ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം.സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്എഫ്‌ഐഒ) കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉന്നത അന്വേഷണമാണ്. വീണ വിജയന്‍ മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്‌ഐഒ അന്വേഷിക്കുക. ആറംഗ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണ് ഇപ്പോള്‍ അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. എക്‌സാലോജിക്കിന് എതിരായ എസ്എഫ്‌ഐഒ അന്വേഷണ പരിധിയില്‍ കെഎസ്‌ഐഡിസിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.എക്‌സാലോജിക്ക് – സിഎംആര്‍എല്‍ ഇടപാട് അന്വേഷണവും എസ്എഫ്‌ഐഒയുടെ പരിധിയിലായിരിക്കും. അന്വേഷണം കോര്‍പറേറ്റ് ലോ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമായിരിക്കും നടത്തുക. നില്‍വിലെ ആര്‍ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എസ്എഫ്‌ഐഒ അന്വേഷണ സംഘത്തിലുണ്ടാകും എന്നാണ് അറിയുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here