സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി കൊ​ള​ഗ​പ്പാ​റ ചൂ​രി​മ​ല​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ക​ടു​വ​യെ വ​നം​വ​കു​പ്പ് തൃ​ശൂ​രി​ലെ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ വ​യ​നാ​ട്ടി​ൽ നി​ന്ന് പി​ടി​യി​ലാ​യ ആ​ളെ​ക്കൊ​ല്ലി ക​ടു​വ രു​ദ്ര​നൊ​പ്പ​മാ​ണ് ഡ​ബ്ല്യു​വൈ​എ​സ്-09 എ​ന്ന ക​ടു​വ​യ്ക്കും പു​ര​ധി​വാ​സ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ​യാ​ണ് ക​ടു​വ​യെ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ​ത്തി​ച്ച​ത്. ഇ​വി​ടെ​യെ​ത്തു​ന്ന നാ​ലാ​മ​ത്തെ ക​ടു​വ​യാ​ണ് ഡ​ബ്ല്യു​വൈ​എ​സ്-09. പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ ക​ടു​വ​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​രീ​തി​യി​ൽ 40 മു​ത​ൽ 50 ദി​വ​സം വ​രെ​യാ​ണ് ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്

LEAVE A REPLY

Please enter your comment!
Please enter your name here