തിരുവനന്തപുരം :വിവിധ വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും പിന്നാക്ക വിഭാഗത്തിൽ 43.33 കോടി രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രുപയുമാണ്‌ അനുവദിച്ചത്‌. ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ബജറ്റിൽ ഈ വർഷത്തെ വകയിരുത്തൽ 182 കോടി രൂപയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here