മ​ല​പ്പു​റം: മു​ക്കം സ്വ​ദേ​ശി കി​ഴു​ക്കാ​ര​ക്കാ​ട്ട് ജോ​സ​ഫ് (കു​ഞ്ഞേ​ട്ട​ന്‍, 75)​ആ​ണ് മ​രി​ച്ച​ത്. മു​ക്കം അ​ഭി​ലാ​ഷ് തീ​യ​റ്റ​ര്‍ അ​ട​ക്കം അ​റി​യ​പ്പെ​ടു​ന്ന നി​ര​വ​ധി തി​യ​റ്റ​റു​ക​ളു​ടെ ഉ​ട​മ​യാ​ണ്.ചൊ​വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ജോ​സ​ഫ് ച​ങ്ങ​രം​കു​ള​ത്ത് സു​ഹൃ​ത്തി​നെ കാ​ണാ​നാ​യി ഇ​റ​ങ്ങി​യി​രു​ന്നു. സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കെ പു​റ​കി​ലേ​ക്ക് നീ​ങ്ങി​യ ജോ​സ​ഫ് അ​ബ​ദ്ധ​ത്തി​ല്‍ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.ഉ​ട​ന​ടി ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

LEAVE A REPLY

Please enter your comment!
Please enter your name here