# ശബരി ന്യൂസ്
> sabarinews.com
## Posts
- [പാണപിലാവ് കിഴക്കേക്കര എബ്രാഹം സ്‌കറിയ (76) അന്തരിച്ചു](https://sabarinews.com/2026/04/15/53848/): എരുമേലി : പാണപിലാവ് കിഴക്കേക്കര എബ്രാഹം സ്‌കറിയ (76) അന്തരിച്ചു . സംസ്‌കാരം 16 – 04 – 26 വ്യാഴം രണ്ടിന് ഭവനത്തിൽ ശശ്രൂഷകൾ ആരംഭിച്ച് 3 ന് എരുമേലി സെൻ്റ് ഇഗ്നാതിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ . ഭാര്യ ഏലിയാമ്മ റാന്നി ചന്ദനക്കുഴിയിൽ കുടുംബാഗം. മക്കൾ – ലിനോ ( കെ. ഡി. പി സംസ്ഥാന ജനറൽ സെക്രട്ടറി) ലിൻസി , ലിബിൻ (യു കെ) മരുമക്കൾ – ഡോ: കീർത്തി ലിനോ ( വൈ: പ്രിൻസിപ്പൽ , നഴ്‌സിംഗ് കോളെജ് ആറന്മുള ) ബിജോ ചെറുകൂടൂർ, ബിജിലി (യു.കെ)
- [സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം; 93.70% വിജയം, തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്](https://sabarinews.com/2026/04/15/53846/): ന്യൂഡൽഹി∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 93.70 ശതമാനമാണ് വിജയം. ഈ വർഷം 24.83 ലക്ഷം പേരാണ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്. 24.71 ലക്ഷം പേർ പരീക്ഷയെഴുതി. 23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനയുണ്ട്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 99.79 ശതമാനം വിജയം നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. സമാന വിജയവുമായി വിജയവാഡ രണ്ടാംസ്ഥാനത്തെത്തി. 99.58 ശതമാനം വിജയം നേടിയ ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ. ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് ഇക്കുറിയും മുന്നിൽ നിൽക്കുന്നത്. പെൺകുട്ടികൾ 94.99 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 92.69 ശതമാനം വിജയമാണ് നേടിയത്. 2.2 ലക്ഷം പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 55,368 പേരാണ് 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയത്. 2.24 ശതമാനമാണിത്. 14,71,72 […]
- [കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി](https://sabarinews.com/2026/04/15/53842/): മാനത്തൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും, കോട്ടയം ഡി.സി.സിയുടെ മുൻ പ്രസിഡന്റുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി.പരേതനായ കല്ലാനിക്കവയലിൽ കെ.എസ്. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യയാണ്. കടനാട് തച്ചാം പുറം കുടുംബാംഗമാണ്. മക്കൾ: അഡ്വ ടോമി കല്ലാനി , (കെ.പി.സി.സി ജനറൽ സെകട്ടറി), വത്സ തോമസ് (പെരിയക്കോട്ടിൽ വാഴക്കുളം), ബെന്നി ജോസഫ് (പിഴക്), ഷേർലി ജെയിംസ് (വഴുതലക്കാട്ട് മൈലക്കൊമ്പ്), സാജു ജോസഫ് (പിഴക്). മരുമക്കൾ: ജെയ്നി പുളിക്കൽ, (മുണ്ടക്കയം), ജോസ് തോമസ് പെരിയക്കോട്ടിൽ (വാഴക്കുളം), ഷൈനി ബെന്നി വേരുങ്കൽ (തട്ടക്കുഴ), ജയിംസ് ചാക്കോ വഴുതലക്കാട്ട് (മൈലക്കൊമ്പ്), ലിസാസാജു മോനിപ്പള്ളിൽ (ഇടമറുക്).മൃതദേഹം ഇന്ന് 15- 4 – 26 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പാലാ – പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ്. സംസ്കാരം നാളെ (16-4-26 വ്യാഴം) വൈകുന്നേരം 4 ന് ഭവനത്തിലാരംഭിച്ച് മാനത്തൂർ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ.
- [കാഞ്ഞിരപ്പള്ളി ഇലഞ്ഞിക്കൽ സെലിനാമ്മ ജോസ് (71, മേരിമാതാ കമ്യൂണിക്കേഷൻസ്) നിര്യാതയായി](https://sabarinews.com/2026/04/15/53839/): കാഞ്ഞിരപ്പള്ളി: ഇലഞ്ഞിക്കൽ ജോസ് തോമസിന്‍റെ ഭാര്യ സെലിനാമ്മ ജോസ് (71, മേരിമാതാ കമ്യൂണിക്കേഷൻസ്, കാഞ്ഞിരപ്പള്ളി) നിര്യാതയായി . സംസ്കാരം (ഏപ്രിൽ 16 വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് കുടുംബവീട്ടിൽ (മാത്യു ഇലഞ്ഞിക്കൽ) ആരംഭിച്ച് തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം വാഴക്കാല സെന്‍റ് മേരീസ് പള്ളിയിൽ. പരേത ഇളങ്ങോയി കുഴിപ്പള്ളിൽ കുടുംബാംഗമാണ്.മക്കൾ: മെൽജി (യുകെ), മെൽബിൻ (കാനഡ).മരുമക്കൾ: ഡോ. വിശാൽ (യുകെ), ടെസ്‌ലിൻ കണിയാരകത്ത് വടക്കുംകര, രാമപുരം (കാനഡ)
- [ചോറ്റി പട്ടാണിവീട്ടിൽ സീനത്ത് അബു ബേക്കർ (73), ഹാരിസ് മൻസിൽ, പന്തമാക്കൽ, കൂരാലി, പൊൻകുന്നം അന്തരിച്ചു](https://sabarinews.com/2026/04/15/53836/): കാഞ്ഞിരപ്പള്ളി :ചോറ്റി പട്ടാണിവീട്ടിൽ പി എം മുഹമ്മദ് സീതിയുടെ സഹോദരിയുടെ മകൾ സീനത്ത് അബു ബേക്കർ (73), ഹാരിസ് മൻസിൽ, പന്തമാക്കൽ, കൂരാ ലി, പൊൻകുന്നം അന്തരിച്ചു. കബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് പനമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
- [പമ്പാവാലി ആറാട്ടുകയം പന്തപ്ലാക്കാട്ടിൽ പൗലോസ് (കുട്ടപ്പൻ-91) അന്തരിച്ചു; സംസ്കാരം ഇന്ന് നാലിന്](https://sabarinews.com/2026/04/15/53831/): പമ്പാവാലി : ആറാട്ടുകയം പന്തപ്ലാക്കാട്ടിൽ പൗലോസ് (കുട്ടപ്പൻ-91) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കണമല സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: അന്നമ്മ പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ജോസഫ്, ലിസമ്മ, എൽസമ്മ, മേഴ്സി, ഡെയ്സി, തോമസ്, ജെസി. മരുമക്കൾ: പരേതയായ ജാൻസി കല്ലൂർകുളങ്ങര, ജോൺസൺ കുടംപള്ളത്ത് (ചെങ്ങന്നൂർ), ജോയി പുളിക്കൽ (കുറിച്ചിത്താനം), സണ്ണി ഇടയത്ത് (കുറവിലങ്ങാട്), സിബി ചാലിക്കോട്ടയിൽ (ഇടകടത്തി), സിനി തോട്ടത്തിൽ (വെച്ചൂച്ചിറ), സാബു കാലാപ്പറമ്പിൽ (ആറാട്ടുകയം).
- [സുമനസ് കനിഞ്ഞു ...എരുമേലി സ്റ്റേഷനിൽ ടി വി എത്തി .....](https://sabarinews.com/2026/04/15/53827/): എരുമേലി : എരുമേലി പോലീസ് സ്റ്റേഷനിൽ ക്യാമറ നിരീക്ഷണം ഇനി ഓക്കേ … പോലിസ് സ്റ്റേഷനിൽ ക്യാമറ നിരീക്ഷണത്തിനുണ്ടായിരുന്ന മോനിറ്റർ ടിവി ഇടിവെട്ടിപ്പോയത് കൊണ്ടാണ് ഏതാനും മാസങ്ങളായി നിരീക്ഷണം നിലച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ ക്യാമറ ദൃശ്യങ്ങൾ പുതിയ മോനിറ്റർ ടിവി വന്നതോടെ കിട്ടിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് വെച്ച 13 ക്യാമറകൾക്കാണ് പുതിയ മോനിറ്റർ ടിവി സ്ഥാപിച്ചത്. പുതിയ ടി വി വാങ്ങി നൽകിയത് പ്രവാസിയായ കനകപ്പലം സ്വദേശി തേവാരിമണക്ക് ജോർജ് ഫിലിപ്പ് (സാജു ) ആണ്. ഇതിന് വഴിയൊരുക്കിയതാകട്ടെ പഞ്ചായത്തിലെ രണ്ട് മെമ്പർമാർ. ഒഴക്കനാട് വാർഡ് അംഗം പി ഡി ദിഗീഷ്, പൊരിയന്മല വാർഡ് അംഗം അൻസാരി പാടിക്കൽ എന്നിവർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് ആണ് ടി വി വാങ്ങി നൽകാൻ ജോർജ് ഫിലിപ്പിന് പ്രചോദനമായത്. പോലിസ് സ്റ്റേഷനിലെ മോനിറ്റർ ടി വി ഇടിമിന്നൽ മൂലം നശിച്ചതിനാൽ മാലിന്യങ്ങൾ ഇടുന്നവരെ പിടികൂടാനുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ ലഭിക്കുന്നില്ലന്ന് ഇവർ സോഷ്യൽ മീഡിയ […]
- [നാടും നഗരവും വിഷു ആഘോഷത്തിൽ; ക്ഷേത്രങ്ങളിൽ തിരക്ക്](https://sabarinews.com/2026/04/15/53825/): തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ദർശനത്തിനായി ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 2.55മുതൽ ദർശനം ആരംഭിച്ചു. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളുമുണ്ടാവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൺ, പ്രാദേശിക വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും.പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകിത്തുടങ്ങി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുള്ള ഭക്തർക്ക് ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. മേട വിഷു ദിനത്തില്‍ വിഷുക്കണി ദര്‍ശനത്തിനായി, പുലര്‍ച്ചെ 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ […]
- [എരുമേലി ടൗണിൽ മദ്യപശല്യവും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നു ,പോലീസ് പട്രോളിംഗ് ശക്തമാക്കി നടപടിയെടുക്കണം](https://sabarinews.com/2026/04/14/53819/): എരുമേലി :എരുമേലി ടൗണിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യമേറുന്നതായി പരാതി .ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണയിൽ ഇരുന്ന് മദ്യപിക്കുന്നത് നിത്യ സംഭവമായിട്ടുണ്ട് .മദ്യസേവക്ക് ശേഷം മദ്യകുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും ഭഷ്യ അവശിഷ്ടങ്ങളും കടത്തിണ്ണയിൽ ഉപേക്ഷിച്ചു കടന്നു കളയുകയാണിവർ ,രാവിലെ കടതുറക്കാൻ എത്തുന്ന വ്യാപാരികളും സ്റ്റാഫുകളും ഈ അവശിഷ്ടങ്ങളും മദ്യകുപ്പികളും പെറുക്കി മടുത്തിരിക്കുകയാണ് .കട അടച്ചു പോയ്ക്കഴിയുമ്പോൾ ആണ് മദ്യപന്മാർ കടത്തിണ്ണ കയ്യേറി മദ്യശാല ആക്കിമാറ്റുന്നത് .പോലീസ് അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു .
- [ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ](https://sabarinews.com/2026/04/14/53813/): കാഞ്ഞിരപ്പള്ളി: പാര്‍വതിയുടെയും അനന്തുവിന്റെയും വിവാഹം നടന്നത് ഹൈന്ദവാചാരപ്രകാരമായിരുന്നു. വധുവിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചു കൊടുത്തത് കത്തോലിക്ക വൈദികനായ ഫാ. റോയി മാത്യു വടക്കേലായിരുന്നു. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി ലോകത്തിനാകെ വിസ്മയമായ ഈ വിവാഹ ചടങ്ങുകള്‍ നടന്നത് മുണ്ടക്കയം, വണ്ടന്‍പതാല്‍ സെന്റ് പോള്‍സ് പാരിഷ് ഹാളിലാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്ടന്‍പതാല്‍ ബെത്ലഹേം ആശ്രമത്തില്‍ ഒരു വയസുള്ളപ്പോഴാണ് പാര്‍വതി എത്തുന്നത്. അന്ന് മുതല്‍ അവള്‍ക്ക് പിതാവിന്റെ സ്ഥാനത്ത് തണലായി നിന്നത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം കൂടിയായ ഫാ. റോയി മാത്യുവാണ്. സ്‌നേഹത്തോടെ ‘ശ്രീക്കുട്ടി’ എന്ന് അച്ചന്‍ വിളിച്ചിരുന്ന ആ പെണ്‍കുട്ടി വളര്‍ന്ന് വിവാഹപ്രായമെത്തിയപ്പോള്‍, അനുയോജ്യനായ വരനെ കണ്ടെത്തിയതും അദ്ദേഹം തന്നെയായിരുന്നു.ശ്രീക്കുട്ടിക്ക് ഒരു വയസുള്ളപ്പോഴാണ് അമ്മ ഇടിമിന്നലേറ്റ് മരിച്ചത്. പിതാവിന് അവളെ വളര്‍ത്താന്‍ കഴിയാത്ത സ്ഥിതിയില്‍ ബന്ധുക്കളാരും ഏറ്റെടുക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ആ പെണ്‍കുട്ടിയെ ബെത്‌ലഹേം ആശ്രമം ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം പാര്‍വ്വതിയുടെ പിതാവ് മരിക്കുകയും ചെയ്തു. ഹോട്ടല്‍ മാനേജ്‌മെന്റും […]
- [സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം പാലായിൽ ആരംഭിച്ചു](https://sabarinews.com/2026/04/14/53810/): പാല: സീറോ മലബാർ യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനം ഏപ്രിൽ 13,14,15 തീയതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു നടത്തപ്പെടും. എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് അലക്സ് തോമസ് പുളിമൂട്ടിൽ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനം സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഉദ്ഘാടനം നിർവഹിക്കും. സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ എന്നിവർ പങ്കെടുക്കും. എസ് എം വൈ എം ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, സംസ്ഥാന ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, എ കെ സി സി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപ്പറമ്പിൽ, പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. […]
- [വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നൽകി പുളിക്കൽ പിതാവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് :അഡ്വ പി എ സലിം](https://sabarinews.com/2026/04/13/53801/)
- [പി സി ജോർജിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ രൂക്ഷ വിമർശനം.](https://sabarinews.com/2026/04/13/53798/): പാലാ :പി സി ജോർജിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ രൂക്ഷ വിമർശനം. പാലാ രൂപതാ മീഡിയാ കമ്മീഷൻ ഇന്നലെ രാത്രി വൈകി പാലാ രൂപതയുടെ സാമൂഹ്യ മാധ്യമ പേജുകളിൽ പ്രസിദ്ധീകരിച്ച ചെയ്ത വീഡിയോയിലാണ് മാർ ജോസഫ് കല്ലറങ്ങാട്ട് പേരെടുത്ത് പറയാതെ പി സി ജോർജിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസംഗത്തിലാണ് വിമർശനം. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിൻ്റെ അർത്ഥം!പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ലായെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിയ്ക്കൻ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അനുകൂലമായി വോട്ടു തേടിയെന്ന പരാതി […]
- [പി. സി. ജോര്‍ജിന്റെ നടപടിയെ രൂപതാ മാതൃ-പിതൃ വേദികള്‍,കാഞ്ഞിരപ്പള്ളി
രൂപത എസ് എം വൈ എംഅപലപിച്ചു](https://sabarinews.com/2026/04/11/53791/): കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവിനെതിരെ ദുഷ്ടലാക്കോടുകൂടി അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച പി. സി. ജോര്‍ജിന്റെ നടപടിയെ രൂപതാ മാതൃ-പിതൃ വേദികള്‍ അപലപിച്ചു. പിതൃവേദി രൂപതാ പ്രസിഡന്റ് ഡോ. സാജു കൊച്ചുവീട്ടില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. രൂപതാ ഫാമിലി അപ്പോസ്റ്റോലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്മി, റെജി കൈപ്പന്‍പ്ലാക്കല്‍, പിതൃവേദിയുടെയും മാതൃവേദിയുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെതിരെ തികച്ചും വാസ്തവവിരുദ്മായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പുലമ്പുന്ന പി.സി. ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്നു കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യാജ ആരോപണങ്ങളും വ്യക്തിഹത്യയും നടത്തുന്നതിനും മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവസരവാദപരമായി എന്തും വിളിച്ചു പറയുന്നതും ജോര്‍ജിന്റെ സ്ഥിരം ശൈലിയാണ്. സഭയുടെ സംരക്ഷകനും അതിന്റെ ചുമതലക്കാരനും താനാണെന്ന വിധത്തിലാണ് അദ്ദേഹം പൊതുസമൂഹത്തിനു മുന്നില്‍ ഇടര്‍ച്ചയും തെറ്റിദ്ധാരണയും പരുത്തുന്നത്. രൂപതാധ്യക്ഷന്‍ രൂപതാംഗങ്ങളുടെ ആധ്യാത്മികപിതാവാണെന്ന […]
- [സ്‌ട്രോംഗ് റൂം പരിസരത്ത് സുരക്ഷാ സേന തോക്കു ചൂണ്ടിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം- ജില്ലാ കളക്ടര്‍](https://sabarinews.com/2026/04/11/53789/): വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ്‌ട്രോംഗ് റൂം പരിസരത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടിയെന്ന മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. സ്‌ട്രോംഗ് റൂമിന്റെ താക്കോലുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന്‍റെ പൊതു നീരീക്ഷകര്‍ക്കൊപ്പമാണ് താന്‍ സ്ഥലത്തെത്തിയതെന്ന് കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങള്‍ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെയും സാന്നിധ്യത്തില്‍ തികച്ചും സുതാര്യമായാണ് വിഷയം പരിഗണിച്ചത്.ഒരു ഘട്ടത്തിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുകയോ സൂരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കു ചൂണ്ടുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളും പൊതുജനങ്ങളും അടിസ്ഥാനമില്ലാത്ത വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
- [പ്രൊഫ. ഡോ. ബിബിൻ കെ ജോസിനെ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു ](https://sabarinews.com/2026/04/11/53786/): തിരുവനന്തപുരം :കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക് സർക്കാർ പ്രതിനിധിയായി പ്രൊഫ. ഡോ. ബിബിൻ കെ ജോസിനെ നിയമിച്ചു. ആലപ്പുഴ എസ് ഡി കോളേജിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസറാണ്, വാഴൂർ ചാമംപതാൽ സ്വദേശിയായ ബിബിൻ കെ ജോസ്. കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും ഗണിതശാസ്ത്രത്തിൽ ഡിഗ്രിയും പിജിയും കരസ്ഥമാക്കിയ ശേഷം മദ്രാസ് ലയോള കോളേജിൽ നിന്നും എംഫിൽ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. പിന്നീട് യുജിസി നെറ്റും ജെ ആർ ഫും പാസാവുകയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. എസ് അറുമുഗത്തിന്റെ കീഴിൽ ഗവേഷണം നടത്തി പി എച്ച് ഡി കരസ്ഥമാക്കുകയും ചെയ്തു. 2024 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും അംഗീകൃത പ്രൊഫസർ പദവി ലഭിക്കുകയുണ്ടായി. നാൽപതിലധികം ഗവേഷണ പ്രബന്ധങ്ങൽ അന്താരാഷ്ട്ര നിലവാരമുള്ള ജേണലുകളിൽ പ്രസിദ്ധീകരിക്കുകയും ഇരുപതിലധികം ഗണിതശാസ്ത്ര പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയുടെ അംഗീകൃത റിസർച്ച് ഗൈഡ് ആയ ഇദ്ദേഹം നിരവധി റിസർച്ച് സ്കോളേഴ്സിനെ പി എച്ച് ഡി […]
- [എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ വിരമിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സംഗമം 'സ്മൃതിസംഗമം 2026' ഏപ്രിൽ 14 ചൊവ്വാഴ്ച](https://sabarinews.com/2026/04/11/53783/): എരുമേലി: എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സംഗമം ‘സ്മൃതിസംഗമം 2026’ ഏപ്രിൽ 14 ചൊവ്വാഴ്ച നടക്കും. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ദശകങ്ങളോളം വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുചേർന്നവരും സ്നേഹത്തണൽ വിരിച്ചവരുമായ പഴയകാല സഹപ്രവർത്തകർ വർഷങ്ങൾക്കുശേഷം ഒത്തുചേരുന്ന വേദിയാണിത്. കാലത്തിന്റെ ഒഴുക്കിൽ വിവിധ ഇടങ്ങളിലേക്ക് വേർപിരിഞ്ഞുപോയവർക്ക് പഴയ സൗഹൃദങ്ങൾ പുതുക്കാനും ഔദ്യോഗിക ജീവിതത്തിലെ മധുരസ്മരണകൾ പങ്കുവെക്കാനുമുള്ള അവസരമായി ഈ ഒത്തുചേരൽ മാറും. സെന്റ് തോമസ് ഹൈസ്കൂളിന്റെ തണലിൽ ഒരേ മനസ്സോടെ പ്രവർത്തിച്ച പഴയകാല സഹപ്രവർത്തകർ എല്ലാവരും ഈ സ്മൃതിസംഗമത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.
