എരുമേലി :പി എം കിസാൻ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ സീഡ് ചെയ്യപ്പെട്ട അക്കൗണ്ട് നിർബന്ധമാണ്. ആനുകൂല്യം തടഞ്ഞുവയ്ക്കപ്പെട്ടതിൽ ഭൂരിപക്ഷവും മേൽപ്പറഞ്ഞ ആധാർ സീഡിംഗ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്.

ആധാർ ഒരു തവണ ബന്ധിപ്പിച്ച അക്കൗണ്ടുകളിൽ പോലും പിന്നീട് സാങ്കേതിക കാരണങ്ങളാൽ ആധാർ സീഡിംഗ് ഇല്ലാതാകുന്ന കേസുകളും കണ്ടുവരുന്നുണ്ട്.

ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു ഒറ്റമൂലിയാണ് പോസ്റ്റ് ഓഫീസ് വഴി പോസ്റ്റ്റൽ ബാങ്ക് അക്കൗണ്ട് എടുക്കുക എന്നത്.

ഇക്കാരണം കൊണ്ട് പി എം കിസാൻ ആനുകൂല്യം ലഭിക്കാതെയായ കർഷകർക്കായി ആധാർ സീഡിംഗ് ക്യാമ്പ് നടത്തുന്നു.

സ്ഥലം : എരുമേലി കൃഷിഭവൻ.

ദിവസം: 31.01.24

സമയം: 11 മണി മുതൽ 3 മണി വരെ.

പി എം കിസാൻ ഗുണഭോക്താക്കൾ

  1. ആധാർ.
  2. ആധാർ ബന്ധിപ്പിച്ച മൊബൈൽ
  3. 200 രൂപ

എന്നിവയുമായി എത്തിച്ചേരേണ്ടതാണ്.

ശ്രദ്ധിക്കുക: ആധാർ സീഡിംഗ് ചെയ്യാത്തത് കാരണം ആനുകൂല്യം ലഭിക്കാതെയായ ഗുണഭോക്താക്കളെ മാത്രം ഉദ്ദേശിച്ചാണ് ഈ ക്യാമ്പ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here