ഭിന്നശേഷിക്കാർക്കായി സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ പരിണയം, മാതൃജ്യോതി, സ്വാശ്രയ പദ്ധതികളിലേക്ക് സുനീതി പോർട്ടൽ (www.suneethi.sjd.kerala.gov.in) മുഖേന അപേക്ഷിക്കാം. ഭിന്നശേഷിയുള്ള ബി.പി.എൽ കുടുംബത്തിലെ മാതാപിതാക്കളുടെ പെൺമക്കൾക്ക്/ഭിന്നശേഷിയുള്ള പെൺകുട്ടിക്ക് വിവാഹധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് പരിണയം.

തീവ്ര ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി പ്രതിമാസം 2000 രൂപ 24 മാസത്തേക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി. തീവ്ര ശാരീരിക മാനസിക വെല്ലുവിളി (70 ശതമാനവും അതിനു മുകളിലും )നേരിടുന്നവരുടെ വിധവയായ /ഭർത്താവ് ഉപേക്ഷിച്ച അമ്മമാർക്ക് സ്വയം തൊഴിലിന് ധനസഹായം നൽകുന്ന പദ്ധതി ആണ് സ്വാശ്രയ.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക : swd.kerala.gov.in, ഫോൺ :0481-2563980

LEAVE A REPLY

Please enter your comment!
Please enter your name here