തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ന്നും മ​ഴ​മു​ന്ന​റി​യി​പ്പ്. പു​തു​ക്കി​യ മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം കേ​ര​ള​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച​യും മി​ക്ക ജി​ല്ല​ക​ളി​ലും നേ​രി​യ മ​ഴ ല​ഭി​ച്ചി​രു​ന്നു. അ​തേ​സ​മ​യം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ നി​ല​വി​ല്ല.മ​ഴ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 1.2 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here