കോഴഞ്ചേരി :129 –-ാമത് മാരാമൺ കൺവൻഷന്റെ പന്തൽ ഓലമേയുന്ന ജോലികൾ വ്യാഴാഴ്‌ച ആരംഭിച്ചു. ചടങ്ങ് സക്കറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പയുടെ സാന്നിധ്യത്തിലാണ് ആരംഭിച്ചത്.  മാർത്തോമ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി എബി കെ. ജോഷ്വാ, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ ,കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌  റോയ് ഫിലിപ്പ്, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി മാത്യു, സഞ്ചാര സെക്രട്ടറി  റവ. ജിജി വർഗീസ്, ട്രഷറർ ഡോ.എബി തോമസ് വാരിക്കാട്, പി കെ കുരുവിള, ജിബു തോമസ് ജോൺ എന്നിവർ പങ്കെടുത്തു. മാരാമണ്ണിന് ചുറ്റുപാടുമുള്ള  30 ഇടവകകളുടെ ചുമതലയിലാണ് ഓലമേയൽ നടക്കുന്നത്. ഫെബ്രുവരി ആറിന് ഓലമേയൽ പൂർത്തിയാക്കും. നാലുവശവും തുറന്ന ഒരു ലക്ഷത്തിലധികം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തലാണ് കൺവൻഷനായി ഒരുങ്ങുന്നത്. പന്തൽ നിർമാണത്തിന് ആവശ്യമായ തെങ്ങ് ഓലകൾ തമിഴ് നാട്ടിലെ പൊള്ളാച്ചിയിൽനിന്നാണ് എത്തിച്ചത്. ഏകദേശം ഇരുപത്തിഎണ്ണായിരത്തോളം ഓലകളാണ് പന്തൽ നിർമാണത്തിനായി വേണ്ടിവരിക

LEAVE A REPLY

Please enter your comment!
Please enter your name here