- [സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരണം തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞു](https://sabarinews.com/2026/04/11/53780/): തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിനു പിന്നാലെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞു.വിവാദ ഫയലുകൾ നീക്കാനായാണ് സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാൻ വോട്ടെടുപ്പിനു തൊട്ടുപിന്നാലെ നടപടി സ്വീകരിച്ചതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഐഎഎസ് അസോസിയേഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ പരാതിയിലാണ് നടപടി. ഇ ഓഫീസ് സോഫ്റ്റ്വേർ പരിഷ്കരണം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനോടു വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെയായിരുന്നു തത്കാലം നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചത്.ഇ ഓഫീസ് പരിഷ്കരണം ഇന്നലെ രാത്രി 10 മുതൽ 15നു രാവിലെ 10 മണിവരെ നടത്താൻ നിർദേശിച്ചാണ് സർക്കുലർ ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് ഇ ഓഫീസ് സോഫ്റ്റ്വേർ വെർഷൻ പരിഷ്കരിക്കുന്നതിനായി ഓഫീസ് അടച്ചിടുന്ന കാര്യം വകുപ്പു മേധാവികളെ അറിയിച്ചത്. എന്നാൽ, ഇതിൽ മാർച്ച് 31ലെ തീയതിയാണ് രേഖപ്പെടുത്തിയിരുന്നത്.സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് വെർഷൻ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഇ […]
- [കൂവപ്പള്ളിയിൽ കോളേജ് വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരണപ്പെട്ടു.](https://sabarinews.com/2026/04/10/53775/): കൂവപ്പള്ളി : വീടിനു പുറത്ത് കുളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു.കൂവപ്പള്ളി നരകംപടി കൊരട്ടിപറമ്പിൽ ഇർഷാദ് ( ഷാജി ) – റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് .വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത് . കാഞ്ഞിരപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തും. മുഹമ്മദ് സിറാജ്, തസ്നി എന്നിവർ സഹോദരങ്ങളാണ്.
- [പി.സി. ജോര്‍ജിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോൺഗ്രസ്](https://sabarinews.com/2026/04/10/53771/): കാഞ്ഞിരപ്പള്ളി : രാഷ്ട്രീയ പ്രവര്‍ത്തനം, ആര്‍ക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല. കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ തികച്ചും വ്യാജമായ ആരോപണങ്ങള്‍ പത്രമാധ്യമങ്ങള്‍ക്കു മുമ്പില്‍ വിളിച്ചുപറഞ്ഞ പി.സി. ജോര്‍ജിന്റെ നിലപാട് അത്യന്തം അപലപനീയമാണന്ന് കാഞ്ഞിരപ്പളളി രൂപത കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് കെ. കെ. ബേബി കണ്ടത്തിൽ അറിയിച്ചു. അവസരവാദപരമായി തന്റെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് സഭയെ താറടിച്ചു കാണിക്കുന്ന പിസി ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ പത്രക്കാര്‍ക്ക് മുമ്പില്‍ വിളിച്ച് പറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയാണ്. സഭയുടെ ഉടമസ്ഥാവകാശം തന്റേതെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ സംസാരരീതി. ഇത് നീതിക്ക് നിരക്കുന്ന കാര്യമല്ല.പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് തന്നെ മാനക്കേടാണ്. മാന്യതയുള്ള രാഷ്ട്രീയക്കാര്‍ക്ക് മുഴുവന്‍ അദ്ദേഹം വലിയ ഒരു നാണക്കേടാണ്. വാസ്തവവിരുദ്ധമായ അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകളെ കത്തോലിക്ക കോണ്‍ഗ്രസ് ശക്തിയുക്തം അപലപിക്കുകയും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു. ഇനിയും അത് തുടരാനാണ് […]
- [പി. സി. ജോർജിന്റെയും, ഷോൺ ജോർജിൻ്റെയും ക്രൈസ്തവ മത മേലധ്യക്ഷന്മാർക്ക് എതിരായ പ്രസ്താവനകൾ അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ](https://sabarinews.com/2026/04/10/53766/): ഈരാറ്റുപേട്ട : പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി സി ജോർജിന്റെയും, ഷോൺ ജോർജിന്റെയും പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ബിജെപി നേതാക്കളായ ഇരുവരുടെയും പ്രസ്താവനകൾ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി കാണേണ്ടി വരുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. മത മേലധ്യക്ഷന്മാർ ആർക്കും വഴിയിലിട്ട് തട്ടാനുള്ള ചെണ്ടകളാണെന്ന് ധരിക്കരുതെന്നും അത്തരം സമീപനവുമായി കടന്നു വരുന്നവർക്ക് എതിരെ അതിശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവം ക്രൈസ്തവ സഭ അംഗങ്ങൾക്ക് ഉണ്ട് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. എല്ലാ വിഭാഗക്കാരെയും ആക്ഷേപിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന പി. സി. ജോർജിന്റെയും, മകന്റെയും സമീപനം തിരുത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊതു സമൂഹം പ്രതികരിക്കണമെന്നും ഇത്തരം സാമൂഹിക സ്പർദ്ധ വളർത്തുന്ന പ്രവണതകൾ വച്ചു പൊറുപ്പിക്കാൻ ആവില്ല എന്നും എംഎൽഎ പറഞ്ഞു. പിസി ജോർജിനെയും, മകനെയും കേരളത്തിൻ്റെ പൊതുസമൂഹം […]
- [പി.സി. ജോർജിന്‍റെ പരാമർശം തള്ളി ബിജെപി](https://sabarinews.com/2026/04/10/53763/): തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു പിന്നാലെ ക്രൈസ്തവ സഭകളെയും സഭാമേലധ്യക്ഷൻമാരെയും അധിക്ഷേപിച്ചുകൊണ്ട് ബിജെപി നിർവാഹക സമിതിയംഗം പി.സി. ജോർജ് നടത്തിയ പ്രസ്താവനകളെ തള്ളി ബിജെപി.പി.സി. ജോർജ് പറഞ്ഞതു ബിജെപിയുടെ നിലപാടല്ലെന്നു ജനറൽ സെക്രട്ടറി എസ്. സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. പി.സി. ജോർജ് അദ്ദേഹത്തിന്‍റെ രീതിയിൽ പറഞ്ഞതാണ്. അതു പാർട്ടിയുടെ നിലപാടല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എംഎൽഎമാരുള്ള പാർട്ടി ബിജെപിയാണ്. ഏതൊരു സമൂഹത്തെപ്പോലെയും ക്രിസ്ത്യൻ സമൂഹവും തങ്ങളുടെ ഭാഗമാണെന്നും സുരേഷ് കൂട്ടിച്ചേർത്തു.ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും നേരത്തെ രംഗത്തുവന്നിരുന്നു. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്. പി.സി. ജോർജിൽനിന്ന് അധിക്ഷേപകരമായ പ്രസ്താവനകൾ വന്നതിനു പിന്നാലെ വിവിധ മേഖലകളിൽനിന്നു വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പരാമർശം തള്ളി ബിജെപിതന്നെ രംഗത്തിറങ്ങിയത്
- [ആരെയും ഭീഷണപ്പെടുത്തുന്നത് ശരിയല്ല; ഷോണ്‍ന്‍റെ പരാമർശത്തിനെതിരെ ജോസ് കെ. മാണി](https://sabarinews.com/2026/04/10/53761/): പാലാ: ക്രൈസ്തവസഭയ്ക്കെതിരായ ബിജെപി നേതാവ് ഷോണ്‍ ജോർജിന്‍റെ പരാമർശത്തിൽ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭ ആരുടെയും കൂടെ ഉണ്ടെന്ന് പറയാറില്ല. ആരെയും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും ജോസ് പറഞ്ഞു.ബിജെപിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ എഫ്സിആർഎ എന്തിനാണ് കൊണ്ടുവന്നതെന്നും ജോസ് ചോദിച്ചു. വന്യമൃഗങ്ങളുടെയും നെൽകർഷകരുടെയും വിഷയങ്ങൾ സഭ ഏറ്റെടുത്തിടുണ്ട്.ദീപിക സഭയുമായി ബന്ധപ്പെട്ട് മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും ഇടപെടും. വന്യമൃങ്ങളുടെ വിഷയമായാലും ഛത്തീസ്ഗഡ് വിഷയമായാലും ദീപിക കൃത്യമായി റിപ്പോർട്ട് ചെയ്യും. സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ദീപിക പത്രത്തിൽ വരും. അത് ആർക്കും എതിരല്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
- [ജോർജിന്‍റെയും ഷോണിന്‍റെയും വിരട്ടൽ വിലപ്പോകില്ലെന്ന് കുഴൽനാടൻ](https://sabarinews.com/2026/04/10/53757/): കൊച്ചി: ക്രൈസ്തവ സഭയ്ക്കുനേരെ ബിജെപി നേതാക്കളായ പി.സി. ജോർജും ഷോണ്‍ ജോർജും നടത്തിയ പ്രതികരണം ആസൂത്രിതമായ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഇരുവരും സഭയെ കടന്നാക്രമിച്ചത് പെട്ടെന്നുള്ള പ്രതികരണമല്ല. ബിജെപിയുടെയും സംഘപരിവാറിന്‍റെയും ശബ്ദമാണ് പി.സി. ജോർജിലൂടെയും ഷോണിലൂടെയും കേട്ടതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയും ആർഎസ്എസും സംഘപരിവാറും ചില ഘടകങ്ങളെ ചേർത്തുപിടിച്ച്, പി.സി. ജോർജിനെ പോലെയും ഷോണിനെ പോലെയും ട്വന്‍റി 20 പോലെയും അബ്ദുള്ളകുട്ടിയെ പോലെയും ഉള്ളവരെ ഇറക്കി കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയതയുടെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.രാജ്യം മുഴവൻ അധികാരം പിടിക്കുമ്പോഴും ബിജെപിക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കാൻ സാധിക്കാത്തതിനു കാരണം ഇത് മതേതരത്വമുള്ള നാടാണ്. പി.സി. ജോർജിനെ പോലെ സ്ഥാനമോഹികളെ കൂട്ടുപിടിച്ച് സഭയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അത് വിലപ്പോകില്ല. രാജ്യത്ത് ഇതിനോടകം തന്നെ ധാരളം എഫ്സിആർഎ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിന്‍റെ പിന്നിൽ സംഘപരിവാർ അജൻഡ ഉണ്ട്.ക്രൈസ്തവസഭ പല വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. അമിത് ഷായും പി.സി. ജോർജും […]
- [ക്രൈസ്തവ സഭകൾക്കെതിരേയും ബിഷപ്പുമാർക്കും വിമർശനവുമായി ഷോണും പി.സി. ജോർജും; സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്‌ക്കേണ്ടി വരുമെന്നും ഷോൺ](https://sabarinews.com/2026/04/10/53753/): കോട്ടയം: ക്രൈസ്തവ സഭകൾക്കും മെത്രാന്മാർക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉറപ്പായത് കൊണ്ടാണ് ഷോണിന്റെയും പി സി ജോർജിന്റെയും സഭക്കും മെത്രാന്മാർക്കുമെതിരെ തിരിഞ്ഞു ആക്രമണം അഴിച്ചു വിട്ടിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു .ദീപിക പത്രത്തിനെതിരെ മുമ്പും വിമർശനവുമായി പി സി ജോർജ് വന്നിരുന്നു .കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും […]
- [നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയംജില്ലയിൽ 74.32 പോളിംഗ്](https://sabarinews.com/2026/04/10/53748/): കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03 കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03. നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം. പാലാ – 74.94കടുത്തുരുത്തി – 69.03വൈക്കം – 79.31ഏറ്റുമാനൂർ – 75.65കോട്ടയം- 74.75പുതുപ്പള്ളി – 72.70ചങ്ങനാശേരി- 72.98കാഞ്ഞിരപ്പള്ളി- 74.43പൂഞ്ഞാർ- 75.62(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം) പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു. വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. […]
- [ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന് ഇന്ന് (ഏപ്രില്‍ 10) നൂറാം പിറന്നാളിന്റെ മധുരം.](https://sabarinews.com/2026/04/10/53744/): കേരളസഭയിലെ നിരവധി മെത്രാന്‍മാരുടെ സാന്നിധ്യത്തില്‍ ബിഷപ്‌സ് ഹൗസില്‍ മാര്‍ പള്ളിക്കാപ്പറമ്പിലിന്റെ 100-ാം ജന്മദിനാഘോഷം നടക്കും പാലാ :മൂന്ന് പതിറ്റാണ്ടിലധികം പാലാ രൂപതയെ നയിച്ച ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന് ഇന്ന് (ഏപ്രില്‍ 10) നൂറാം പിറന്നാളിന്റെ മധുരം. പാലാ രൂപതയുടെ ഇടയനെന്ന നിലയില്‍ രൂപതയുടെയും അതിലൂടെ കേരളസഭയുടെയും വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ച പിതാവിന് പ്രായത്തിന്റേതായ ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും പ്രാര്‍ത്ഥനയിലൂടെയും സാമീപ്യത്തിലൂടെയും സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഈ തിരഞ്ഞെടുപ്പിലും വോട്ടു രേഖപ്പെടുത്തിയ പിതാവ് എല്ലാ ദിവസവും വിശുദ്ധ ബലിയിലും പ്രാര്‍ത്ഥനകളിലും പങ്കുചേരുകയും സഭയുടെയും സമൂഹത്തിന്റെയും മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ക്രിയാത്മകമായി സംവദിക്കുകയും ചെയ്യുന്നു. കേരളസഭയിലെ നിരവധി മെത്രാന്‍മാരുടെ സാന്നിധ്യത്തില്‍ ബിഷപ്‌സ് ഹൗസില്‍ മാര്‍ പള്ളിക്കാപ്പറമ്പിലിന്റെ 100-ാം ജന്മദിനാഘോഷം നടക്കും.കോട്ടയം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരത്ത് പളളിക്കാപറമ്പില്‍ ദേവസ്യ-കത്രി ദമ്പതികളുടെ ആറുമക്കളില്‍ മൂന്നാമനായി 1927 ഏപ്രില്‍ 10നാണ് മാര്‍ പള്ളിക്കാപറമ്പില്‍ ജനനം. അമ്മയുടെ ബന്ധുവായിരുന്ന വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനാണ് അദ്ദേഹത്തിന് മാമ്മോദീസാ നല്‍കിയത്. 1958 […]
- [78.03@ കേരളം വോട്ടെടുപ്പ് പങ്കാളിത്തം](https://sabarinews.com/2026/04/10/53738/): 2026 ലെ നിയമസഭാ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളുംആസാമിലും പുതുച്ചേരിയിലും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വോട്ടെടുപ്പ് പങ്കാളിത്തം രേഖപ്പെടുത്തി. അസം, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുകളുടെയും 3 സംസ്ഥാനങ്ങളിലെ (കർണാടക, നാഗാലാൻഡ്, ത്രിപുര) 4 എസികളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും പോളിംഗ് 9 രാവിലെ 7:00 ന് ആരംഭിച്ചു, ചില അനിഷ്ട സംഭവങ്ങൾ ഒഴികെ, പൊതുവെ സമാധാനപരമായിരുന്നു. അസമും പുതുച്ചേരിയും ഇന്ന് യഥാക്രമം 85.38% ഉം 89.83% ഉം രേഖപ്പെടുത്തി ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പോളിംഗ് പങ്കാളിത്തം മറികടന്നു. മുമ്പ്, അസമിലും പുതുച്ചേരിയിലും ഏറ്റവും ഉയർന്ന പോളിംഗ് പങ്കാളിത്തം യഥാക്രമം 84.67% (2016 GELA) ഉം 86.19% (2011 GELA) ഉം ആയിരുന്നു. വോട്ടെടുപ്പിൽ പങ്കെടുത്തവരുടെ (%)* വിശദാംശങ്ങൾ ഇപ്രകാരമാണ് ECINet-ൽ PRO-കൾ തന്നെ അപ്‌ലോഡ് ചെയ്‌ത ഡാറ്റ പ്രകാരം. 3,469 PS-കളിൽ നിന്നുള്ള ഡാറ്റ ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ല+ഡാറ്റ താൽക്കാലികമാണ്, അതിൽ സർവീസ് വോട്ടർമാരും പോസ്റ്റൽ ബാലറ്റുകളും ഉൾപ്പെടുന്നില്ല. […]
- [പട്ടിമറ്റം കല്ലോല പറമ്പിൽ ഐ ഷാഹുസൈൻ (82) അന്തരിച്ചു](https://sabarinews.com/2026/04/10/53732/): കാഞ്ഞിരപ്പള്ളി: പട്ടിമറ്റം കല്ലോല പറമ്പിൽ പരേതനായ ഹുസൈൻ ഖാൻ്റെ ഭാര്യ ഐ ഷാഹുസൈൻ (82) അന്തരിച്ചു.കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പട്ടിമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പരേത കാഞ്ഞിരപ്പള്ളി ചുന്ദിരം പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ റഷീദ്, ഷൈനി പെരുവന്താനo ,ഷമീം ചേനപ്പാടി. മരുമക്കൾ: എൻ എ ജലീൽ നാരകത്തും കാട്ടിൽ പെരുവന്താനം, ബാദുഷ ചേനപ്പാടി, ഷൈല കാഞ്ഞിരപ്പള്ളി
- [നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ്](https://sabarinews.com/2026/04/09/53729/): കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03.നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.പാലാ – 74.94കടുത്തുരുത്തി – 69.03വൈക്കം – 79.31ഏറ്റുമാനൂർ – 75.65കോട്ടയം- 74.75പുതുപ്പള്ളി – 72.70ചങ്ങനാശേരി- 72.98കാഞ്ഞിരപ്പള്ളി- 74.43പൂഞ്ഞാർ- 75.62(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം) പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു.വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചുകേന്ദ്രങ്ങളിലായാണ് ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ.വോട്ടെണ്ണൽ കേന്ദ്രങ്ങൾ:പാലാ, […]
- [കൂവപ്പള്ളി കാരികുളം കുറമണ്ണിൽ അന്നക്കുട്ടിസേവ്യർ (80) നിര്യാതയായി](https://sabarinews.com/2026/04/09/53723/): കൂവപ്പള്ളി: കാരികുളം കുറമണ്ണിൽ അന്നക്കുട്ടിസേവ്യർ (80) നിര്യാതയായി . സംസ്കാരം (10-04-2026, വെള്ളി) രാവിലെ ഒമ്പതിന് കാരികുളം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ. പരേത എരുമേലി പരവരാകത്ത് കുടുംബാംഗം. ഭർത്താവ് പരേതനായ കെ.സി. സേവ്യർ. മക്കൾ: എബിൻ (റിട്ട. എച്ച്എം, സിസിഎം എച്ച്എസ് കറിക്കാട്ടൂർ), ഏവീസ് (തഹസിൽദാർ, റാന്നി), ജിൽസ് (എച്ച്എം സെന്റ് ആൻറണീസ് എൽപിഎസ് തരകനാ ട്ടുകുന്ന്), ജിനോൾ (യുഎസ്എ), ഐറിഷ് (സപ്ലൈ കോ താലൂക്ക് ഡിപ്പോ, തിരുവല്ല). മരുമക്കൾ: ജോസ് പുന്നോലിക്കുന്നേൽ (റിട്ട. ടീച്ചർ, പിസി എച്ച് എസ് പുല്ലുപ്പുറം), ജോണിക്കുട്ടി കിഴക്കേക്കര (റിട്ട. ജെടിഒ, ബിഎസ്എൻഎൽ കാഞ്ഞിരപ്പള്ളി), സാലസ്കട്ടി പുള്ളോലിൽ (റിട്ട. എച്ച്എം സെന്റ് മൈക്കിൾസ് യുപി എസ് പഴയിടം), റെജി വയലിൽ (യുഎസ്എ) അഭി ലാഷ് തുരുത്തിമറ്റം (കർണാടക ബാങ്ക്, കോട്ടയം). മൃതദേഹം (09-04-2026, വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.
