ക​ൽ​പ​ക​ഞ്ചേ​രി: ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 21 പേ​ർ​ക്ക് ക​ടി​യേ​റ്റു. പ​ത്ത് പു​രു​ഷ​ന്മാ​ർ​ക്കും എ​ട്ട് സ്ത്രീ​ക​ൾ​ക്കും മൂ​ന്ന് കു​ട്ടി​ക​ൾ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. കാ​വ​പ്പു​ര, തോ​ട്ടാ​യി, നെ​ച്ചി​ക്കു​ണ്ട്, മ​യ്യേ​രി​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​ലി​നും കൈ​ക്കും മു​ഖ​ത്തും മു​റി​വേ​റ്റ​വ​രെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ആ​ക്ര​മ​ണം ന​ട​ത്തി​യ തെ​രു​വു​നാ​യെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്, മൃ​ഗാ​ശു​പ​ത്രി, ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here