കൊച്ചി: പെരുമ്പാവൂർ മെക്ക സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി സ്കൂൾ ബസ്സിനടിയിൽപ്പെട്ട സംഭവത്തിലാണ് നടപടി. ജനുവരി 12-നായിരുന്നു അപകടം.അലക്ഷ്യമായി ബസ് ഓടിച്ച ബസ് ‍ഡ്രൈവർ ഉമ്മറിന്റെ ലൈസൻസ് റദ്ദ് ചെയ്തു.

സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങി സഹോദരിയോടൊപ്പം ബസിന്റെ മുന്നിലൂടെ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സ്കൂൾ ബസ് ഡ്രൈവറായ ഉമ്മർ അലക്ഷ്യമായി വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ബസിന്റെ ഇരുചക്രങ്ങൾക്കും ഇടയിൽപ്പെട്ടതിനാൽ പെൺകുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവരുകയും സ്കൂൾ ബസ് ഡ്രൈവർ അലക്ഷ്യമായി ബസ് ഓടിച്ചതിനെതിരേ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.വി.ഡി ബസ് ഡ്രൈവർക്കെതിരേ നടപടി സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here