- [കെ എം മാണിയുടെ
ഓർമ്മകൾക്ക് 7 വയസ്:
പാലായിൽ പ്രത്യേക പ്രാർത്ഥന](https://sabarinews.com/2026/04/09/53719/): പാലാ :കെ.എം.മാണി അന്തരിച്ചിട്ട് ഏഴു വർഷം തികയുന്ന ഇന്ന്(09.04.2026) പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പ്രത്യേക പ്രാർത്ഥന നടക്കും. രാവിലെ 6.45 ന് പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും. 7.30 ന് കല്ലറയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ കുടുബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുക്കും. 8.45 ന് എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് സ്കൂളിലെ 159 ബൂത്തിൽവോട്ട് രേഖപ്പെടുത്തും.
- [എൻഎസ്എസ് അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ കോയിക്കൽ നിര്യാതനായി](https://sabarinews.com/2026/04/08/53715/): എൻഎസ്എസ് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ഹരികുമാർ കോയിക്കൽ നിര്യാതനായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ
- [അവശ്യസേവന വിഭാഗത്തില്‍ 66.80 ശതമാനം പേര്‍ വോട്ട് ചെയ്തു](https://sabarinews.com/2026/04/08/53713/): കോട്ടയം: അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തപാല്‍ വോട്ടു ചെയ്യാനുള്ള അവസരം രണ്ടുദിവസം കൂടി മാത്രം. ഏപ്രില്‍ ആറു വരെയാണ് ഇവര്‍ക്ക് തപാല്‍ വോട്ടു ചെയ്യാനാവുക. ഈ വിഭാഗത്തില്‍ ജില്ലയില്‍ ഇതുവരെ 1124 പേര്‍(66.80 ശതമാനം) വോട്ട് ചെയ്തു. 1682 വോട്ടുകളാണ് ആകെയുള്ളത്. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സമയം. പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സേവനങ്ങള്‍, ഹെല്‍ത്ത് സര്‍വീസ്, വനം ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, തപാല്‍, വോട്ടിംഗ് ദിവസത്തെ കവറേജിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കിയിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നീ 14 വിഭാഗങ്ങളാണ് അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ ഫോം 12 ഡി വഴി അപേക്ഷിച്ചവര്‍ക്ക് തങ്ങള്‍ക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളുടെ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളിലെത്തി (പി.വി.സി) വോട്ട് ചെയ്യാം. പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവര്‍ക്ക് ഏപ്രില്‍ എട്ടു വരെയാണ് തപാല്‍ വോട്ടു ചെയ്യാന്‍ അവസരം.
- [നിർദേശം അംഗീകരിക്കുന്നു, ഹോർമൂസ് തുറക്കും: ഇറാൻ](https://sabarinews.com/2026/04/08/53710/): ടെഹ്റൻ: ഇറാനു നേരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചി. ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ തങ്ങളും ആക്രമണം നിർത്തും. ഇറാനിയൻ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ ഗതാഗതം രണ്ടാഴ്ചത്തേക്ക് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെടിനിർത്തൽ നടപ്പാക്കാൻ ഇടപെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി .
- [മുക്കാലി മുള്ളൻ മടക്കൽ എം ഐ ഹസൻ (82) നിര്യാതനായി](https://sabarinews.com/2026/04/08/53707/): കാഞ്ഞിരപ്പള്ളി: മുക്കാലി മുള്ളൻ മടക്കൽ എം ഐ ഹസൻ (82) റിട്ടയേഡ് പി.എസ്.ഒ (സ്റ്റാറ്റിറ്റിക്കൽ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ )പരേതൻ എൻ ജി ഒ മുൻ ഏരിയ സെക്രട്ടറി, കെ.ജി.ഒ.എ അംഗവും മുക്കാലി മുഹിയിദ്ധീൻ ജുമാ മസ്ജിദ് പ്രസിഡൻ്റ്, സെക്രട്ടറി,കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ പാര ലീഗൽ വളണ്ടിയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ജമീല പനച്ചയിൽ (റിട്ട. അധ്യാപിക, എൻ.എച്ച്.എ യു പി എസ്, കാഞ്ഞിരപ്പള്ളി) മക്കൾ – സിമി എം ഹസൻ (സബ് രജിസ്ട്രാർ ഓഫീസ് മല്ലപ്പള്ളി) സമീൽ എച്ച് കെ.എസ്.എഫ്.ഇ മുണ്ടക്കയംസുഹൈൽ എച്ച് സി പി എ എസ് – എസ് എം ഇ കോട്ടയം. മരുമക്കൾ അബ്ദുൾ റഹീം കെ റബ്കോ,കണ്ണൂർ ആയിഷ സമീൽ പി.എച്ച് എസ്. സി ഇടക്കുന്നം. അലീന സുഹൈൽ ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി. കബറടക്കം 8/4/2026 ബുധൻ രാവിലെ 10 മണിക്ക് മുക്കാലി മുഹിയുദ്ധീൻ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
- [വിമുക്തഭടന്മാർക്കായി തെങ്കാശിയിൽ സൈനിക കാൻ്റീൻ ഉദ്ഘാടനം ചെയ്തു](https://sabarinews.com/2026/04/08/53704/): വിമുക്തഭടന്മാർക്കായി തെങ്കാശിയിൽ സൈനിക കാന്റീനിന്റെ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. തിരുവന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ വിമുക്തഭടന്മാർക്കും, ആശ്രിതർക്കും, സൈനികർക്കും വേണ്ടി ദീർഘകാലമായി കാത്തിരുന്ന ഒരു സ്വപ്നം യാഥാർഥ്യമായി. തിരുവനന്തപുരം സൈനിക കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കമാൻഡന്റ് കേണൽ സൂര്യ മുഖർജി, കാൻ്റീൻ സ്റ്റാഫ് ഓഫീസർ കേണൽ ജെ ചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ കേണൽ ആൽവിൻ (റിട്ട.) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 94 വയസ്സുള്ള ഏറ്റവും മുതിർന്ന വിരമിച്ച സൈനികനായ ഹോണററി ഫ്ലൈയിംഗ് ഓഫീസർ എസ് ത്യാഗരാജനും ചടങ്ങിൽ പങ്കെടുത്തു.
- [ജോസ് കെ മാണിയുടെ വിജയം പ്രഖ്യാപിച്ച് എൽഡിഎഫ് കൊട്ടിക്കലാശം.](https://sabarinews.com/2026/04/08/53702/): പാലാ:_ പാലാപട്ടണത്തെ അക്ഷരത്തിൽ മനുഷ്യ മഹാസാഗരമാക്കി മാറ്റിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് എൽഡിഎഫ് കാഴ്ചവച്ചത്.സയൻസ് സിറ്റി ,ട്രിപ്പിൾ ഐടി ,ഇൻഫോസിറ്റി, ജോസ് കെ മാണി എന്ന ഗാനം ഈണത്തിൽ ആലപിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ചെറുപ്പക്കാരും വിദ്യാർത്ഥികളും കൊട്ടിക്കലാശത്തിൽ അണിനിരന്നത്.വികസിത പാല ഉയരേണം എന്ന ഈരടികളോടെ വനിതാ പ്രവർത്തകരും കൊട്ടിക്കലാശത്തിൽ ആവേശം വാരിവിതറി.ഉച്ചയ്ക്ക് രണ്ടു മണി മുതൽ പാലാ കുരിശുപള്ളി കവലക്കും മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് ഇടയിലുള്ള സ്ഥലത്തേക്ക് എൽഡിഎഫ് പ്രവർത്തകർ പ്രവഹിച്ചു തുടങ്ങിയിരുന്നു.നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തിക്കൊണ്ടിരുന്ന അനൗൺസ്മെൻറ് വണ്ടികളും ഡിജെ വാഹനവും ഈ ഭാഗത്തേക്ക് ഉച്ചമുതൽ എത്തിത്തുടങ്ങി.നാലുമണിയോടുകൂടി പാലാ നഗര ഹൃദയം എൽഡിഎഫ് പ്രവർത്തകർ കയ്യടക്കി.അഞ്ചുമണിക്ക് സ്ഥാനാർത്ഥി ജോസ് കെ മാണി എത്തിയതോടെ ആവേശം വാനോളം ഉയർന്നു.തുറന്ന വാഹനത്തിൽ മുന്നോട്ടു നീങ്ങിയ ജോസ് കെ മാണിയെ പ്രവർത്തകർ നിർബന്ധിച്ചു ഡിജെ വാഹനത്തിന് മുകളിലേക്ക് കയറി.പാട്ടിനൊപ്പം ചുവടുവെച്ച പ്രവർത്തകരിൽ ആവേശം നിറച്ച് ജോസ് കെ മാണിയും ചുവടുവച്ചപ്പോൾ പ്രവർത്തകരുടെ […]
- [വിളക്കിത്തലനായർ സമാജത്തിൻ്റെ പിന്തുണ,ചേരമർ ഹിന്ദുമഹാസഭയുടെ പിന്തുണ ജോസ് കെ.മാണിക്ക്](https://sabarinews.com/2026/04/08/53698/): പാലാ:മീനച്ചിൽ താലുക്ക് വിളക്കിത്തല നായർസമാജം യൂണിയൻ പാലാ നിയോജകമണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ ജോസ് കെ. മാണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ബൈജു അമ്പാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് ജോയിന്റ് സെക്രട്ടറി അജിത്കുമാർ ട്രഷറർ സിജു ജോയിന്റ് സെക്രട്ടറി ഷിനീബ് കുമാർ കൺവീനർ ബിനോ, മറ്റ് താലൂക് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു പാലാ. നിയമസഭ തെരഞ്ഞെടുപ്പിൽ അഖില കേരള ചേരമർ ഹിന്ദു മഹാസഭ ഇപ്രാവശ്യം ജോസ് കെ മാണിക്കൊപ്പം നിൽക്കുവാൻ തീരുമാനിച്ചു പട്ടിക വിഭാഗക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ കുറെ കാലമായി സഭയ്ക്ക് വേണ്ടി പ്രവർത്തിച്ച ജോസ് കെ മാണിയോട് സഭയ്ക്കുള്ള സ്നേഹമാണ് ഇപ്രാവശ്യം അദ്ദേഹത്തെ നിരുപാധികം പിന്തുണയായി അറിയിക്കുന്നതെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ കല്ലറ പ്രശാന്ത് അറിയിച്ചു
- [ഇന്നു നിശബ്ദ പ്രചാരണം;നാളെ ബൂത്തിലേക്ക്](https://sabarinews.com/2026/04/08/53695/): തിരുവനന്തപുരം: കേരളത്തിലെ 2.71 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വിധിയെഴുത്ത്. 25 ദിവസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിനു കൊട്ടിക്കലാശമായതോടെ ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനം. അടുത്ത 24 മണിക്കൂറിൽ വിധിയെഴുത്തു തുടങ്ങുന്നതിനാൽ സ്ഥാനാർഥികൾ ഇന്നു പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിക്കും.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിൽ മടങ്ങിയെത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മികച്ച ഭൂരിപക്ഷവുമായി മൂന്നാം തവണയും അധികാരമുറപ്പിക്കുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. ഏതാനും സീറ്റുകൾ നേടി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയും പറയുന്നു.24 ഓക്സിലറി ബൂത്തുകൾ അടക്കം 30,495 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തു ക്രമീകരിച്ചിട്ടുള്ളത്. ചൂട് ക്രമീകരണ നടപടികളുടെ ഭാഗമായി ബൂത്തുകളിൽ കുടിവെള്ളം, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പു നടത്താൻ പോളിംഗ് ബൂത്തുകൾ അലങ്കരിക്കും.85 വയസിനു മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ […]
- [പാലാ :യു ഡി എഫിലെ അതൃപ്തി പൊട്ടിത്തെറിയുടെ വക്കിൽ](https://sabarinews.com/2026/04/08/53692/): പാലാ: പാലാ നിയോജകമണ്ഡലത്തിൽ യു ഡി എഫിലെ അതൃപ്തി പുകഞ്ഞ് പുകഞ്ഞ് പൊട്ടിത്തെറിയുടെ വക്കിൽ എത്തി. ഇത് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ പ്രവർത്തനത്തെയാകെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞതായിട്ടാണ് പുറത്ത് വരുന്ന വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ യു ഡി എഫ് നേതാക്കളെ വിശ്വാസത്തിലെടുക്കാത്തതാണ് അതൃപ്തി പുകയാൻ തുടക്കമിട്ടത്. ചാനൽ ചർച്ചകളിലടക്കം പങ്കെടുക്കാൻ യു ഡി എഫിലെ നേതാക്കൾക്കു പകരം സ്വതന്ത്ര കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടത്തെയാണ് കാപ്പൻ നിയോഗിച്ചത്. ഇതോടെ മുന്നണിക്കുവേണ്ടി വർഷങ്ങളായി പണിയെടുക്കുന്ന നേതാക്കളും പ്രവർത്തകരും അപ്രസക്തരായി. കേരളത്തിലെ മറ്റെല്ലാ നിയോജകമണ്ഡലങ്ങളിലും യു ഡി എഫിലെ ഘടകകക്ഷികൾ കാര്യങ്ങൾ നിയന്ത്രിക്കുമ്പോൾ പാലായിൽ മാത്രം പാലാ നഗരസഭയിലെ മൂന്നു വാർഡുകളിൽ മാത്രം സ്വാധീനമുള്ള സ്വതന്ത്ര കൂട്ടായ്മ യു ഡി എഫിനെയാകെ ഹൈജാക്ക് ചെയ്തുവെന്നു യു ഡി എഫ് നേതാക്കൾ പരാതിപ്പെടുന്നു. പാലായുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് യു ഡി എഫ് നേതാക്കൾ ഇത്തരത്തിൽ അപ്പാടെ […]
- [പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല കലക്ടര്‍](https://sabarinews.com/2026/04/07/53688/): പത്തനംതിട്ട :നിയമസഭ തിരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ല പൂര്‍ണ്ണ സജ്ജമായെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ അവസാനഘട്ടതിരഞ്ഞെടുപ്പ് തയാറെടുപ്പ് വിശദീകരിക്കുകയായിരുന്നു ജില്ല കലക്ടര്‍. 9,74,802 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീകളും 4,66,546 പുരുഷന്‍മാരും 5 ട്രാന്‍സ്‌ജെന്‍ഡറും. 1207 പോളിങ് സ്റ്റേഷനുകളില്‍ 25 സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്. 121 സെക്ടറല്‍ ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ട്. എഫ്എസ്ടി ഉള്‍പ്പെടെ ജില്ലയിലെ സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച പോളിങ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട പരിശീലനം ഇന്ന് (ഏപ്രില്‍ 7 ചൊവ്വ) പൂര്‍ത്തിയാകും. ഉദ്യോഗസ്ഥര്‍ക്കായി മോക്ഡ്രില്ലുകളും സംഘടിപ്പിച്ചിട്ടുണ്ട്. ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് പോളിംഗ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.ഹോം വോട്ടിങ് ജില്ലയില്‍ പൂര്‍ത്തിയായി. 96.87 ശതമാനം വോട്ട് രേഖപെടുത്തി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപെടുത്താന്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പരിശീലന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് എല്ലാ മണ്ഡലത്തിലും പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ ഒരുക്കി. കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ […]
