കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂപ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27-ാമ​ത് നില​യ്ക്ക​ൽ തീ​ർ​ഥാ​ട​നം ന​ട​ത്തി. തു​ലാ​പ്പ​ള്ളി മാ​ർ​ത്തോ​മാ ശ്ലീ​ഹാ പ​ള്ളി​യി​ൽ രാ​വി​ലെ 10ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ തീ​ർ​ഥാ​ട​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഫാ. ​ഏ​ബ്ര​ഹാം വെ​ള്ളാ​പ്പ​ള്ളി മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ന​വ​വൈ​ദി​ക​ർ​ക്കു​ള്ള രൂ​പ​ത മി​ഷ​ൻ ലീ​ഗി​ന്‍റെ ഉ​പ​ഹാ​രം രൂ​പത ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ന്ദി​ച്ചു.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം 1.45ന് ​ആ​ങ്ങ​മൂ​ഴി​യി​ൽ​നി​ന്ന് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ പ​ള്ളി​യി​ലേ​ക്ക് ന​ട​ന്ന വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ ജ​പ​മാ​ല റാ​ലി തു​ലാ​പ്പ​ള്ളി പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഉ​ള്ളാ​ട്ട് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മി​ഷ​ൻ ലീ​ഗ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ര​ങ്ങാ​ട്ട് പ​താ​ക ഏറ്റു​വാ​ങ്ങി. ജ​പ​മാ​ല റാ​ലി എ​ക്യു​മെ​നി​ക്ക​ൽ പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ ന​ട​ന്ന സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ബാ​ബു മൈ​ക്കി​ൾ ഒ​ഐ​സി നേ​തൃ​ത്വം ന​ൽ​കി. മി​ഷ​ൻ​ലീ​ഗ് രൂപ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ൽ കൃ​ത​ജ്ഞ​താ​പ്ര​കാ​ശ​നം ന​ട​ത്തി.കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും​നി​ന്നു​ള്ള മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളാ​യ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും ഭാ​ര​വാ​ഹി​ക​ളു​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. തു​ലാ​പ്പ​ള്ളി ഇ​ട​വ​ക അം​ഗ​ങ്ങ​ളും മി​ഷ​ൻ ലീ​ഗി​ന്‍റെ രൂ​പ​ത, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളും തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here