തി​രു​വ​ന​ന്ത​പു​രം: ഡി​എ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ഇ​ന്നു പ​ണി​മു​ട​ക്കും.സെ​റ്റോ, യു​ടി​ഇ​എ​ഫ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യും സം​യു​ക്ത സ​മ​ര​സ​മി​തി​യും പ​ണി​മു​ട​ക്കി​നു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സെ​റ്റോ ചെ​യ​ർ​മാ​ൻ ച​വ​റ ജ​യ​കു​മാ​ർ അ​റി​യി​ച്ചു.സ​ർ​ക്കാ​രി​ന്‍റെ ഡ​യ​സ്നോ​ണ്‍ ഭീ​ഷ​ണി​ക്കി​ടെ​യാ​ണു യു​ഡി​എ​ഫ്, ബി​ജെ​പി അ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ ഇ​ന്നു പ​ണി​മു​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചേ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here