- [കോട്ടയം ജില്ലാ പോലീസ് സമഗ്രമായ തയ്യാറെടുപ്പുകൾ ആരംഭിച്ചു](https://sabarinews.com/2026/04/07/53683/): കോട്ടയം :ആസന്നമായിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങളും ഡ്യൂട്ടി വിന്യാസവും ശക്തിപ്പെടുത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് സമഗ്രമായ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഡിവൈഎസ്പിമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (SHO), സബ് ഇൻസ്പെക്ടർമാർ (SI) എന്നിവർ പങ്കെടുത്ത അവലോകന യോഗം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. IPS ന്റെ അധ്യക്ഷതയിൽ ചേർന്നു.കോട്ടയം പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച യോഗത്തിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയമ-സമാധാന പരിപാലനം ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പോലീസ് സംവിധാനങ്ങളും,മാർഗ്ഗനിർദ്ദേശങ്ങളും ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.യോഗത്തിൽ തിരഞ്ഞെടുപ്പ് ഒബ്സർവർമാരായ ശ്രീ. രഞ്ജിത്ത് കുമാർ സിൻഹ IAS, ശ്രീ. ഷാനവാസ് കാസിം IPS എന്നിവർ സന്നിഹിതരായിരുന്നു. അവർ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.ജില്ലയിൽ സമാധാനപരവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും […]
- [കൊട്ടിക്കലാശം ഇന്ന് ;കേരളം മറ്റന്നാൾ വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്](https://sabarinews.com/2026/04/07/53681/): തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആവേശകരമായ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ സംസ്ഥാനത്തെ പരസ്യ പ്രചാരണം അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായുള്ള 48 മണിക്കൂർ ‘നിശബ്ദ പ്രചരണം’ ഇതോടെ ആരംഭിക്കും. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ ഇന്ന് വൈകിട്ട് ആറ് മണിയോടെ മണ്ഡലം വിട്ടു പോകണം. ഇത് ഉറപ്പാക്കാൻ പോലീസ് കർശന പരിശോധന നടത്തും. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവ വഴി വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ല. ബൾക്ക് എസ്എംഎസുകൾക്കും നിയന്ത്രണമുണ്ട്.പരസ്യമായ പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്താൻ പാടില്ല. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണത്തിന് തടസമില്ല. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുന്നത് നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകൾ രംഗത്തുണ്ടാകും.ഏപ്രിൽ ഒൻപത് വ്യാഴാഴ്ചയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുന്നണികളെല്ലാം വലിയ വിജയപ്രതീക്ഷയിലാണ്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വോട്ടർമാരെ […]
- [രാമപുരം അർമാണി റെസിഡൻസിയിൽ “നസ്രാണി ഫുഡ് ഫെസ്റ്റ് – 2026” ഏപ്രിൽ 10 മുതൽ 14 വരെ](https://sabarinews.com/2026/04/07/53678/): പാലാ: പരമ്പരാഗതവും ആധുനികവുമായ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി രാമപുരം അർമാണി റെസിഡൻസിയിൽ “നസ്രാണി ഫുഡ് ഫെസ്റ്റ് – 2026” ഏപ്രിൽ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നു. ദിവസേന വൈകിട്ട് 5 മുതൽ 10 വരെ നടക്കുന്ന ഈ ഭക്ഷ്യമേള കുടുംബസമേതം പങ്കെടുക്കാവുന്ന രീതിയിൽ പ്രത്യേക ര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്’ മേളയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ Bhadran Mattel നിർവഹിക്കും. നസ്രാണി വിഭവങ്ങളുടെ പാരമ്പര്യ രുചികളും, പുതിയ തലമുറയുടെ ഫ്യൂഷൻ ഡിഷുകളും ഒരുമിച്ചു അവതരിപ്പിക്കുന്ന ഈ മേള, ഭക്ഷണാസ്വാദകർക്കായി ഒരു പ്രത്യേക അനുഭവമാവുമെന്ന് സംഘാടകർ അറിയിച്ചു.പാലാ, ഇടുക്കി ജില്ല എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് യാത്രാമദ്ധ്യേ വിശ്രമത്തിനും ഭക്ഷണത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും അർമാണിയിൽ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം, അഞ്ഞൂറിലധികം ആളുകളെ ഉൾക്കൊള്ളുന്ന ലിബർട്ടി ബാങ്ക്വറ്റ് ഹാളും, ഏകദേശം നൂറ്റിയമ്പത് സീറ്റിംഗ് ശേഷിയുള്ള കാലിഫോർണിയ ഫങ്ഷൻ ലോഞ്ചും വിവിധ സാമൂഹികവും കുടുംബപരവുമായ ചടങ്ങുകൾക്ക് അനുയോജ്യമായ രീതിയിൽ സജ്ജീകരിച്ചിരിക്കുകയാണ്.പാലാ രാമപുരം അർമാണി റെസിഡൻസിയിൽ ചേർന്ന […]
- [അജ്ഞാത വാഹനമിടിച്ച് പൊന്തൻപുഴ സ്വദേശി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം](https://sabarinews.com/2026/04/06/53672/): കോട്ടയം: പാലക്കാട് അട്ടപ്പാടി നെല്ലിപ്പതിയിൽ അജ്ഞാത വാഹനമിടിച്ച് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം മണിമല പൊന്തൻപുഴ സ്വദേശിയായ കൊച്ചിടശ്ശേരിൽ ജോർജ്ജി എബ്രഹാം(25) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് അട്ടപ്പാടി നെല്ലിപ്പതി ഗൂളിക്കടവ് റോഡിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ടു ജോർജ്ജിയെ നാട്ടുകാർ അഗളി ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിദ്യാർത്ഥിയെ ഇടിച്ച ശേഷം കടന്നു കളഞ്ഞ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. അമൃത വിശ്വവിദ്യാ പീഠത്തിലെ രണ്ടാം വർഷ എംഎസ്ഡബ്ള്യു വിദ്യാർത്ഥിയായിരുന്നു. വിവരമറിഞ്ഞു ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
- [സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.](https://sabarinews.com/2026/04/05/53667/): ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്…………* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ […]
- [കോട്ടയം ജില്ലയില്‍ വീട്ടില്‍ വോട്ട് ചെയ്തത് 15681 പേര്‍](https://sabarinews.com/2026/04/05/53664/): കോട്ടയം: അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വീട്ടിലെ വോട്ട് സൗകര്യം ജില്ലയില്‍ പ്രയോജനപ്പെടുത്തിയത് 15681 പേര്‍. ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലായി മുതിര്‍ന്ന പൗരന്‍മാരും 40 ശതമാനത്തിനു മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉള്‍പ്പെടെ 16,210 പേരാണ് ഈ വിഭാഗത്തില്‍ വോട്ടു ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. മൈക്രോ ഒബ്സര്‍വര്‍, പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിംഗിനായി സജ്ജീകരിച്ചത്. ഇവര്‍ ബി.എല്‍.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു. വോട്ടു രേഖപ്പെടുത്തി പോളിംഗ് സംഘത്തിന്റെ പക്കലുള്ള പെട്ടിയില്‍ നിക്ഷേപിച്ച ബാലറ്റുകള്‍ അതതു ദിവസംതന്നെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി സ്ട്രോംഗ് റൂമിലേക്കു മാറ്റി. വീട്ടില്‍ വോട്ട് ചെയ്തവരുടെ മണ്ഡലം തിരിച്ചുള്ള എണ്ണംപാലാ -2204കടുത്തുരുത്തി -2305വൈക്കം -1138ഏറ്റുമാനൂര്‍ -1822കോട്ടയം -1474പുതുപ്പള്ളി-1855ചങ്ങനാശ്ശേരി-1378കാഞ്ഞിരപ്പള്ളി-1861പൂഞ്ഞാര്‍ -1644
- [മടുക്ക മഹാവിഷ്ണു - മഹാദേവ - ദേവിഭദ്ര ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന കലശ മഹോത്സവം ഭക്തി നിർഭരം](https://sabarinews.com/2026/04/04/53660/): കോരുത്തോട് – മടുക്ക മഹാവിഷ്ണു – മഹാദേവ – ദേവിഭദ്ര പ്രതിഷ്‌ഠാദിന :മഹോത്‌സവം ഭക്തിനിർഭരം. ക്ഷേത്രം തന്ത്രി താഴമൺമം കണ്ട്oരര് മോഹനരരുടെ പ്രതിനിധി തമ്പലക്കാട് ഓമനകുട്ടൻ തിരുമേനി കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന അയ്യപ്പ സേവാ സംഘം മടുക്ക ശാഖയുടെ വാർഷിക സമ്മേളനത്തിൽ പി.ആർ രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി ബി. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ, ബ്ലോക്ക് പഞ്ചായ അംഗം വി റ്റി അയൂബ് ഖാൻ, ഗ്രാമ പഞ്ചായത്തംഗം വി.ഡി. ബാബു ,സെൻട്രൽ വർക്കിംഗ് കമ്മറ്റിയംഗം സുരേന്ദ്രൻ കൊടിത്തോട്ടം യൂണിയൻ ഭാരവാഹികളായ പി. പി. ശശിധരൻ നായർ, മുരളി കുമാർ, ശാഖാ സെക്രട്ടറി ഷീലാമ്മ വാസൻ , അനിൽ സത്യൻ എന്നിവർ പ്രസംഗിച്ചു . ശാഖയിലെ മുതിർന്ന അംഗം ദിവാകരൻ കല്ലാശ്ശേരിയിലിനെ യൂണിയൻ സെക്രട്ടറി പൊന്നാട അണിയിക്കുകയും, വാരണാധികാരി പി. പി. ശശിധരൻ നായരുടെ നേതൃത്വത്തിൽ പ്രസിഡൻ്റായി പി.ആർ […]
- [വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു](https://sabarinews.com/2026/04/04/53657/): പാലാ: വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിൻകൂടിന് സമീപം വാഹനത്തിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പൊൻകുന്നത്തെ കെ വി എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ നിയോജകമണ്ഡലം 215 -ാം നമ്പർ ബൂത്തിൻ്റെ ചുമതലക്കാരനായിരുന്നു. കഴിഞ്ഞ തദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് എലിക്കുളം ഡിവിഷനിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ മിനി. മക്കൾ കാർത്തിക്, കാരുണ്യ.
- [രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ എം പി സന്തോഷ് കുമാറിന്റെ കത്ത് .....എൽഡിഎഫിനെതിരെ നടത്തിയ അസത്യവും അടിസ്ഥാനരഹിതവും ദ്രോഹപരവുമായ പ്രചാരണത്തിന് മറുപടി...](https://sabarinews.com/2026/04/03/53650/): പ്രിയപ്പെട്ട ശ്രീ രാഹുൽ ഗാന്ധി ജി,കേരളത്തിലെ എൽഡിഎഫിനെതിരെ നിങ്ങൾ നടത്തിയ അസത്യവും അടിസ്ഥാനരഹിതവും ദ്രോഹപരവുമായ പ്രചാരണത്തിന് മറുപടിയായി ഈ അസുഖകരമായ കത്ത് നിങ്ങൾക്ക് എഴുതാൻ ഞാൻ നിർബന്ധിതനായി. എൽഡിഎഫ് നേതൃത്വത്തിനും ഇടതു പാർട്ടികൾക്കും എതിരെ അടിസ്ഥാനരഹിതവും വെറുപ്പുളവാക്കുന്നതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ നിങ്ങൾ ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഇടതുപക്ഷം അതിന്റെ സമഗ്രതയ്ക്കും തത്വാധിഷ്ഠിതമായ പൊതുജീവിതത്തിനും പേരുകേട്ടതാണ്, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് കോൺഗ്രസ് സ്വന്തം അണികളിൽ ആത്മപരിശോധന നടത്തുന്നത് കൂടുതൽ ഉചിതമായിരിക്കും. ഈ സാഹചര്യത്തിൽ, പിഎസ് നോർത്ത് അവന്യൂവിലെ, ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആർ നമ്പർ 0011/2026-ലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു, ഇത് കോൺഗ്രസ് നേതൃത്വത്തിന്റെ ഉയർന്ന തലങ്ങളിലുള്ള വ്യക്തികൾ ഉൾപ്പെട്ട ടിക്കറ്റിനായി പണം നൽകിയെന്ന ഗുരുതരമായ ആരോപണങ്ങൾ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നു. ഹരിയാന പ്രദേശ് മഹിളാ കോൺഗ്രസിന്റെ മുൻ ജനറൽ സെക്രട്ടറിയാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ്ജനറൽ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാൽ, ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ്സഭ കെ. സുരേഷ്, വയനാട് എംപി പ്രിയങ്ക ഗാന്ധി […]
- [40 വർഷമായി തുടരുന്ന മലയാറ്റൂർ യാത്രയാണ്, ഈ യാത്രയ്ക്ക് ഒരിക്കലും മാറ്റം വരുത്താറില്ല: റോഷി അഗസ്റ്റിൻ,ഇടുക്കിയിലെ വിജയം ഉറപ്പ് ](https://sabarinews.com/2026/04/03/53644/): സോജൻ ജേക്കബ് ചക്കാമ്പുഴ (കോട്ടയം ):പാലാ ചക്കാമ്പുഴയിലെ തറവാട്ടിൽ കുടുംബാംഗങ്ങളോട് ഒത്ത് പെസഹാ അപ്പം മുറിച്ച് നൽകിയതിന് ശേഷമാണ് ഇന്നലെ രാത്രി മന്ത്രിയും ഇടുക്കിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുമായ റോഷി അഗസ്റ്റിൻ തന്റെ 40 ആം വർഷത്തെ മലയാറ്റൂർ തീർത്ഥാടനം ആരംഭിച്ചത് .16 വയസിലാണ് ആദ്യ മലയാറ്റൂർ തീർത്ഥാടനം കാൽ നടയായി ആരംഭിച്ചത് .പിന്നീടങ്ങോട്ട് ഇന്നുവരെ മുടങ്ങിയിട്ടില്ല .അത് തെരഞ്ഞെടുപ്പായാലൂം അല്ലങ്കിലും മലയാറ്റൂരിൽ വന്ന് മലകയറിയില്ലങ്കിൽ എന്തോ ഒരു നഷ്ടബോധം …അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു മലയാറ്റൂർ തീർത്ഥാടനം എന്ന് റോഷി .വിശ്വാസം തുറന്നു പറയുന്നതിൽ ഒരു തെറ്റുമില്ല . ,വിജയം ഉറപ്പാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .പ്രളയകാലം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ നാടിനെ ചേർത്തുപിടിക്കാൻ സാധിച്ചുവെന്നത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇടുക്കിയിലെ ജനത്തിന്റെ മനസ് തന്റെ കൂടെയാണ്. മണ്ഡലത്തിലെ ജനങ്ങളുമായുള്ള ഹൃദയബന്ധം വോട്ടായി മാറുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു .
