തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന് ഒ​​​രു​​​ക്കു​​​ന്ന കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷാ ഏ​​​കീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​ണാ​​​യ​​​ക സു​​​ര​​​ക്ഷാ ഏ​​​കോ​​​പ​​​ന യോ​​​ഗം ഇ​​​ന്നു ന​​​ട​​​ക്കും. സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഐ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ബം​​​ഗ​​​ളൂ​​​രു യൂ​​​ണി​​​റ്റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു താ​​​മ​​​സി​​​ക്കാ​​​ൻ രാ​​​ജ്ഭ​​​വ​​​നി​​​ലെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ഗ​​​സ്റ്റ് ഹൗ​​​സ് ഒ​​​ഴി​​​പ്പി​​​ച്ചു ന​​​ൽ​​​കി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നു​​​ള്ള 45 അം​​​ഗ സി​​​ആ​​​ർ​​​പി​​​എ​​​ഫ് സം​​​ഘ​​​മാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം കേ​​​ര​​​ള പോ​​​ലീ​​​സും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു സു​​​ര​​​ക്ഷാ ക​​​വ​​​ച​​​മൊ​​​രു​​​ക്കും. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ സു​​​ര​​​ക്ഷ കേ​​​ന്ദ്ര​​​സേ​​​ന​​​യും പു​​​റ​​​മേ​​​യു​​​ള്ള സു​​​ര​​​ക്ഷ കേ​​​ര​​​ള പോ​​​ലീ​​​സു​​​മാ​​​കും നി​​​ർ​​​വ​​​ഹി​​​ക്കു​​​ക.കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​കും സു​​​ര​​​ക്ഷാ യോ​​​ഗ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക. സ​​​ഞ്ചാ​​​ര​​​പാ​​​ത​​​യി​​​ലും ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ രാ​​​ജ്ഭ​​​വ​​​ന്‍റെ പു​​​റ​​​മേ​​​യു​​​ള്ള സു​​​ര​​​ക്ഷ​​​യും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് നി​​​ർ​​​വ​​​ഹി​​​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here