ശബരിമല: ഈ വര്‍ഷത്തെ ശബരിമല മണ്ഡല, മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി  എസ്  പ്രശാന്ത് അറിയിച്ചു.ഈ വര്‍ഷം 10.35 കോടിയുടെ (10,35,55,025 രൂപ) വര്‍ധനയാണ് വരുമാനത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം.അരവണ വില്‍പ്പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പ്പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല. തീര്‍ഥാടകരുടെ  എണ്ണത്തിലും ഈ വര്‍ഷം വര്‍ധനയുണ്ടായി. 50 ലക്ഷം (50,06412)   തീര്‍ഥാടകരാണ്  ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219).  അഞ്ച്  ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്

LEAVE A REPLY

Please enter your comment!
Please enter your name here