- [യു ഡി.എഫ്. അധികാരത്തിൽ വരും:ഷാഫി പറമ്പിൽ എം.പി.](https://sabarinews.com/2026/04/02/53637/): ഈരാറ്റുപേട്ട . കഴിഞ്ഞ പത്ത് വർഷത്തെ ഭരണം തകർത്ത കേരളത്തെ പുന സൃഷ്ടിക്കുക ആദ്യ കടമ. സ്ത്രികൾക്ക് കെ.എസ്.ആർ.ടി സി ബസിൽ സൗജന്യ യാത്രയും. കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രതിമാസം ആയിരം രൂപയുടെ സഹായവും. ഒരു കുടുബത്തിന് ഇരുപത്തിയഞ്ച് ലക്ഷത്തിന്റെ ഉമ്മൻ ചാണ്ടിയുടെ നാമ ധേയത്തിലുള്ള ഇൻഷറൻസ് പദ്ധതിയും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പൂഞ്ഞാർ ഇത്തവണ യു.ഡി.എഫിനുള്ളതാണ് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ചേന്നാട് കവലയിൽ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച നഗരത്തിൽ നടത്തിയ റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.മുട്ടം കവലയിൽ സമാപിച്ചു. സമാപന സമ്മേളത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ നഗരസഭ ചെയർമാൻ. അഡ്വ.വി.പി. നാസർ . അഡ്വ വി.എം. മുഹമ്മദ് ഇല്ല്യാസ് . അഡ്വ ജോമോൻ ഐക്കര . പ്രകാശ് പുളിക്കൻ . റാസി ചെറിയ വല്ലം,അനസ് നാസർ . പി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു. പടം. ഈരാറ്റുപേട്ട നഗരത്തിൽ ഷാഫി […]
- [മഹത്വത്തിൽ പങ്കു ചേരുന്നതിന് വിളിക്കപ്പെട്ടവർ: മാർ ജോസ് പുളിക്കൽ](https://sabarinews.com/2026/04/02/53629/): കാഞ്ഞിരപ്പള്ളി: ദൈവിക മഹത്വത്തിൽ പങ്കു ചേരുന്നതിന് ശിഷ്യരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളിൽ സന്ദേശം നല്കുകയായിരുന്നു. സ്വാർത്ഥത വെടിഞ്ഞുള്ള ശുശ്രൂഷയുടെയും പരിപൂർണ്ണ സമർപ്പണത്തിന്റെയും ശുദ്ധീകരണത്തിന്റെയും അടയാളമായ പാദക്ഷാളന രഹസ്യം മനസ്സിലാകാത്തവർക്ക് മഹത്വത്തിൽ പങ്കുചേരാനാവില്ല. നാം പിൻചെല്ലേണ്ട വഴികളെയാണ് ഈശോ മിശിഹാ കാട്ടിത്തന്നത്. ആ മാതൃക സ്വീകരിക്കുന്നതിന് നമുക്കുത്തരവാദിത്വമുണ്ട്. കൂട്ടായ്മയിലേക്ക് നമ്മെ ക്ഷണിക്കുന്ന പരിശുദ്ധ കുർബാന പങ്കുവയ്ക്കലിന് നിരന്തരം ആഹ്വാനം ചെയ്യുന്നുവെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ വൈകുന്നേരം 3.30 – നാരംഭിച്ച പെസഹാ തിരുർമ്മങ്ങളിൽ കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് റവ. ഡോ. കുര്യൻ താമരശ്ശേരി, ഫാ. തോമസ് മുളങ്ങാശ്ശേരി, ഫാ. ഇമ്മനുവൽ മണിമല, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ആന്റണി കടവിൽ, സന്യസ്തർ,അല്മായർ എന്നിവരുൾപ്പെടുന്ന വിശ്വാസിഗണം പങ്കുചേർന്നു. ഫോട്ടോ: മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളോടനുബന്ധിച്ചുള്ള […]
- [നവകേരള പൂർത്തീകരണം ഉറപ്പ്; എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്‌തു](https://sabarinews.com/2026/04/02/53624/): കോഴിക്കോട് : നവകേരള പൂർത്തീകരണത്തിനായി ജനവിധി തേടുന്ന എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്‌തു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച പുരോഗതിയുടെ തുടർച്ചക്കുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് പ്രകടന പത്രികയിലുള്ളത്. കോഴിക്കോട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രിക പ്രകാശനം നിർവഹിച്ചു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ നേതാവ് കെ പ്രകാശ്‌ബാബു, കെ കൃഷ്‌ണൽകുട്ടി, എ കെ ശശീന്ദ്രൻ, സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം തുടങ്ങിയവർ പങ്കെടുത്തു. വികസനം, ക്ഷേമം എന്നിവക്കു പുറമെ നവലോകത്തെ അഭിമുഖീകരിക്കാൻ പുതിയ തലമുറയെ പ്രാപ്‌തരാക്കുന്നതിനുള്ള ഒട്ടേറെ പ്രഖ്യാപനങ്ങൾ പ്രകടന പത്രികയിലുണ്ട്. അഞ്ച് വർഷം കൊണ്ട് കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റുമെന്ന് പ്രകടനപത്രിക പ്രഖ്യാപിക്കുന്നു. കേരളം പിന്നിട്ട വഴികൾ ഓർമിച്ചാണ് പ്രകടന പത്രിക ആരംഭിക്കുന്നത്. ഓരോ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് അനുബന്ധമായി ചേർത്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷംകൊണ്ട് കേരളത്തിന് വിവിധ മേഖലകളിൽ ലഭിച്ച അംഗീകാരങ്ങളും പരാമർശിച്ചിട്ടുണ്ട്. […]
- [ക്ഷേമ പെൻഷനുകൾ 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്](https://sabarinews.com/2026/04/02/53621/): കൊച്ചി: വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്ന ജനപ്രീയ വാഗ്ദാനങ്ങളുമായി യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വികസനരേഖ പ്രകാശനം ചെയ്തത്. പുതുയുഗ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികള്‍ക്ക് മുന്‍ഗണന നല്‍കുന്ന പത്രികയില്‍, സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ഒട്ടനവധി ജനപ്രിയ പദ്ധതികളാണുള്ളത്. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന് ശേഷം കേരളത്തെ വീണ്ടും ഐശ്വര്യപൂര്‍ണ്ണമായ പാതയിലേക്ക് നയിക്കാനുള്ള വ്യക്തമായ റോഡ് മാപ്പാണ് യുഡിഎഫ് പ്രകടന പത്രികയിലൂടെ ഉറപ്പാക്കുന്നത്. ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുകയും, 10,000 ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കും, ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍, വിശ്വാസ സംരക്ഷണം കാര്‍ഷിക പുരോഗതി തുടങ്ങി വിവിധ മേഖലകള്‍ക്ക് അതീവ പ്രാധാന്യമാണ് പ്രകടനപത്രിക നല്‍കുന്നത്. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന ചരിത്രപരമായ പ്രഖ്യാപനം വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാകും. കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ റബര്‍ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്നും യുഡിഎഫ് ഉറപ്പുനല്‍കുന്നു. സ്ത്രീ […]
- [പാലായുടെ മുതിർന്ന പൗരൻ 104 കാരൻ ഔസേപ്പച്ചൻ മൂലയിൽതോട്ടത്തിൽ വീട്ടിൽ വോട്ട് രേഖപ്പെടുത്തി](https://sabarinews.com/2026/04/01/53615/): പാലാ: ജനാധിപത്യ പ്രക്രിയയ്ക്ക് ശക്തി പകർന്ന് പാലാ നിയോജകമണ്ഡലത്തിലെ ഏറ്റവും മുതിർന്ന പൗരൻ ഇഞ്ചികാവ് മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ കടനാട് പഞ്ചായത്തിലെ ആറാം വാർഡിലെ വീട്ടിൽ വോട്ട് രേഖപ്പെടുത്തി. നൂറ്റിനാല് വയസ് പിന്നിട്ട ഔസേപ്പച്ചൻ ജനാധിപത്യ പ്രക്രിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വോട്ടിംഗിൽ പങ്കെടുത്തത്. മകൻ സാബു ജോസഫ്, പൗത്രൻ എബി ജെ ജോസ് എന്നിവർ പോളിംഗ് ഉദ്യോഗസ്ഥർ എത്തും മുമ്പ് മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ച് വിശദീകരിച്ചു തൽകി. കെ എം മാണിയുടെ പുത്രൻ ജോസ് കെ മാണി, ചെറിയാൻ ജെ കാപ്പൻ്റെ മകൻ മാണി സി കാപ്പൻ, പി സി ജോർജിൻ്റെ മകൻ ഷോൺ ജോർജ് എന്നിവർക്കൊപ്പം മറ്റു സ്വതന്ത്രന്മാരും നോട്ടയും ബാലറ്റ് പേപ്പറിൽ ഉള്ള കാര്യമാണ് വിശദീകരിച്ചു നൽകിയത്. തുടർന്നു പ്രിസൈഡിംഗ് ഓഫീസർ അനിൽ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി. ബന്ധപ്പെട്ട രേഖകളിൽ ഒപ്പുകൾ വയ്പ്പിക്കുകയും ചെയ്തശേഷം തെരഞ്ഞെടുപ്പ് ചെയ്തതിൻ്റെ മഷി വിരളിൽ പുരട്ടി. തുടർന്നു രഹസ്യ ബാലറ്റ് രേഖപ്പെടുത്തിയശേഷം ഔസേപ്പച്ചൻ ബാലറ്റു പെട്ടിയിൽ […]
- [സമ്മർദ്ദത്തിലായതിനാൽ എഫ്‌സിആർഎ പിൻവാങ്ങൽ , ജാഗ്രത അനിവാര്യം:സിപിഐ എംപി പി. സന്തോഷ് കുമാർ](https://sabarinews.com/2026/04/01/53611/): ന്യൂ ദൽഹി :വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികളിൽ കേന്ദ്രസർക്കാർ പിന്മാറിയത് ഒരു മനംമാറ്റമല്ലെന്നും ഇടതുപക്ഷത്തിന്റെയും കേരളത്തിലെ മറ്റ് എംപിമാരുടെയും ജാഗ്രതയോടെയുള്ള ജനാധിപത്യ അഭിപ്രായത്തിന്റെയും ഫലമായി താൽക്കാലികമായി ഉണ്ടായ ഒരു തന്ത്രപരമായ പിന്മാറ്റമാണെന്നും സിപിഐ എംപി പി. സന്തോഷ് കുമാർ പ്രസ്താവിച്ചു. നിർദ്ദിഷ്ട മാറ്റങ്ങൾ അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമാണെന്നും ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന സംഘടനകളുടെ സ്ഥാപനങ്ങൾ, ആസ്തികൾ, പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുക്കാനും നിയന്ത്രിക്കാനും കേന്ദ്ര എക്സിക്യൂട്ടീവിൽ വ്യാപകവും അതാര്യവുമായ അധികാരങ്ങൾ നിക്ഷിപ്തമാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് ചട്ടക്കൂടിലെ ഭേദഗതികൾക്ക് സമാന്തരമായി, സിപിഐ ശക്തമായി എതിർക്കുകയും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്ത വഖഫ് ചട്ടക്കൂടിലെ ഭേദഗതികൾക്ക് സമാന്തരമായി, FCRA യെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ പാർലമെന്റിന് മുന്നിൽ വയ്ക്കാൻ സർക്കാർ വിസമ്മതിച്ചതിനെ അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് കാരണം എംപിമാർ അവരുടെ നിയോജകമണ്ഡലങ്ങളിൽ ആയിരിക്കുമ്പോൾ ഇത്രയും ദൂരവ്യാപകമായ ഒരു ബിൽ പാസാക്കാൻ ശ്രമിക്കുന്നത് പാർലമെന്ററി മാനദണ്ഡങ്ങളോടും ജനാധിപത്യ ഉത്തരവാദിത്തത്തോടുമുള്ള കണക്കുകൂട്ടിയ അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് […]
- [വോട്ടിംഗ് യന്ത്രങ്ങളുടെഅഡീഷണല്‍ റാന്‍ഡമൈസേഷന്‍ നടത്തി](https://sabarinews.com/2026/04/01/53609/): കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും അഡീഷണല്‍ റാന്‍ഡമൈസേഷന്‍ നടത്തി. 90 ബാലറ്റ് യൂണിറ്റുകള്‍,88 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 72 വിവി പാറ്റുകള്‍ എന്നിവയാണ് വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് റാന്‍ഡമൈസേഷനിലൂടെ നല്‍കിയത്. തെരഞ്ഞെടുപ്പ് പരിശീലനത്തിനും വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണത്തിനുമായി ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണ് ഇവ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ , കേന്ദ്ര നിരീക്ഷകരായ രഞ്ജിത് കുമാര്‍ സിന്‍ഹ, എസ്. ജയന്തി, എച്ച്.എന്‍ ഗോപാല്‍ കൃഷ്ണ , പരമാവതാര്‍ സിംഗ് ഗില്‍, ഗുന്‍ജന്‍ ഭാരതി മിശ്ര,പോലീസ് നിരീക്ഷകന്‍ ഷാനവാസ് കാസിം,തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ് എന്നിവര്‍ പങ്കെടുത്തു.
- [വാക്വം ക്ലീനറിന്റെ തകരാര്‍ പരിഹരിച്ചില്ല; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി](https://sabarinews.com/2026/04/01/53607/): കോട്ടയം: ഓണ്‍ലൈന്‍ മുഖേന വാങ്ങിയ റോബോട്ടിക് വാക്വം ക്ലീനറിന്റെ തകരാര്‍ പരിഹരിച്ചുനല്‍കാത്ത കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു. കോട്ടയം ദേവലോകം ഇഞ്ചക്കാട്ട് ജോര്‍ജ് തോമസ് 2022 ഫെബ്രുവരിയിലാണ് 22990 രൂപ നല്‍കി നാസികിലെ മെക്ടേണിംഗ് ഈസ്റ്റ്‌ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് വാക്വം ക്ലീനര്‍ വാങ്ങിയത്. 2025 ഓഗസ്റ്റില്‍ തകരാറിലായതിനേത്തുടര്‍ന്ന് റിപ്പയറിങിന് നല്‍കി. വാറന്റി പീരിഡ് ആയിരുന്നിട്ടും ബാറ്ററി മാറ്റിവെക്കുന്നതിന് കമ്പനി 3540 രൂപ വാങ്ങി. മുകള്‍ ഭാഗം പൊട്ടിയതുള്‍പ്പെടെയുള്ള തകരാറുകളോടെയാണ്് തിരിച്ചുകിട്ടിയത്. ഇവ പരിഹരിച്ചു നല്‍കാത്തതിനേത്തുടര്‍ന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ട പരിഹാരത്തിനൊപ്പം യന്ത്രത്തിന്റെ വിലയും കോടതിച്ചെലവിനത്തില്‍ അയ്യായിരം രൂപയും നല്‍കണമെന്നാണ് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റും അഡ്വ. ആര്‍.ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.
- [പേക്കാവുങ്കൽ വീട്ടിൽ ചാക്കോ യോഹന്നാൻ ( തമ്പി 78 ) നിര്യാതനായി.](https://sabarinews.com/2026/04/01/53604/): എരുമേലി: പൊരിയന്മല കരിങ്കല്ലുംമ്മൂഴി, പേക്കാവുങ്കൽ വീട്ടിൽ ചാക്കോ യോഹന്നാൻ ( തമ്പി 78 വയസ്സ് ) നിര്യാതനായി. സംസ്കാരം( 02/04/2026 ) വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് പൊരിയന്മല ബ്രദറൺ ചർച്ച് സെമിത്തേരിയിൽ
- [പെരുബ്രയിൽ റ്റിജോ ജോസ് തോമസ്(34)ന്റെ സംസ്കാരം ശനിയാഴ്ച്ച](https://sabarinews.com/2026/04/01/53602/): എരുത്വാപ്പുഴ: പെരുബ്രയിൽ വീട്ടിൽ പരേതനായ തോമസിന്റെയും മോളിയുടെയും മകൻ റ്റിജോ ജോസ് തോമസ്(മെൽബോൺ ഓസ്‌ട്രേലിയ) (34) വിന്റെ സംസ്കാരം ശനിയാഴ്ച്ച (04.04.2026). രാവിലെ 10.00 മണിക്ക് വീട്ടിൽ കൊണ്ടുവരും ഉച്ചക്കഴിഞ്ഞു മൂന്നുമണിക്ക് ഭവനത്തിൽ ശുശ്രുഷനന്തരം എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിൽ .ഭാര്യ അഞ്ചു റ്റിജോ ( melbourne australia ) മകൻ ഏഡ്രിൽ ജോ തോമസ് സഹോദരങ്ങൾ : റ്റിറ്റി തോമസ് (സൗദി), റ്റിൻസി തോമസ് ( സൗദി ).
- [നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ട് സ്വീപിന്‍റെ നേതൃത്വത്തില്‍ മെഗാ ബോട്ട് റാലി](https://sabarinews.com/2026/03/31/53597/): കോട്ടയം: കോട്ടയം ജില്ലയിലെ സമ്മതിദായകര്‍ക്കും തെരഞ്ഞെടുപ്പ് വിഭാഗത്തിനും അവിസ്മരണീയമായ ഒരു ദിനം.നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ട് സ്വീപിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളില്‍ വേന്പനാട്ടു കായലില്‍ നടന്ന മെഗാ ബോട്ട് റാലി ഏറെ ശ്രദ്ധേയമായി 58 ഹൗസ് ബോട്ടുകള്‍ അണിനിരന്ന റാലിയില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അനവധി പേർ പാട്ടും നൃത്തവുമൊക്കെയായി പരിപാടി അവിസ്മരണീയമാക്കി. ചീപ്പുങ്കലിൽനിന്ന് ആരംഭിച്ച റാലിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായ എച്ച്.എൻ. ഗോപാലകൃഷ്ണ, എസ്. ജയന്തി, ഗുൻജൻ ഭാരതി മിശ്ര തുടങ്ങിയവരും സന്നിഹിതരായിരുന്നു. സ്വീപ് നോഡൽ ഓഫസർ പി.എ. അമാനത്ത് സമ്മതിദായക പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള 30 പ്രത്യേക ക്രമീകരണങ്ങൾ ഹൗസ് ബോട്ടുകളിൽ പ്രദർശിപ്പിച്ചിരുന്നു. കുമരകം ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി, കുടുംബശ്രീ, ഹരിത കർമ്മസേന, സാക്ഷരതാ മിഷൻ, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
- [വിഴിക്കിത്തോട് മണ്ണംപ്ലാക്കൽ അലക്‌സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ -91) നിര്യാതനായി](https://sabarinews.com/2026/03/31/53593/): കാഞ്ഞിരപ്പള്ളി: വിഴിക്കിത്തോട് മണ്ണംപ്ലാക്കൽ അലക്‌സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ -91) നിര്യാതനായി. സംസ്‌കാരം 04-04-2026 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 ന് ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയത്തിലെ കുടുബ കല്ലറയിൽ . ഭാര്യ ചിന്നമ്മ അലക്സാണ്ടർ പൈക കുന്നപ്പള്ളിൽ കുടുംബാംഗം.മക്കൾ : പ്രകാശ് അലക്സ്, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ , ദീപിക മുന്‍ ചീഫ് എഡിറ്റർ), അലക്‌സ്, ലിൻസി, മോൻസി, ജിൻസ്, പ്രേം. മരുമക്കൾ : മിനി പ്രകാശ് കൊച്ചുപുരക്കൽ (എടത്വാ), ജിജി അലക്സ് കരോട്ടുപാലക്കൽ (പാമ്പാടി), ജോയിച്ചൻ കിണറ്റുകരമുറിയിൽ (കരിക്കാട്ടൂർ ), ദിവ്യാ മോൻസി ഇരട്ടപ്പുളിക്കൽ (പത്തനംതിട്ട), ഡോ. മനോജ് മാത്യു കല്ലറക്കൽ (മേരിക്വീൻസ് കാഞ്ഞിരപ്പള്ളി), സ്വപ്നാ പ്രേം ഏഴാച്ചേരിൽ (തീക്കോയി).
