കൊല്ലം:പൊതുമേഖലാ സ്ഥാപനമായ കേരള വനം വികസന കോര്‍പ്പറേഷനില്‍ (കെ.എഫ്.ഡി.സി.) പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കം. ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും ‘അസിസ്റ്റന്റ് ‘ തസ്തികയില്‍ പി.എസ്.സി. റാങ്ക് പട്ടിക നിലവില്‍വന്നയുടനെയാണ് പെന്‍ഷന്‍ പ്രായം 58-ല്‍നിന്ന് അറുപതായി ഉയര്‍ത്താന്‍ ശ്രമം നടത്തുന്നത്.പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നു കാട്ടി ടി.കെ.രാധാകൃഷ്ണന്‍ നല്‍കിയ നിവേദനം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തി. ബോര്‍ഡിലെ സി.പി.എം.പ്രതിനിധി, ഇത്തരം ആലോചനതന്നെ സര്‍ക്കാര്‍ നിലപാടിനെതിരാണെന്നു പറഞ്ഞ് ശക്തമായി എതിര്‍ത്തു. സി.പി.ഐ. പ്രതിനിധി ഗോപിനാഥും വിയോജിച്ചു. ഒടുവില്‍ തൊട്ടടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ടി.കെ.രാധാകൃഷ്ണനെ കേള്‍ക്കാന്‍ തീരുമാനിച്ചു. ടി.കെ.രാധാകൃഷ്ണന്‍തന്നെ ബോര്‍ഡിനു മുന്നിലെത്തി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.ഇതേത്തുടര്‍ന്നാണ് തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്. 24-ന് രാവിലെ 11-ന് കോട്ടയത്തെ ഹെഡ് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷും മാനേജിങ് ഡയറക്ടര്‍ ജോര്‍ജി പി.മാത്തച്ചനും തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. അനുകൂല നിലപാടെടുപ്പിക്കാന്‍ യൂണിയനുകള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here