കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുമതല വഹിക്കുന്ന അസി.റിട്ടേണിംഗ് ഓഫീസർമാരുടെ പരിശീലനം പൂർത്തിയായി. ഡെപ്യൂട്ടികളക്ടർമാരും സബ്കളക്ടർമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശീലനം നൽകിയത്.  കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലകളിൽ മൂന്ന് ഘട്ടങ്ങളായാണ് പരിശീലനം നൽകിയത്. ലക്ഷദ്വീപിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്കും സംസ്ഥാനത്ത് പരിശീലനം നൽകി.  കൊല്ലത്ത് ചൊവ്വാഴ്ച നടന്ന പരിശീലന പരിപാടിയിൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ അസി.റിട്ടേണിംഗ് ഓഫീസർമാരുമായി സംവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here