- [മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള അറിയിപ്പ്](https://sabarinews.com/2026/03/31/53589/): മോട്ടോർ വാഹന നിയമപ്രകാരം 31/12/2024 വരെ ലഭിച്ചിട്ടുള്ള വാഹന ചലാനുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനസ്റ്റി സ്കീം) അനുവദിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്യുന്നതിനും പിഴ അടക്കുന്നതിനുമുള്ള കാലാവധി 30/04/2026 വരെ മാത്രമായിരിക്കും.പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഈടാക്കിയ ചലാനുകൾ അടച്ച് തീർപ്പാക്കാനായി പൊതുജനങ്ങൾക്ക് ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യാനും ഓൺലൈനായി ഇളവ് ചെയ്ത തുക അടയ്ക്കാനും സാധിക്കും.വിവിധ പരിവാഹൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്ന ചലാനുകളുടെ വലിയ കുടിശ്ശിക തീർപ്പാക്കുന്നതിനാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ചലാനുകൾ നിലവിലുണ്ടെങ്കിൽ സേവനങ്ങൾ നിഷേധിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം 167-ലെ ഭേദഗതിക്ക് ശേഷം, കുടിശ്ശികകൾ തീർക്കാൻ പൗരന്മാർക്ക് ഒരവസരം കൂടി നൽകുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഇളവ് ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. https://services.mvd.kerala.gov.inഅപേക്ഷ സമർപ്പിച്ചാൽ ആയതിന്റെ സ്റ്റാറ്റസ് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കാവുന്നതും പെയ്മെൻറ് നടത്താവുന്നതുമാണ്. https://services.mvd.kerala.gov.in/etax/otc/status
- [100 ശതമാനം വോട്ട്; മെഗാ ഹൗസ് ബോട്ട് റാലി ഇന്ന്](https://sabarinews.com/2026/03/31/53587/): കോട്ടയം:നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ട് വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്‍റെ നേതൃത്വത്തില്‍ വേമ്പനാട്ടു കായലില്‍ ഇന്ന് (മാര്‍ച്ച് 31) മെഗാ ഹൗസ് ബോട്ട് റാലി നടക്കും. രാവിലെ 8.30ന് ചീപ്പുങ്കലില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഫ്ളാഗ് ഓഫ് ചെയ്യും. 60 ഹൗസ് ബോട്ടുകള്‍ പങ്കെടുക്കും. എല്ലാ ബോട്ടുകളിലും തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം പ്രദര്‍ശിപ്പിക്കും..ഹരിത വോട്ടിംഗ് ഉള്‍പ്പെടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാമ്പയിനുകളെക്കുറിച്ചുള്ള ബോധവത്കരണവും ഇതോടനുബന്ധിച്ചു നടക്കും. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
- [തെരഞ്ഞെടുപ്പ് ; ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ട് ഇന്നു മുതൽ](https://sabarinews.com/2026/03/31/53585/): കോട്ടയം: അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ടവർക്കും പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവർക്കും ഇന്നു (മാർച്ച് 31, ചൊവ്വാഴ്ച ) മുതൽ തപാൽ വോട്ടു ചെയ്യാം. അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് മാർച്ച് 31, ഏപ്രിൽ ഒന്ന്, നാല്, ആറ് തിയതികളിലും പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവർക്ക് മാർച്ച് 31, ഏപ്രിൽ ഒന്ന്, നാല്, ആറ്, ഏഴ്, എട്ട് തിയതികളിലും നിശ്ചിത കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചു വരെയാണ് സമയം. പോലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി സേവനങ്ങൾ, ഹെൽത്ത് സർവീസ്, വനം ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, തപാൽ, വോട്ടിംഗ് ദിവസത്തെ കവറേജിനു തെരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയിട്ടുള്ള മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നീ 14 വിഭാഗങ്ങളാണ് അവശ്യസർവീസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരിൽ ഫോം 12 ഡി വഴി അപേക്ഷിച്ചവർക്ക് തങ്ങൾക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളുടെ പോസ്റ്റൽ വോട്ടിംഗ് സെൻററുകളിലെത്തി (പി.വി.സി) […]
- [" കുഞ്ഞുമാലാഖ "ആലിൻ ഷെറിൻ എബ്രഹാമിനെ അനുസ്മരിച്ച് പ്രാർത്ഥനകളോടെ ഇ വോയ്‌സ് ,അക്ഷയ ന്യൂസ് കേരളാ ടീം വാലുമണ്ണിൽ വീട്ടിൽ ](https://sabarinews.com/2026/03/31/53580/): മല്ലപ്പള്ളി :സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായി സംസഥാന ഔദ്യോഗിക ബഹുമതികളോടെ വിടപറഞ്ഞ മല്ലപ്പള്ളി വാലുമണ്ണിൽ വീട്ടിലെ ആലിൻ ഷെറിൻ അബ്രഹാമിനെ അനുസ്മരിച്ച് ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് ,അക്ഷയ ന്യൂസ് കേരള ടീം .മല്ലപ്പള്ളി അക്ഷയ സംരംഭകൻ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് കാർ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ .മകളുടെ വേർപാടിലും മരണത്തെ മുന്നിൽകണ്ട് ജീവിക്കുന്ന നാലു പേർക്ക് പുതുജീവൻ നൽകാൻ ആലിന്റെ മാതാപിതാക്കൾ കാണിച്ച നല്ല മനസ് ഏറെ അഭിനന്ദാർഹമാണെന്ന് മാനേജിങ് ഡയറക്ടർ ജെഫേഴ്സൺ മാത്യു പറഞ്ഞു .വാലുമണ്ണിൽ വീട്ടിൽ ചേർന്ന അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .കമ്പനി ഡയറക്ടർമാരായ സോജൻ ജേക്കബ് ,ഷാജഹാൻ പത്തനംതിട്ട ,രാജേഷ് ചാത്തമംഗലം ,റാഷിക്ക് പൂക്കോം ,കമ്പനി ഷെയർ ഹോൾഡേഴ്സ് ആയ സാജൻ റാന്നി ,സാം ദാനിയേൽ ,സമ്പത്ത് ,റോജി ,ജോൺ മാത്യു ,കൃഷ്ണദാസ് എന്നിവരും ആലിന്റെ മുത്തച്ഛൻ സോളമൻ മാതാപിതാക്കളായ അരുൺ എബ്രഹാം ,ഷെറിൻ ആൻ […]
- [ഈരാറ്റുപേട്ട ട്രഷറിയിലെ ജീവനക്കാരൻവിഷ്ണുദേവ് എസ് നിര്യാതനായി](https://sabarinews.com/2026/03/31/53577/): പൂഞ്ഞാർ: സി.പി.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവും ഈരാറ്റുപേട്ട ഹൗസിങ് കോ ഓപ്പറേറ്റീവ് സഹകരണ സംഘം പ്രസിഡന്റുമായ കുളത്തുങ്കൽ കെ. ശശീന്ദ്രന്റെ മകൻ വിഷ്ണുദേവ് എസ് (41) നിര്യാതനായി. ഈരാറ്റുപേട്ട ട്രഷറിയിലെ ജീവനക്കാരൻ ആയിരുന്നു. സംസ്കാരം നാളെ (31-03-2026 ചൊവ്വ) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരി തമ്പലക്കാട് മംഗലത്ത് വടക്കേതിൽ കുടുംബാഗം. മകൾ: ദക്ഷ വിഷ്ണുദേവ്. മാതാവ്: പൊന്നമ്മ എൻ.എൻ (റിട്ട. മീനച്ചിൽ ഈസ്റ്റ് ബാങ്ക് പൂഞ്ഞാർ, ഈരാറ്റുപേട്ട ബ്ലോക്ക് പട്ടികജാതി സഹകരണ സംഘം ഡയറകർ ബോർഡ് അംഗം) സഹോദരങ്ങൾ: വീണ വിപിൻദാസ് (സർവീസ് സഹകരണ ബാങ്ക് മേലമ്പാറ), ശരണ്യാ സുധീഷ് (മുത്തോലി ഈസ്റ്റ് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്).
- [പാണപിലാവ് ഇടയാടിയിൽ മോളി വർഗീസ് (65) നിര്യാതയായി.](https://sabarinews.com/2026/03/30/53573/): മുക്കൂട്ടുതറ : പാണപിലാവ് ഇടയാടിയിൽ വർഗീസ് ചാക്കോയുടെ ഭാര്യ മോളി വർഗീസ് (65). നിര്യാതയായി. സംസ്കാരം 31ന് ഉച്ചക്ക് രണ്ടിന് പ്രപ്പോസ് സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ – ജോബി, ബിജു (അബൂദാബി). മരുമകൾ – ലിയോ – (അബൂദാബി).
- [എയ്ഞ്ചല്‍വാലി പൊങ്ങന്താനം വർഗീസ് ചാക്കോ (പാപ്പച്ചൻ -92) നിര്യാതനായി](https://sabarinews.com/2026/03/30/53570/): എയ്ഞ്ചല്‍വാലി: പൊങ്ങന്താനം വർഗീസ് ചാക്കോ (പാപ്പച്ചൻ -92) നിര്യാതനായി/ സംസ്‌കാരം (01-04-2026, ബുധൻ ) രാവിലെ ഒമ്പതിന് എയ്ഞ്ചൽവാലിയിലുള്ള ഭവനത്തിൽ ആരംഭിച്ച് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം .കപ്പാട് മാർസ്ലീവാ പള്ളി സെമിത്തേരിയില്‍. ഭാര്യ റോസമ്മ ചുങ്കപ്പാറ ആരംപുളിക്കൽ കുടുംബാംഗം. മക്കൾ : മേരിക്കുട്ടി, ബേബിച്ചൻ, എൽസി, കുഞ്ഞുമോൻ, മോളി, ആൻസി, സിസ്റ്റർ റോസ്മിൻ ജോർജ് സിഎംസി (സിഎംസി കോണ്‍വന്റ് ചക്കുപള്ളം),ഫാ. ജോസഫ് പൊങ്ങന്താനം (വികാരി, സെന്റ് ആന്റണീസ് ചർച്ച്, ആനക്കല്ല്), ബിന്ദു. മരുമക്കൾ : പരേതനായ ജോസ് ചെറുകരക്കുന്നേൽ , ഓമന കാട്ടുപുരയിടത്തിൽ , മാത്തുക്കുട്ടി വെള്ളമറ്റം, ഉഷ കുമ്പിളുവേലിൽ , ബേബിച്ചൻ മണിയാശ്ശേരിൽ , ടോം കൊട്ടാടിക്കുന്നേൽ , ജോബിൻസ് ഇടവഴിക്കൽ . മൃതദേഹം ചൊവ്വ (31-03-2026, ചൊവ്വ) വൈകുന്നേരം നാലിന് എയ്ഞ്ചൽവാലിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
- [കോട്ടയം ജില്ലയിലെ വീട്ടിൽ വോട്ട് ഇന്നു മുതൽ; അപേക്ഷിച്ചത് 16,562 പേർ](https://sabarinews.com/2026/03/30/53566/): കോട്ടയം: ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് ഇന്ന് (മാർച്ച് 30 തിങ്കൾ) തുടങ്ങും. ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന പൗരൻമാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ 16,562 പേരാണ് ഈ വിഭാഗത്തിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്. ഏപ്രിൽ മൂന്നുവരെയാണ് ഇങ്ങനെ വോട്ടുചെയ്യാൻ അവസരം. എല്ലാ മണ്ഡലങ്ങളിലുമായി 85 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ ആകെ 31530 പേർ വീട്ടിൽ വോട്ടിന് അർഹരാണെന്ന് കണ്ടെത്തിയിരുന്നു. മുതിർന്ന പൗരന്മാർ 17889, പേരും ഭിന്നശേഷിക്കാർ 13669 പേരുമാണുള്ളത്. ഇതിൽ അപേക്ഷ നൽകിയവരുടെ വീട്ടിലാണ് പോളിംഗ് സംഘം തിങ്കളാഴ്ച്ച മുതൽ എത്തുക. മൈക്രോ ഒബ്സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, വീഡിയോഗ്രാഫർ, പോലീസ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിംഗിനായി ജില്ലയിൽ സജ്ജീകരിച്ചരിക്കുന്നത്. ഇവർക്കായി വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതത് റിട്ടേണിംഗ് ഓഫീസർമാർ പോളിംഗ് സംഘത്തിനുള്ള ബാലറ്റ് പേപ്പർ നൽകും. ഇവർ ബി.എൽ.ഒമാരുടെ സഹായത്തോടെ […]
- [കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്ക് 8608 ജീവനക്കാർ](https://sabarinews.com/2026/03/30/53563/): കോട്ടയം: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്ക് 8608 ജീവനക്കാരെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം: പ്രിസൈഡിംഗ് ഓഫീസർമാർ -2152, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ – 2152, പോളിംഗ് ഓഫീസർ -4304. ഇവരെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.order.ceo.kerala.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഫീസ് മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് കളക്ടർ അറിയിച്ചു. ആദ്യഘട്ട റാൻഡമൈസേഷനിൽ ആവശ്യമുള്ളതിനേക്കാൾ 45 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. 10404 പേരാണ് പട്ടികയിലുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ ഇതിൽ 25 ശതമാനം പേരെ ഒഴിവാക്കി. ഓർഡർ സോഫ്റ്റ്‌വെയർ മുഖേന വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും നിയോജകമണ്ഡലം തലങ്ങളിൽ മാർച്ച് 31 മുതൽ പരിശീലനം ആരംഭിക്കും. കളക്‌ട്രേറ്റിൽ നടന്ന […]
- [തോണിപ്പാറ മേരിനാമ്മ ചേടത്തി നിര്യാതയായി..](https://sabarinews.com/2026/03/30/53554/): കൂവപ്പള്ളി :കൊരട്ടിയിൽ( അമ്പലവളവ് ) താമസിച്ചിരുന്നതും ഇപ്പോൾ കൂവപ്പള്ളിയിൽ താമസിക്കുതുമായ തോണിപ്പാറ മേരിനാമ്മ ചേടത്തി നിര്യാതയായി.. സംസ്‍കാരം പിന്നീട്..
- [കഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീറിന്റെ മകൻ മുംതാസ് മൻസിൽ അബാൻ ഷമീർ (16)
അന്തരിച്ചു](https://sabarinews.com/2026/03/30/53551/): കഞ്ഞിരപ്പള്ളി:കഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിന്റെ മകൻ മുംതാസ് മൻസിൽ അബാൻ ഷമീർ (16) അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12ന് നൈനാർ ജുമാ മസ്ജിദിൽ. മാതാവ്: നസിയ ഷമീർ, സഹോദരങ്ങൾ: സമാ ഷമീർ, ഐറിൻ ഷമീർ.
- [കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു](https://sabarinews.com/2026/03/28/53547/): കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിയിലെ അറ്റൻഡർമാരായ ആർ വി സുജാത, വി ഡി മേഘ എന്നിവരെയാണ് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ആശുപത്രി മോർച്ചറിയിൽ വെള്ളിയാഴ്ച വെച്ച മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനായി എടുക്കുവാൻ ചെന്നപ്പോൾ ആണ് ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധപ്പെട്ട രണ്ട് ആശുപത്രി ജീവനക്കാരെ അന്വേഷണ വിധേയമായാണ് ജില്ലാ മെഡിക്കൽ ഓഫീസർ സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച മരണപ്പെട്ട മണിമല നെല്ലുവേലില്‍ ജോമി ജോസഫ് (45) ന്റെ മൃതശരീരമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. മോർച്ചറിയിൽ, നാലെണ്ണം വീതം രണ്ട് സെറ്റായി എട്ട് ഫ്രീസറുകൾ ഉണ്ടെങ്കിലും, ഒരു സെറ്റിലുള്ള നാലെണ്ണം നിലവിൽ തകരാറിലാണ്. ഉപയോഗയോഗ്യമായ ഫ്രീസറുകളിൽ ഒരെണ്ണത്തിൽ മാത്രമേ നിലവിൽ മൃതദേഹം സൂക്ഷിച്ചിരുന്നുള്ളൂ. ഉപയോഗയോഗ്യമായ മൂന്ന് ഫ്രീസറുകളിൽ ഏതിലെങ്കിലും മൃതദേഹം വെക്കുന്നതിന് പകരം, പ്രവർത്തന രഹിതമായ ഫ്രീസറിൽ വെച്ചതാണ് […]
- [കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി - നാലംഗ സമിതിക്ക് ചുമതല](https://sabarinews.com/2026/03/28/53544/): കോട്ടയം : ഡിസിസി പ്രസിഡൻ്റ് അസംബ്ലി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ ജില്ലാകമ്മറ്റി ഓഫീസ്സ് പ്രവർത്തനങ്ങളും, തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ബിജു പുന്നത്താനം, മോഹൻകെനായർ, ജി ഗോപകുമാർ , യൂജിൻ തോമസ്സ് എന്നിവരെ നിയോഗിച്ചതായി കെപിസിസി അറിയിച്ചു .
