കാഞ്ഞിരപ്പള്ളി: എരുമേലി പഞ്ചായത്തിൽ ഇരുമ്പുന്നിക്കര പ്രദേശത്തെ കൈവശ_ പട്ടയഭുമികൾ ഏറ്റെടുത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നടപടി നിർത്തി വെയ്ക്കുവാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു.വനാതിർത്തി പ്രദേശമായ എരുമേലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കൈവശ ഭുമി ക ൾ ഏറ്റെടുത്ത് വന വിസ്തൃതി വർധിപ്പിക്കുമ്പോൾ 500 ഓളം കുടുംബങ്ങൾ ദുരിതത്തിലാകും. ഇപ്പോൾ തന്നെ വന്യമൃഗ ശല്യംകാരണം നാട്ടുകാർക്ക് ജീവിക്കാനാവാത്ത സ്ഥിതിയാണ്. വനമേഖല വർധിപ്പിക്കുന്നതോടെ വന്യമൃഗങ്ങളുടെ ശല്യം വർധിക്കുമെന്ന് നാട്ടുകാർ മന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ എം എൽ എ, എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി, പഞ്ചായത്ത് അംഗം ഉണ്ണി പള്ളി കൂടം, പിഎസ് സി മുൻ അംഗം പി കെ വിജയകുമാർ, സി പി ഐ എം മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി എംവി ഗിരീഷ് കുമാർ, എൽ സി അംഗം അരവിന്ദ്, ഊരുമൂപ്പൻ രാജൻ അറക്കുളം ,പി ജെ മുരളീധരൻ, ഹനീഫാ വടശേരി എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

ചിത്രവിവരണം: എരുമേലി ഇരുമ്പൂ ന്നിക്കര മേഖലയിലെ കൈവശ ഭുമി വനഭുമിയാക്കുവാനുള്ള നടപടി നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ യുടെ നേതൃത്വത്തിൽ മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here