കോട്ടയം: കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയും സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്നവഴി കാറിൻറെ മുൻവശത്ത് നിന്ന് പുക ഉയരുകയായിരുന്നു.കാറിൽനിന്ന് ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയർത്തിവെക്കുകയും ചെയ്തു. പെട്ടന്ന് തീ ആളിപടരുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാർപൂർണമായും കത്തി നശിച്ചു. ആർക്കും പരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here