- [എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്](https://sabarinews.com/2026/03/28/53540/): എരുമേലി: സെന്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസൺ സല്യൂട്ട് സ്വീകരിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി എസ് നെൽസൺ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ റവ. ഫാദർ വർഗീസ് പുതുപ്പറമ്പിൽ, എസ്പിസി കോട്ടയം ജില്ലാ നോഡൽ ഓഫീസർ കെ. രാജേഷ്, പ്രിൻസിപ്പൽ റോയ് സ്കറിയ, ഹെഡ്മിസ്ട്രസ് രേഖ മാത്യൂസ്, പിറ്റിഎ പ്രസിഡന്റ് മാർട്ടിൻ സി ചാണ്ടി എന്നിവർ പങ്കെടുത്തു. എരുമേലി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ഡ്രിൽ ഇൻസ്ട്രക്ടർമാരുമായ അസി. സബ് ഇൻസ്‌പെക്ടർ സി എ ലേഖ, സിവിൽ പോലീസ് ഓഫീസർ കെ എ അബ്ദുൾ ജലീൽ, സ്കൂൾ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ലിറ്റി. കെ. മാത്യു എന്നിവർ നേതൃത്വം നൽകി. അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
- [വിവാഹ ഫോട്ടോഗ്രഫിയില്‍ വീഴ്ച്ച;2.5 ലക്ഷം പിഴയൊടുക്കണം](https://sabarinews.com/2026/03/28/53538/): കോട്ടയം: വിവാഹ ഫോട്ടോഗ്രഫിക്കു വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യ സന്തോഷും നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡിംഗ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി. ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80000 രൂപയും നല്‍കാനാണ് കമ്മിഷന്‍ ഉത്തരവ്. ഇതിനുപുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം.2024 മേയ് 19 നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി ഹെലി കാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ പിക്കോളോ വെഡിംഗിന്റെ 95000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹച്ചടങ്ങിലെ മധുരംവെപ്പ് ഉള്‍പ്പെടെയുള്ള പല മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാര്‍ ഉപഭേക്തൃ കമ്മീഷനെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ എതിര്‍കക്ഷിയായ […]
- [വേനല്‍ക്കാലത്ത് കുടിവെള്ളം ഉറപ്പാക്കണം- കളക്ടര്‍](https://sabarinews.com/2026/03/28/53535/): കോട്ടയം: വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റിക്കും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നിര്‍ദ്ദേശം നല്‍കി. വേനല്‍ക്കാല മുന്നൊരുക്കങ്ങളും മഴക്കാല പൂര്‍വ്വ ശുചീകരണ ഒരുക്കങ്ങളും വിലയിരുത്തുന്നതിന് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി(ഡി.ഡി.എം.എ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് പഞ്ചായത്തുകളും നഗരസഭകളും തനതുഫണ്ടില്‍ നിന്ന് തുക കണ്ടെത്തണം. വെള്ളം എത്തിക്കുന്ന വാഹനങ്ങളിലോ ടാങ്കുകളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു അടയാളവും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ വിശ്രമം ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരും ഈ സമയത്ത് വിശ്രമിക്കണം.വേനല്‍ക്കാല രോഗങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. മൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നുവെന്ന് മൃഗസംരക്ഷണവകുപ്പ് ഉറപ്പാക്കണം. വിനോദ സഞ്ചാരികള്‍ക്ക് കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ടൂറിസം വകുപ്പ് നല്‍കണം. അഗ്‌നിരക്ഷാസേന തീപ്പിടിത്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മുന്‍കരുതലെടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. […]
- [എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ തീക്കോയി,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തി ,നാളെ 5.30 ന് ഈരാറ്റുപേട്ടയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ പ്രസംഗിക്കും ](https://sabarinews.com/2026/03/28/53531/): പൂഞ്ഞാർ :പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തീക്കോയി,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ ഇന്ന് നടന്നു. രാവിലെ 7.30 തീക്കോയി ഗ്രാമപഞ്ചായത്തിലെ വഴിക്കടവിൽ ആരംഭിച്ച പര്യടനം കേരള കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു. ജോയി ജോർജ്, രമ മോഹൻ , സി. എസ് സിജു,അഡ്വ. സാജൻ കുന്നത്ത്, കുര്യാക്കോസ് , എം.ജി ശേഖരൻ,സാജു പുല്ലാട്ട്, അംബിക എം.എസ്, സണ്ണി കണിയാംകണ്ടം , അമ്മിണി തോമസ് , സോജൻ ആലക്കുളം , ടി.കെ ബാലൻ, ജോസുകുട്ടി കല്ലൂർ, ജോസ് കാനാട്ട് തുടങ്ങിയവർ പങ്കെടുത്തു.വഴിക്കടവിൽ നിന്ന് ആരംഭിച്ച പര്യടനം വെള്ളികുളം, വേലത്തുശ്ശേരി, മംഗളഗിരി, തീക്കോയി എന്നിവിടങ്ങളിലും, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ സ്വീകരണ പോയിന്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം പൂഞ്ഞാർ ടൗണിൽ എത്തി സമാപിച്ചു. പര്യടനത്തിന്റെ മൂന്നാം ദിവസമായ നാളെ […]
- [എരുമേലി ചെറ്റയിൽ കുര്യൻ നിര്യാതനായി.](https://sabarinews.com/2026/03/28/53528/): എരുമേലി :എരുമേലി ചെറ്റയിൽ കുര്യൻ നിര്യാതനായി.സംസ്ക്കാര ശുശ്രൂഷ ഇന്ന് ശനി(28/3/2026) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ്.
- [പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം](https://sabarinews.com/2026/03/28/53525/): പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ. വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാല്പതാം വെള്ളിയാഴ്ച ആചരണത്തോടനുബന്ധിച്ചു നടത്തിയ കുരിശിൻ്റെ വഴിയ്ക്ക് റവ ഡോ ജോസഫ് പരിയാത്ത് നേതൃത്വം നൽകുന്നു. എം എസ് ടി ഡയറക്ടർ ജനറൽ ഫാ. വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര സമീപം.
- [പാചകവാതക വിതരണം; പരാതി അറിയിക്കാൻ കൺട്രോൾ റൂം തുറന്നു](https://sabarinews.com/2026/03/28/53523/): കാഞ്ഞിരപ്പള്ളി : ഗാർഹിക, ഗാർഹികേതര പാചക വാതക വിതരണം കാര്യക്ഷമമാകുന്നതിന് താലൂക്ക് സപ്ലൈ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.14.2 കിലോ ഗ്രാം, 19 കിലോഗ്രാം പാചകവാതക സിലിൻഡറുകളുടെ വിതരണം സംബന്ധിച്ചുള്ള പരാതികൾ ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിൽ അറിയിച്ച് പരിഹാരം തേടാം. പരാതികൾ tsokjply@gmail.com ഇമെയിൽ വിലാസത്തിലോ 04828 – 202543, 91885-27665 എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കാം. കൺസ്യൂമർ നമ്പർ, ഏജൻസിയുടെ പേര്, പരാതിക്കാരുടെ ഫോൺ നമ്പർ, ബുക്കിങ് വിവരങ്ങൾ എന്നിവ പരാതിയിൽ ഉൾപ്പെ ടുത്തണം.ഹോട്ടൽ, റെസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ ഗാർഹിക സബ്‌സിഡി പാചകവാതക സിലിൻഡറുകൾ, ഉപയോഗിക്കരുത്. ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ സിലിൻഡറുകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു
- [കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ](https://sabarinews.com/2026/03/28/53520/): കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ; ഓശാന ഞായർ രാവിലെ അഞ്ചിന് പരിശുദ്ധ കുർബാന (കത്തീഡ്രലിൽ), കുരുത്തോല വെഞ്ചരിപ്പ് (ഗ്രോട്ടോയിൽ – രാവിലെ 6.30 ന് തുടർന്ന് പരിശുദ്ധ കുർബാന ബിഷപ്പ് മാർ ജോസ് പുളിക്കൽ കാർമ്മികത്വം വഹിക്കും. രാവിലെ 7.30ന് -പരിശുദ്ധ കുർബാന (പനച്ചേപ്പള്ളിയിൽ), രാവിലെ 10. നും , വൈകിട്ട് നാലിനും പരിശുദ്ധ കുർബാന (കത്തീഡ്രലിൽ)(കത്തീഡ്രലിൽ – രോഗികൾക്കുവേണ്ടിയുള്ള കുർബാന.30-ന് ഉച്ചകഴിഞ് മൂന്ന് മുതൽ ആറു വരെ കുമ്പസാരം. രാവിലെ എട്ടിന് രോഗികൾക്ക് വിടുകളിൽ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുകൊടുക്കും. ഉച്ചകഴിഞ്ഞു മൂന്ന് മുതൽ ആറ് വരെ കുമ്പസാരം. പെസഹാ ബുധൻ രാവിലെ എട്ടു മുതൽ 12 30 വരെയും, രണ്ട് 30 മുതൽ ആറ് മുപ്പത് വരെയും കുമ്പസാരം. രണ്ടിന് പെസഹാവ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം വരെ വാർഡ് തിരിച്ച് ആരാധന. വൈകുന്നേരം 3. 30ന് -ആഘോഷമായ പരിശുദ്ധ കുർബാന, കാലുകഴുകൽ ശുശ്രൂഷക്ക് […]
- [എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം പൂഞ്ഞാർ പെരുന്നിലത്ത്](https://sabarinews.com/2026/03/27/53515/): പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം രാവിലെ 7.30 പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലത്ത് സിപിഐ ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്ത് ആരംഭം കുറിച്ചു. ഉണ്ണി വരയാട്ടുകരോട്ട് അധ്യക്ഷത വഹിച്ചു. രമാ മോഹൻ,ജോയ് ജോർജ്,എം.ജി ശേഖരൻ, തോമസുകുട്ടി മുതുപുന്നയ്ക്കൻ, സാജൻ കുന്നത്ത് , സോജൻ ആലക്കുളം, രമേശ് വെട്ടിമറ്റം, മോഹനൻ നായർ, സണ്ണി വാവലാങ്കൽ ജോഷി, മൂഴിയാങ്കൽ തുടങ്ങിയവർ പങ്കെടുത്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലത്ത് നിന്ന് ആരംഭിച്ച പര്യടനം ചേന്നാട്, മാളിക, വെയിലുകാണാംപാറ , തിടനാട്, ചെമ്മലമറ്റം ചേറ്റുതോട്,കാളകെട്ടി, പിണ്ണാക്കനാട് തുടങ്ങി ചെറുതും വലുതുമായ വിവിധ സ്ഥലങ്ങളിലും തുടർന്ന് ഈരാറ്റുപേട്ടയിലെ 20ലധികം സ്വീകരണ പോയിന്റുകളിലും സ്ഥാനാർത്ഥി പര്യടനം നടത്തി രാത്രിയിൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ സമാപിച്ചു. വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ 6 ദിവസത്തെ പര്യടനമാണ് നിശ്ചയിച്ചിട്ടുള്ളത്. പര്യടനത്തിന്റെ രണ്ടാം ദിവസമായ നാളെ തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ […]
- [അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സമ്മർ ഇന്റേൺഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു](https://sabarinews.com/2026/03/27/53512/): കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് ഓട്ടോണമസ് വിവിധ വകുപ്പുകളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫാക്കൽറ്റി മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഈ ഇന്റേൺഷിപ്പ് ഓഫ്ലൈൻ, ഹൈബ്രിഡ് രീതികളിൽ ലഭ്യമായിരിക്കും.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ നാലുവർഷ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാം (FYUG) വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വ്യവസായ-ഗവേഷണ മേഖലകളിൽ പ്രായോഗിക പരിചയം നേടാനുള്ള അപൂർവ അവസരമാണ് ഈ ഇന്റേൺഷിപ്പ് പ്രദാനം ചെയ്യുന്നത്.താൽപ്പര്യമുള്ള വിദ്യാർഥികൾ sip.ajce.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497321181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
- [ഇരണിയേലിനും നാഗർകോവിലിനും ഇടയിലുള്ള പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം](https://sabarinews.com/2026/03/27/53510/): തിരുവനന്തപുരം : 27 മാർച്ച് 2026തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി സെക്ഷനിൽ ഇരണിയൽ – നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലുള്ള പുതിയ ഇരട്ട പാത കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിനുകൾ പൂർണമായും, ഭാഗികമായും റദ്ദാക്കുകയും, വഴി തിരിച്ചുവിടുകയും ചെയ്യും. കൂടാതെ ചില ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ വൈകിയോടുമെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി. പുനർക്രമീകരിച്ച ഷെഡ്യൂൾ : *പൂർണ്ണമായി റദ്ദാക്കിയവ *ഇനി പറയുന്ന ട്രെയിനുകൾ 28.03.2026-ന് (1 ദിവസം) പൂർണ്ണമായും റദ്ദാക്കി 1. ട്രെയിൻ നമ്പർ 16729 മധുര- പുനലൂർ എക്സ്പ്രസ് 2026 മാർച്ച് 29, 30 തീയതികളിൽ പൂർണ്ണമായും റദ്ദാക്കിയ (2 ദിവസം) ട്രെയിനുകൾ1. ട്രെയിൻ നമ്പർ 56305 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ2. ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ3. ട്രെയിൻ നമ്പർ 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ4. ട്രെയിൻ നമ്പർ 56309 നാഗർകോവിൽ – തിരുവനന്തപുരം […]
- [കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്](https://sabarinews.com/2026/03/27/53508/): കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2026 -27 അധ്യയനവർഷത്തേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താല്‌പര്യമുള്ളവർ പാസ്റ്ററൽ സെന്ററിലുള്ള എഡ്യൂക്കേഷൻ ഓഫീസിൽനിന്നും അപേക്ഷാഫാറം വാങ്ങി പൂരിപ്പിച്ച് മതിയായ രേഖകൾ സഹിതം ഏപ്രിൽ 15-ാം തീയതിക്കകം സമർപ്പിക്കേണ്ടതാണന്ന് കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ അറിയിച്ചു. ഫോൺ : 04828 205974.
- [മുഹമ്മദ് ഇക്ബാലിൻ്റേത് കൊടിയ വഞ്ചന ടി.എം ജോസഫ്.](https://sabarinews.com/2026/03/27/53505/): കോഴിക്കോട്,:കേരളാ കോൺഗ്രസ്സ്(എം) പാർട്ടിയിൽ കെ.എസ് സി(എം), കേരള യൂത്ത് ഫ്രണ്ട് (എം) എന്നീ പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡണ്ട് പദവിയും, തുടർന്ന് പാർട്ടിസംസ്ഥാന സെക്രട്ടറിയായും വിവിധസ്ഥാനങ്ങൾ നൽകി പാർട്ടി വളർത്തി വലുതാക്കിയ വ്യക്തിയാണ് മുഹമ്മദ്ഇക്ബാൽ, ‘ഇദ്ദേഹം പാർട്ടിയോടും ഇടത് മുന്നണിയോടും ഇപ്പോൾ കാട്ടിയത് കൊടിയ വഞ്ചനയാണെന്ന് കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലയിൽ ചങ്ങനാശേരി കങ്ങഴ സ്വദേശിയായ ഇയാളെ പാർട്ടി സ്ഥാനാർഥിത്വം നൽകി 2 തവണ പേരാമ്പ്രയിൽ മത്സരിപ്പിച്ചു . കുറ്യാടിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിത്വം കഴിഞ്ഞതവണ കിട്ടിയപ്പോഴും ഇദ്ദേഹത്തേയാണ് പാർട്ടി പരിഗണിച്ചത്. സീനിയർ നേതാക്കൾ പലരുണ്ടായിട്ടും കഴിഞ്ഞഅഞ്ചു വർഷം സിൽക്കിൻ്റെ ചെയർമാൻ പദവി ഇയാൾക്കാണ് നൽകിയത്. ഇത്രയൊക്കെ സ്ഥാനമാനങ്ങൾ നൽകിയിട്ടും പാർട്ടിയെയും മുന്നണിയേയും വഞ്ചിച്ച് തെരഞ്ഞെടുപ്പുവേളയിൽ മറു ചേരിയിലെത്തിയ ഇയാളെ ചതിയന്മാരുടെ ഗണത്തിൽ പെടുത്തി ജനങ്ങൾ ഒറ്റപ്പെടുത്തുമെന്ന് ടി. എം ജോസഫ് പറഞ്ഞു.
- [മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ഡോക്ടറെ മൂന്ന് പേർ ആക്രമിച്ചു](https://sabarinews.com/2026/03/27/53502/): മുക്കൂട്ടുതറ :മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ഡോക്ടറെ മൂന്ന് പേർ ആക്രമിച്ചു. പോലിസ് എത്തുമ്പോഴേക്കും ഇവർ രക്ഷപെട്ടു. ഇന്ന് ഉച്ചക്ക് മുമ്പ് ആണ് സംഭവം. മുക്കൂട്ടുതറ സ്വദേശി പ്രിൻസ് (35) എന്ന പേരിൽ ഓ പി ടിക്കറ്റ് എടുത്തു ഡോക്ടറെ കാണാൻ കയറിയ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബി പി കൂടുതൽ ആണെന്ന് പരിശോധനയിൽ അറിയിക്കുമ്പോൾ മൂന്ന് പേരിലും മദ്യ ലഹരിയുടെ തീവ്രമായ മണം ഉണ്ടായിരുന്നത് മനസിലാക്കി ഇവരെ പറഞ്ഞയക്കാൻ ശ്രമിച്ചെന്ന് ഡോക്ടർ പറയുന്നു. തുടർന്നാണ് ഇവർ ആക്രമണം നടത്തിയതെന്ന് ഡോക്ടർ പറഞ്ഞു. ഈ സമയം സ്ഥലത്തുണ്ടായിരുന്നവർ ഇടപെടുകയും ഇതോടെ ആശുപത്രി അധികൃതർ എരുമേലി പോലീസിൽ വിളിച്ചു സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. സ്ഥലത്തു എത്തിയ പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസി ക്യാമറ ദൃശ്യങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്.
