അടിമാലി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ വാളറയിൽ അജ്ഞാത വാഹനമിടിച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ആയിരമേക്കർ പരുത്തിക്കാട്ട് മീരാൻ മൗലവിയുടെ മകൻ ബാദുഷ മരിച്ച സംഭവത്തിൽ അപകടശേഷം ഗുഡ്സ് ഓട്ടോ നിർത്താതെ പോയ നേര്യമംഗലം പുത്തൻപുരയ്ക്കൽ അജിത് രാജു (21) ആണ് അറസ്റ്റിലായത്. ഓട്ടോ കസ്റ്റഡിയിലെടുത്തു.

25നു രാത്രിയാണ് അപകടം. കോതമംഗലം എംബിറ്റ്സ് കോളജിൽ നിന്ന് ബൈക്കിൽ വീട്ടിലേക്കു വരുംവഴി എതിരെ വന്ന ഓട്ടോ ബൈക്കിലിടിക്കുകയായിരുന്നു. ഹൈവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവർ അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here