കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന മുണ്ടക്കയം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമനത്തിന് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം. മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം എസ്.സി/എസ്.റ്റി വിഭാഗത്തിൽനിന്നും എസ്.എസ്.എൽ.സി പാസാകാത്തവർക്കും അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയാവുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരുമായിരിക്കണം. പ്രായപരിധി 18-46. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രായപരിധിയിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ മാനദണ്ഡപ്രകാരമുള്ള മൂന്നുവയസ് ഇളവ് ലഭിക്കും. മുമ്പ് അപേക്ഷിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ്. കാഞ്ഞിരപ്പള്ളി അഡീഷണൽ പ്രോജക്ട് ഓഫീസിൽ ലഭിക്കും. ഫെബ്രുവരി 29 ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷണൽ ഓഫീസുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here