- [കെ എം മാണിയുടെ ജ്വലിക്കുന്ന സ്മരണകളുണർത്തി ജോസ് കെ മാണിയുടെ മണ്ഡലം പര്യടനം തുടങ്ങി.](https://sabarinews.com/2026/03/27/53498/): പാലാ:_ കെ എം മാണിയുടെ ജ്വലിക്കുന്ന സ്മരണകളുണർത്തി എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ നിയോജകമണ്ഡലം പര്യടനത്തിന് തുടക്കമായി.രാവിലെ എട്ടിന് കരൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്.സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ ജോസ് കെ മാണിയെ ഷാൾ അണിയിച്ച് നിയോജകമണ്ഡലം പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ പയപ്പാറിൽ കാർഷിക വിഭവങ്ങൾ നൽകിയാണ് സ്ഥാനാർത്ഥിയെ ജനങ്ങൾ സ്വീകരിച്ചത്.പിന്നീട് അന്തിനാട്ടിൽ സ്ത്രീകളും യുവജനങ്ങളുമടങ്ങുന്ന വലിയ ആൾക്കൂട്ടം ജോസ് കെ മാണിയെ കാത്തുനിന്നിരുന്നു.തിലകം ചാർത്തിയും കൂവളത്തില കൈകളിൽ നൽകിയുമാണ് സ്ത്രീ ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.അന്ത്യാളത്ത് ശാസ്ത്ര ഗ്രന്ഥങ്ങൾ നൽകി വിദ്യാർഥികൾ ജോസ് കെ മാണിയെ സ്വീകരിച്ചത് വേറിട്ട കാഴ്ചയായി.വെള്ളപ്പൊരിയിലും പുന്നത്താനത്തും റോസാ പുഷ്പങ്ങളുമായി നിരവധി ആളുകൾ ജോസ് കെ മാണിയെ കാത്തുനിന്നു.പാലായുടെ പിൻഗാമിയായി എം പി എന്ന നിലയിൽ വലവൂരിൽ ട്രിപ്പിൾ ഐടി എത്തിച്ച ജോസ് കെ മാണിക്ക് വികാരനിർഭരമായ സ്വീകരണമാണ് വലവൂർ ടൗണിൽ ജനങ്ങൾ നൽകിയത്.കുടക്കച്ചിറ […]
- [കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു](https://sabarinews.com/2026/03/27/53495/): കോട്ടയം :സിൽക്ക് ചെയർമാൻകൂടിയായ മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കും. ഇത്തവണ കേരള കോൺഗ്രസ് എമ്മിന് കോഴിക്കോട് ജില്ലയിൽ ലഭിക്കുമെന്ന് കരുതിയ സീറ്റിൽ മത്സരിക്കുമെന്ന് കണക്ക് കൂട്ടിയിരുന്നു. എന്നാൽ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് മുഹമ്മദ് ഇഖ്ബാൽ രാജിവെക്കുന്നത്. കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിന് നൽകിയ കുറ്റ്യാടി സീറ്റിൽ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചത് മുഹമ്മദ് ഇഖ്ബാലിനെ ആയിരുന്നു. എന്നാൽ സിപിഎം പ്രാദേശിക എതിർപ്പിനെ തുടർന്ന് മാറിക്കൊടുത്തു. അതിന് പകരമായി ഇത്തവണ കുറ്റ്യാടി സീറ്റ് പേരാമ്പ്ര സീറ്റോ നൽകുമെന്ന് കഴിഞ്ഞതവണ സിപിഎം നേതൃത്വം ഉറപ്പു നൽകിയിരുന്നെന്നാണ് കേരള കോൺഗ്രസ് എം അവകാശപ്പെടുന്നത്. കുറ്റ്യാടി സീറ്റ് ലഭിക്കില്ലെന്ന് കണ്ടതോടെ പേരാമ്പ്രയിൽ ക്യാമ്പ് ചെയ്തു മുഹമ്മദ് ഇഖ്ബാൽ പ്രവർത്തനവും നടത്തിയിരുന്നു. പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നു , കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്തു എന്നും ഉപാധികളില്ലാതെ കോൺഗ്രസിൽ ചേരുവാണെന്നും മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു ,
- [നിയമസഭ തിരഞ്ഞെടുപ്പ് : വോട്ട് ഏത് ബൂത്തില്‍ ചെയ്യണമെന്ന് അറിയാം](https://sabarinews.com/2026/03/27/53492/): നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്് സമ്മതിദായകര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോയെന്നും ഏതാണ് പോളിങ് ബൂത്തെന്നും ഓണ്‍ലൈനായി സ്വയം കണ്ടെത്താം. വിവരങ്ങള്‍ മൂന്ന് രീതിയില്‍ പരിശോധിക്കാനാകും. ആദ്യമായി https://electoralsearch.eci.gov.in/ എന്ന പേജില്‍ പ്രവേശിച്ച് സെര്‍ച്ച് ബൈ എപിക് (search by epic) ഓപ്ഷന്‍ തിരഞ്ഞെടുത്ത് എപിക് നമ്പര്‍ നല്‍കി സംസ്ഥാനം തിരഞ്ഞെടുത്താല്‍ മണ്ഡലം, ബൂത്ത് എന്നിവയുടെ വിവരം ലഭിക്കും. രണ്ടാമത്തെ രീതി ഇതേ പേജില്‍ സെര്‍ച്ച് ബൈ ഡീറ്റെയില്‍സ് തിരഞ്ഞെടുക്കണം. ശേഷം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്/ ജനന തീയതി നല്‍കണം. അടുത്ത കോളത്തില്‍ വോട്ടര്‍പ്പട്ടികയിലെ ബന്ധുവിന്റെ പേര് നല്‍കണം. പിന്നീട് ജില്ലയും അസംബ്ലി മണ്ഡലവും നല്‍കിയാല്‍ വിവരം ലഭ്യമാകും. മൂന്നാമത്തെ രീതിയായി സെര്‍ച്ച് ബൈ മൊബൈല്‍ ഓപ്ഷനിലൂടെ വോട്ടര്‍പ്പട്ടികയുമായി ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്ക് വിവരം അറിയാന്‍ സാധിക്കും. സംസ്ഥാനം തിരഞ്ഞെടുത്ത് മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കിയാല്‍ ഒടിപി ലഭിക്കും. ഇതിലൂടെ വോട്ടര്‍ക്ക് ആവശ്യമായ വിവരം ലഭിക്കും. https://www.ceo.kerala.gov.in/voters-corner എന്ന ലിങ്കിലൂടെയും വിവരങ്ങള്‍ ലഭിക്കും.
- [ഇൻഫോസിറ്റി കൂടി വരുന്നതോടെ
വലവൂർ ടൗൺഷിപ്പാകും
ജോസ്.കെ.മാണി.](https://sabarinews.com/2026/03/26/53488/): കരൂർ: കരൂർ ഗ്രാമപഞ്ചായത്ത് അതിവേഗം വളരുന്ന ഗ്രാമമാവുകയാണെന്നും ട്രിപ്പിൾ ഐടിയോടൊപ്പം വലവൂരിൽ ഇൻഫോസിറ്റി കൂടി സ്ഥാപിക്കപ്പെടുന്ന തോടെ വലവൂർ ടൗൺഷിപ്പായി മാറ്റപ്പെടുമെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു.ആവശ്യമായ ഭൂമി വിട്ടു നൽകുന്നതിന് സന്നദ്ധത അറിയിച്ച് ഈ നാട് പദ്ധതിയെ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിൽ അതിയായ പ്രവർത്തനോർജ്ജമാണ് ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.വലവൂരിൽ നടന്ന എൽ.ഡി.എഫ് കരൂർ മണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. പുറം രാജ്യങ്ങളിൽ തൊഴിൽ നേടി പോയവർ തിരികെ വരുന്ന സാഹചര്യത്തിലും നമ്മുടെ യുവജനങ്ങൾക്കും ഇവിടെ ഉന്നത വിദ്യാഭ്യാസവും അതോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന പദ്ധതികളാണ് ലക്ഷ്യo വയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു.സ്റ്റീഫൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ലാലിച്ചൻ ജോർജ്, ബാബു.കെ.ജോർജ്, ടോബിൻ കെ.അലക്സ്, സജി മാപ്പലകയിൽ, കെ.എസ്.രമേശ് ബാബു, പ്രശാന്ത് നന്ദകുമാർ, പെണ്ണമ്മ ജോസഫ്, കുഞ്ഞുമാൻ മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
- [അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളിൽ പര്യടനം നടത്തി .പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി പര്യടനം നാളെ ആരംഭിക്കും](https://sabarinews.com/2026/03/26/53483/): പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യടനം നാളെ രാവിലെ 7. 30ന് പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലം മഠം ഭാഗത്ത് ആരംഭിച്ച് പൂഞ്ഞാർ, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് ഈരാറ്റുപേട്ട നഗരസഭയിലെത്തി രാത്രി 8 മണിക്ക് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ സമാപിക്കും. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ പര്യടന പരിപാടി പെരുനിലം മഠം ഭാഗത്ത് ഉദ്ഘാടനം ചെയ്യും. വളരെ വലിയ തോതിലുള്ള പ്രചാരണ പരിപാടികളാണ് എൽഡിഎഫ് തയ്യാറാക്കിയിട്ടുള്ളത്.
- ["ജെൻ സീ" യെ കേൾക്കുവാൻ കലാലയങ്ങളിൽ
ജോസ് കെ മാണി](https://sabarinews.com/2026/03/26/53479/): പാലാ: ജെൻ സീ തലമുറയുമായി സംവാദത്തിനും അവരെ നേരിൽ കണ്ട് കേൾക്കുവാനുമായി ജോസ് കെ മാണി ഇന്ന് വിവിധ കലാലയങ്ങൾ സന്ദർശിച്ചു. ആദ്യമെത്തിയത് ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ.പാലാ രൂപത വികാരി ജനറൽ റവ ഫാ ഡോ.ജോസഫ് തടത്തിലിനെ കണ്ട് അനുഗ്രഹം വാങ്ങി.ക്യാമ്പസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നേരിൽകണ്ട് വോട്ടുകൾ അഭ്യർത്ഥിച്ചു.മത്സരിക്കുവാനുള്ള കഴിവിന്റെ മികവാണ് ലോകത്തിലെ പ്രധാന തൊഴിൽ ദാതാക്കൾ തൊഴിൽ നൽകുന്നതിനുള്ള മുഖ്യമാനദണ്ഡമാക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ വിദ്യാർഥികൾ അത് ശരിവെച്ചു.പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കയുടെ പൊടുന്നനെയുള്ള നയം മാറ്റും വിദേശ തൊഴിൽ സാധ്യതകളെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞപ്പോൾ വിദ്യാർഥികൾ അത് അംഗീകരിച്ചു.സീനിയേഴ്സ് ആയ പലരും തങ്ങളോട് ഇപ്പോൾ ഇക്കാര്യം പറയാറുണ്ടെന്നും അവർ പറഞ്ഞു.അവരോട് വോട്ടുകൾ അഭ്യർത്ഥിക്കുന്നു ശേഷം നേരെ എത്തിയത് പാലാ അൽഫോൻസാ കോളേജിലായിരുന്നു.ചോക്ലേറ്റ് നൽകിയാണ് കുട്ടികൾ അദ്ദേഹത്തെ സ്വീകരിച്ചത്.ഓരോരുത്തർക്കും ഹസ്തദാനം നൽകിയും സംവദിച്ചുമാണ് ജോസ് കെ മാണി നീങ്ങിയത്.അവർ പഠിക്കുന്ന കോഴ്സുകളെ കുറിച്ചുള്ള വിശദാംശങ്ങൾ […]
- [സംസ്ഥാനത്ത് 1637 പത്രിക സ്വീകരിച്ചു; 337 എണ്ണം തള്ളി](https://sabarinews.com/2026/03/25/53473/): തിരുവനന്തപുരം: സംസ്ഥാനത്ത് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളിൽ സൂക്ഷ്മപരിശോധനയ്ക്കുശേഷം 1637 എണ്ണം സ്വീകരിച്ചു. 337 എണ്ണം തള്ളി. രണ്ടുപേർ പത്രിക പിൻവലിച്ചു. സൂക്ഷ്മപരിശോധനയ്ക്കിടെ പലയിടത്തും നാടകീയ രംഗങ്ങൾ അരങ്ങേറി. വരുമാനം മറച്ചുവച്ചെന്ന പരാതിയില്‍ പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകളുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചെങ്കിലും പിന്നീട് സ്വീകരിച്ചു.യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ അപരന്റെ പത്രിക തള്ളി. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന്റെ നാല് അപരന്മാരുടെയും പത്രികകൾ സ്വീകരിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ ഒരു അപരന്റെ പത്രിക തള്ളി.വി.ഡി. സതീശൻ പത്രികയിൽ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനവും ഔദ്യോഗിക വാഹനത്തിനു മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശികയും കൈവശമുള്ള സ്വർണത്തിന്റെ കൃത്യമായ വിപണി മൂല്യവും ഉൾപ്പെടുത്തിയില്ലെന്നായിരുന്നു പരാതി. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്.ബിജെപി സംസ്ഥാന അധ്യക്ഷനും എൻഡിഎ സ്ഥാനാർഥിയുമായ […]
- [കോട്ടയം ജില്ലാ പോലീസ് – പ്രധാന അറിയിപ്പ്](https://sabarinews.com/2026/03/24/53468/): നിയമസഭാ തിരഞ്ഞെടുപ്പ് 2026-നോടനുബന്ധിച്ച് മൈക്ക് അനുമതി (Mike Sanction) നേടുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്: മൈക്ക് അനുമതി ലഭിക്കാൻ SUVIDHA പോർട്ടൽ മാത്രം ഉപയോഗിക്കുക https://suvidha.eci.gov.in/ THUNA പോർട്ടൽ വഴി അപേക്ഷിക്കരുത് അപേക്ഷിക്കുന്ന വിധം: SUVIDHA Portal-ൽ Assembly Election 2026 തിരഞ്ഞെടുക്കുക Portal-ിൽ Register ചെയ്യുക ആവശ്യമായ രേഖകളോടെ Mike Permission-ന് അപേക്ഷ സമർപ്പിക്കുക ബന്ധപ്പെട്ട അധികാരികളിൽ നിന്ന് Mike Sanction അംഗീകാരം നേടുക താഴെപ്പറയുന്ന Head of Account -ൽ പണം അടച്ച ശേഷം അതിൻ്റെ രസീത് മറ്റ് രേഖകളോടൊപ്പം ‘Suvidha’ portal -ൽ upload ചെയ്യുക. Payment Head: 0055-00-103-99 തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുക – നിയമലംഘനങ്ങൾ ഒഴിവാക്കുക.
- [ഓസ്ട്രേലിയയിൽ എരുമേലി മുക്കൂട്ടുതറ പെരുമ്പ്രയിൽ വീട്ടിൽ റ്റിജോ ജോസ് തോമസ് (35) വാഹനാപകടത്തിൽ മരണമടഞ്ഞു](https://sabarinews.com/2026/03/24/53465/): മെൽബൺ : ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മെൽബൺ പട്ടണത്തിൽ നിന്നും ഏകദേശം 200 കിലോമീറ്റർ ദൂരമുള്ള റീജിയണൽ ഏരിയയായ കിൽമോറിൽ കുടുംബ സമേതം താമസിച്ച് വന്ന എരുമേലി മുക്കൂട്ടുതറ പെരുമ്പ്രയിൽ വീട്ടിൽ റ്റിജോ ജോസ് തോമസ് (35 വയസ്സ്) മാർച്ച് 24 ചൊവ്വാഴ്ച്ച പ്രാദേശിക സമയം ഉച്ചക്ക് 1.45 മണിക്ക് മെൽബൺ പട്ടണത്തിന്റെ അടുത്തുള്ള റീജിയണൽ ഏരിയയായ ബെൻഡിഗോയിൽ വച്ച് ജോലിക്ക് പോകുന്ന വഴിയിൽ ഹണ്ട്‌ലി ഫോസ്റ്റര്‍വില്ലെ റോഡില്‍ താൻ ഓടിച്ചിരുന്ന ചുവന്ന റ്റൊയോട്ട യാരിസ് കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. ഉച്ചക്ക് 2 മണിക്കുള്ള ഷിഫ്റ്റ് ഡ്യൂട്ടിക്ക് കയറുവാൻ വേഗത്തിൽ കാർ ഓടിച്ചിരുന്നതാകാം അപകട കാരണം എന്ന് കരുതപ്പെടുന്നു.അപകട സമയത്ത് റ്റിജോ ജോസ് തോമസ് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ വർഷമായിരുന്നു റ്റിജോയുടെയും ഭാര്യ അഞ്ചു തോമസിന്റെയും വിവാഹം. വെറും ഒരു മാസം മാത്രം പ്രായമുള്ള […]
## Pages
- [News](https://sabarinews.com/news/)
- [Privacy Policy](https://sabarinews.com/privacy-policy/): Who we are Suggested text: Our website address is: https://sabarinews.com. Comments Suggested text: When visitors leave comments on the site we collect the data shown in the comments form, and also the visitor’s IP address and browser user agent string to help spam detection. An anonymized string created from your email address (also called a hash) may be provided to the Gravatar service to see if you are using it. The Gravatar service privacy policy is available here: https://automattic.com/privacy/. After approval of your comment, your profile picture is visible to the public in the context of your comment. Media Suggested […]
- [Full Width](https://sabarinews.com/full-width/): Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis a quam. Duis ut risus lobortis diam molestie vehicula. Nunc aliquet lectus at egestas tristique. Orci varius natoque penatibus et magnis dis parturient montes, nascetur ridiculus mus. Ut commodo vel quam sit amet aliquam. Nulla facilisi. Sed enim libero, pellentesque euismod hendrerit sed, vestibulum nec mi. Integer aliquam purus blandit eleifend auctor. Maecenas porttitor eros at pulvinar lobortis. Donec arcu ante, fringilla id orci id, dignissim mollis sapien. Aenean vehicula justo mauris, eget interdum turpis dapibus a. Quisque massa mauris, imperdiet in nisl vitae, […]
- [No Sidebar](https://sabarinews.com/no-sidebar/): Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis a quam. Duis ut risus lobortis diam molestie vehicula. Nunc aliquet lectus at egestas tristique. Orci varius natoque penatibus et magnis dis parturient montes, nascetur ridiculus mus. Ut commodo vel quam sit amet aliquam. Nulla facilisi. Sed enim libero, pellentesque euismod hendrerit sed, vestibulum nec mi. Integer aliquam purus blandit eleifend auctor. Maecenas porttitor eros at pulvinar lobortis. Donec arcu ante, fringilla id orci id, dignissim mollis sapien. Aenean vehicula justo mauris, eget interdum turpis dapibus a. Quisque massa mauris, imperdiet in nisl vitae, […]
- [Left Sidebar](https://sabarinews.com/left-sidebar/): Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis a quam. Duis ut risus lobortis diam molestie vehicula. Nunc aliquet lectus at egestas tristique. Orci varius natoque penatibus et magnis dis parturient montes, nascetur ridiculus mus. Ut commodo vel quam sit amet aliquam. Nulla facilisi. Sed enim libero, pellentesque euismod hendrerit sed, vestibulum nec mi. Integer aliquam purus blandit eleifend auctor. Maecenas porttitor eros at pulvinar lobortis. Donec arcu ante, fringilla id orci id, dignissim mollis sapien. Aenean vehicula justo mauris, eget interdum turpis dapibus a. Quisque massa mauris, imperdiet in nisl vitae, […]
- [Right Sidebar](https://sabarinews.com/right-sidebar/): Lorem ipsum dolor sit amet, consectetur adipiscing elit. Aliquam eros ante, placerat ac pulvinar at, iaculis a quam. Duis ut risus lobortis diam molestie vehicula. Nunc aliquet lectus at egestas tristique. Orci varius natoque penatibus et magnis dis parturient montes, nascetur ridiculus mus. Ut commodo vel quam sit amet aliquam. Nulla facilisi. Sed enim libero, pellentesque euismod hendrerit sed, vestibulum nec mi. Integer aliquam purus blandit eleifend auctor. Maecenas porttitor eros at pulvinar lobortis. Donec arcu ante, fringilla id orci id, dignissim mollis sapien. Aenean vehicula justo mauris, eget interdum turpis dapibus a. Quisque massa mauris, imperdiet in nisl vitae, […]
- [Home](https://sabarinews.com/)
[comment]: # (Generated by Hostinger Tools Plugin)