ് ലോക്ക് ഫീച്ചര്‍ ഇപ്പോള്‍ വാട്‌സാപ്പിന്റ വെബ് വേര്‍ഷനിലും പരീക്ഷിക്കുകയാണ് കമ്പനി. താമസിയാതെ തന്നെ വാട്‌സാപ്പിന്റെ വെബ് വേര്‍ഷനില്‍ ചാറ്റ് ലോക്ക് ഐക്കണും ചേര്‍ക്കുമെന്ന് ഓള്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നുഇതുവഴി ഉപഭോക്താക്കള്‍ക്ക് രഹസ്യ ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ ഉപയോഗിക്കാനും അവ ലോക്ക് ചെയ്ത ഫോള്‍ഡറിലാക്കാനും സാധിക്കും

വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്തുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണിത്. ഫോണ്‍ മറ്റുള്ളവര്‍ക്ക് കൈമാറിയാലും ലോക്ക് ചെയ്ത ചാറ്റുകള്‍ വായിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റുകയും പ്രസ്തുത ചാറ്റിലെ നോട്ടിഫിക്കേഷനുകള്‍ ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും. നിലവില്‍ ഫോണ്‍ ആപ്പില്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ മറ്റ് ചാറ്റുകള്‍ക്കൊപ്പം തന്നെ കാണാനാവും.

ഒരു വാട്സാപ്പ് ചാറ്റ് തുറന്ന് ആ ചാറ്റിന് മുകളിലുള്ള യൂസര്‍ നെയിമില്‍ ടച്ച് ചെയ്യുക. എന്നിട്ട് താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ‘Disappearing Message’ ഓപ്ഷന് താഴെയായി Chat Lock ഓപ്ഷനും കാണാം. ഇത് ഓണ്‍ ചെയ്തുവെച്ചാല്‍ ആ ചാറ്റ് ലോക്ക് ചെയ്യപ്പെടും. ബയോമെട്രിക് സുരക്ഷ വെച്ചാണ് ഇത് ലോക്ക് ചെയ്യുക.ചാറ്റ് ലോക്ക് ചെയ്താല്‍, വാട്സാപ്പിലെ ചാറ്റ് ലിസ്റ്റിന് മുകളിലായി ഒരു Locked Chat ഫോള്‍ഡര്‍ പ്രത്യക്ഷപ്പെടും ഇതിനകത്താവും ലോക്ക് ചെയ്ത ചാറ്റുകള്‍ ഉണ്ടാവുക. ഇത് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ബയോമെട്രിക് വെരിഫിക്കേഷന്‍ ആവശ്യപ്പെടും. ഇത് നല്‍കിയാല്‍ മാത്രമേ ചാറ്റ് തുറക്കുകയുള്ളൂ. ഇതിനാല്‍ മറ്റാര്‍ക്കും ആ ഫോള്‍ഡര്‍ തുറക്കാനും ചാറ്റുകള്‍ വായിക്കാനും സാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here