കൊ​ള​ത്തൂ​ർ: കു​രു​വ​മ്പ​ല​ത്ത് വാ​ട​ക ഫ്ലാ​റ്റി​ല്‍ നി​ന്ന് 3.260 ഗ്രാം ​സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നും വി​ല്‍പ​ന​ക്കു​ള്ള പാ​ക്ക​റ്റു​ക​ളും ത്രാ​സും പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി ന​റു​ക​ര സ്വ​ദേ​ശി​ക​ളാ​യ വ​ട്ട​പ്പ​റ​മ്പി​ല്‍ ഷി​യാ​സ് (24), ചെ​നാം​കു​ന്നി​ല്‍ അ​ഭി​ജി​ത്ത് (23), മേ​ലാ​ക്കം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​രി​സ് (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ല​യി​ല്‍ ഫ്ലാ​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സി​ന്ത​റ്റി​ക് ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും വ​ര്‍ധി​ക്കു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​പ്പു​റം എ.​എ​സ്.​പി പി.​ബി. കി​ര​ണ്‍, പെ​രി​ന്ത​ല്‍മ​ണ്ണ ഡി​വൈ.​എ​സ്.​പി കെ.​കെ. സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ള​ത്തൂ​ര്‍ പൊ​ലീ​സും ജി​ല്ല ആ​ന്‍റി ന​ര്‍ക്കോ​ട്ടി​ക് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.കൊ​ള​ത്തൂ​ര്‍ എ​സ്.​ഐ. സി. ​ബാ​ബു, എ​സ്.​സി.​പി.​ഒ ഹ​രി​ജി​ത്ത്, സി.​പി.​ഒ നി​ഖീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ പെ​രി​ന്ത​ല്‍മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here