എറണാകുളം: മഹാരാജാസ് കോളജ് നാളെ തുറക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.

ആറുമണിക്ക് കോളജ് ഗേറ്റ് അടക്കും, അതിന് ശേഷം വിദ്യാര്‍ഥികള്‍ കാമ്പസില്‍ തുടരാന്‍ പാടില്ല എന്നും ഇത്തരത്തിലുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കുറച്ച് ദിവസം കൂടി കോളജിൽ പൊലീസി​െൻറ സാന്നിധ്യമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here