കൊച്ചി: ഇന്ന് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5815 രൂപയും പവന് 120 വര്‍ധിച്ച് ഒരു പവന്‍ എട്ട് ഗ്രാം സ്വര്‍ണത്തിന് 46,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി ഔണ്‍സിന് 2046 രൂപയിലെത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5800 രൂപയിലും പവന് 46,400 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here