തി​രു​വ​ന​ന്ത​പു​രം: വ​ണ്ടി​പെ​രി​യാ​റി​ൽ ആ​റു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ വെ​റു​തെ വി​ട്ട ന​ട​പ​ടിയിൽ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് പ്ര​തി​പ​ക്ഷം. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് പ്ര​തി കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​തെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

സി​പി​എം ബ​ന്ധ​മു​ള്ള പ്ര​തി ര​ക്ഷ​പ്പെ​ട്ട​ത് വീ​ഴ്ച​യെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. പ്രോ​സി​ക്യൂ​ഷ​നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും പ്ര​തി​യെ സ​ഹാ​യി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ത്തി​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു മ​റു​പ​ടി പ​റ​ഞ്ഞു. പ്ര​തി​യെ വെ​റു​തെ​വി​ട്ട വി​ധി സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here