കാഞ്ഞിരപ്പള്ളി: ഉംറ കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്നും മടങ്ങിയ വീട്ടമ്മ വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.പത്തനംതിട്ട ചാത്തൻതറ പാറേൽ ഫാത്തിമാ ബീവി (77) ആണു് മരിച്ചത്.15 ദിവസം മുമ്പ് സൗദി അറേബ്യയിലേക്ക് ഉറയ്ക്ക് പോയ ഇവർ നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിൽ നെടുമ്പാശേരിയിൽ എത്താൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ സൗദി എയർലൈൻസ് കമ്പനിയുടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതത്താൽ മരിക്കുകയായിരുന്നു.പരേത കാഞ്ഞിരപ്പള്ളി കൊല്ല്യക്കാൻ സ് കുടുംബാംഗമാണ്. ഭർത്താവ്: അബ്ദുൽ കരീം. മക്കൾ: സിയാദ്, ഷീജ.കബറടക്കം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here