കൊച്ചി: കാക്കനാട് ചിറ്റേത്തുകര സെസ്സിനു സമീപത്തെ ശ്വാസ് സൈബര്‍ ഹില്‍സ് ഫ്‌ളാറ്റില്‍ നിന്ന് വീണ് യുവതി മരിച്ചു. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് വിനായകമന്ദിരത്തില്‍ സി. ദേവീലതയാണ് (24) മരിച്ചത്.ഐ.ടി. കമ്പനി ജീവനക്കാരിയാണ്. ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നു വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാരന്‍ മൃതദേഹം കണ്ടത്. ചിദംബരന്റെയും രാധാമണിയുടെയും മകളാണ്. സഹോദരന്‍ ദേവദത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here