മ­​ല­​പ്പു­​റം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ­​ണാ വി­​ജ­​യ​ന്‍റെ ക­​മ്പ­​നി­​ക്കെ­​തി​രാ­​യ ര­​ജി­​സ്­​ട്രാ​ര്‍ ഓ­​ഫ് ക­​മ്പ­​നീ­​സി​ന്‍റെ ക­​ണ്ടെ­​ത്ത​ല്‍ ഗൗ­​ര­​വ­​ത­​ര­​മാ­​ണെ­​ന്നും സി­​ബി​ഐ­​യോ ഇ­​ഡിയോ അ­​ന്വേ­​ഷി­​ക്കേ­​ണ്ട കേ­​സാ­​ണി­​തെ​ന്നും പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍. വീ­​ണ­ ചെ­​യ്ത­​ത് ക­​ള്ള​പ്പ­​ണം വെ­​ളു­​പ്പി­​ക്ക­​ലാ­​ണെ­​ന്നാ­​ണ് ആ​ര്‍­​ഒ­​സി­​യു​ടെ ക­​ണ്ടെ­​ത്ത​ല്‍. എ­​ന്നി​ട്ടും കേ­​ന്ദ്രം ഇ­​ഡി­​യെ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് നി­​യോ­​ഗി­​ക്കാ­​ത്ത­​തി­​ന് പി­​ന്നി​ല്‍ ഇ­​വ​ര്‍­​ക്കി­​ട­​യി­​ലു­​ള്ള ധാ­​ര­​ണ­​യാ­​ണെ​ന്നും സ­​തീ­​ശ​ന്‍ ആ­​രോ­​പി­​ച്ചു.ആ​ര്‍­​ഒ­​സി­​യു­​ടെ ക­​ണ്ടെ­​ത്ത­​ലു­​ക​ള്‍ തെ­​റ്റാ­​ണെ­​ങ്കി​ല്‍ ഇ­​തി­​നു­​ള്ള രേ­​ഖ­​ക​ള്‍ ഹാ­​ജ­​രാ­​ക്കാ​ന്‍ എ.​കെ.​ബാ­​ല​ന്‍ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ത­​യാ­​റാ­​ക­​ണ­​മെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.കേ­​ന്ദ്ര ഏ­​ജ​ന്‍­​സി­​ക​ള്‍ സം­​സ്ഥാ­​ന­​ത്തേ­​യ്­​ക്ക് വ­​ന്നാ​ല്‍ അ­​ത് കോ​ണ്‍­​ഗ്ര­​സി­​ന് ക്ഷീ­​ണ­​മാ​കും എ­​ന്ന എം.​വി.​ഗോ­​വി​ന്ദ­​ന്‍റെ പ­​രാ­​മ​ര്‍­​ശ­​ത്തി​നും സ­​തീ­​ശ​ന്‍ മ­​റു​പ­​ടി പ­​റ​ഞ്ഞു. ഇ­​തി­​ന്‍റെ പേ­​രി​ല്‍ ത­​ങ്ങ​ള്‍­​ക്കു­​ണ്ടാ­​കു­​ന്ന ക്ഷീ­​ണം ത­​ങ്ങ​ള്‍ സ­​ഹി­​ച്ചു­​കൊ­​ള്ളാ­​മെ­​ന്ന് സ­​തീ­​ശ​ന്‍ പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here