ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെയും കൃത്യത ഉറപ്പുവരുത്തുന്നതിനായി ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ലീഗൽമെട്രോളജി വകുപ്പ് ഉപഭോക്താക്കൾക്കായി സംസ്ഥാനതലത്തിൽ മേഖല തിരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (30 ജനുവരി) രാവിലെ 9.30 ന് പട്ടം ലീഗൽ മെട്രോളജി ഭവനിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here