ഇടുക്കി: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ സ​ര്‍­​ക്കാ​ര്‍ ഭൂ­​മി കൈ­​യേ­​റി­​യെ­​ന്ന വി­​ജി­​ല​ന്‍­​സ് ക­​ണ്ടെ­​ത്ത​ല്‍ ശ­​രി​വ­​ച്ച് റ­​വ​ന്യു വി­​ഭാ­​ഗം. ഇ­​തു­​സം­​ബ­​ന്ധി­​ച്ച റി­​പ്പോ​ര്‍­​ട്ട് ഉ­​ടു​മ്പ​ന്‍­​ചോ­​ല ലാ​ന്‍­​ഡ് റ­​വ​ന്യു ത­​ഹ­​സി​ല്‍­​ദാ​ര്‍ ജി​ല്ലാ ക­​ള­​ക്ട​ര്‍­​ക്ക് കൈ­​മാ​റി.ര​ജി​സ്ട്രേ​ഷ​നി​ൽ വി​ല കു​റ​ച്ചു കാ​ട്ടി നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ൻ.മോ​ഹ​ന​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കഴിഞ്ഞ ദിവസം വിജിലൻസ് എം​എ​ൽ​എ​യു​ടെ മൊ​ഴി രേഖപ്പെടുത്തിയത്.മാ­​ത്യു­​വി­​ന്‍റെ ഭൂ­​മി­​യി​ല്‍ സ​ര്‍­​ക്കാ​ര്‍ ഭൂ­​മി ഉ​ള്‍­​പ്പെ­​ട്ടി­​ട്ടു­​ണ്ടെ­​ന്നാ­​ണ് ക­​ണ്ടെ​ത്ത​ല്‍. ഒ­​രേ­​ക്ക​ര്‍ 23 സെ​ന്‍റ് സ്ഥ­​ലം വാ­​ങ്ങി­​യെ­​ന്നാ­​ണ് മൂ­​ന്ന് ആ­​ധാ­​ര­​ങ്ങ­​ളി­​ലാ­​യി രേ­​ഖ­​പ്പെ­​ടു­​ത്തി­​യി­​ട്ടു­​ള്ള­​ത്. എ­​ന്നാ​ല്‍ ഇ­​തിനേക്കാ​ള്‍ 51 സെ​ന്‍റ് അ­​ധി­​ക­​മു­​ണ്ടെ­​ന്നാ­​ണ് ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ള്ള​ത്. ഇതിന് പിന്നാലെയാണ് മാ­​ത്യു സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്ന് വി­​ജി­​ല​ന്‍­​സ് വ്യ​ക്ത­​മാ­​ക്കി­​യ­​ത്.ഇ­​ത് സ്ഥി­​രീ­​ക­​രി­​ക്കു­​ന്ന­​തി­​ന് വി­​ജി­​ല​ന്‍­​സ് ത­​ന്നെ­​യാ­​ണ് റ­​വ​ന്യു വ­​കു­​പ്പി­​നെ സ­​മീ­​പി­​ച്ച­​ത്. റ­​വ​ന്യു വ­​കു​പ്പ് സ​ര്‍­​വേ ന­​ട­​ത്തി­​യ­​തി­​ന് ശേ­​ഷ­​മു­​ള്ള റി­​പ്പോ​ര്‍­​ട്ടാ­​ണ് പു­​റ­​ത്തു­​വ­​ന്ന­​ത്.

LEAVE A REPLY

Please enter your comment!
Please enter your name here