ആ​ല​പ്പു​ഴ: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ​ നി​ന്ന്​ വൈ​കി​യാ​ണെ​ങ്കി​ലും നീ​തി ല​ഭി​ക്കു​മെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ​എ​സ്.​ഡി.​പി.​ഐ നേ​താ​വ്​ അ​ഡ്വ. കെ.​എ​സ്. ഷാ​ന്‍റെ പി​താ​വ്​ എ​ച്ച്. സ​ലീം. ര​ഞ്ജി​ത്​ ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ കി​ട്ടി​യ​തി​ന്​ പി​ന്നാ​ലെ ​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ബി​ൽ​ക്കീ​സ്​ ബാ​നു കേ​സി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നീ​തി​പീ​ഠ​ത്തി​ന്‍റെ​യും തെ​റ്റാ​യ ചെ​യ്തി​ക​ളെ എ​ടു​ത്തു​ പ​റ​ഞ്ഞ സു​പ്രീം​കോ​ട​തി വി​ധി ത​ന്നെ​പ്പോ​ലെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​ര​ന്​ പ്ര​തീ​ക്ഷ​ ന​ൽ​കു​ന്ന​താ​ണ്​. അ​തു​കൊ​ണ്ടു ​ത​ന്നെ നീ​തി ല​ഭി​ക്കു​​മെ​ന്ന്​ ഉ​റ​ച്ച്​ വി​ശ്വ​സി​ക്കു​ന്നു.ര​ൺ​ജി​ത്​ വ​ധ​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ മു​മ്പാ​ണ്​ ഷാ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.ഷാ​ന്‍റെ കൊ​ല​പാ​ത​കി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ഹ​രി​ക്കു​ന്ന​ത്​ ഇ​ര​ട്ട​നീ​തി​യാ​ണ്. നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ശ​ബ്​​ദ​ത്തി​ൽ വ്യാ​ഖ്യാ​നം ക​ണ്ടെ​ത്തി​യി​ട്ട്​ കാ​ര്യ​മി​ല്ല. അ​ത്​ അ​ക്ര​മി​സം​ഘ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​​നേ സ​ഹാ​യി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു

LEAVE A REPLY

Please enter your comment!
Please enter your name here