ന്യൂഡൽഹി : 2024 ജനുവരി 24

(i)CIL, GAIL എന്നിവയുടെ സംയുക്തസംരംഭം മുഖേന ECL കമാൻഡ് ഏരിയയിൽ കൽക്കരി-എസ്എൻജി (സിന്തറ്റിക് നാച്ചുറൽ ഗ്യാസ്) പദ്ധതി സ്ഥാപിക്കുന്നതിനും (ii) CIL, BHEL എന്നിവയുടെ സംയുക്തസംരംഭം മുഖേന MCL കമാൻഡ് ഏരിയയിൽ കൽക്കരി-ടു-അമോണിയം നൈട്രേറ്റ് പദ്ധതി സ്ഥാപിക്കുന്നതിനും സിഐഎലിന്റെ ഓഹരി നിക്ഷേപത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി(CCEA)യാണ് ഇക്കാര്യത്തിൽ അംഗീകാരം നൽകിയത്.

CIL-ന്റെ ഓഹരി നിക്ഷേപത്തിനുള്ള നിർദേശങ്ങൾക്ക് CCEA നൽകിയ അംഗീകാരം ഇനിപ്പറയുന്ന രീതിയിലാണ്:

a.     CIL,GAIL എന്നിവയുടെ സംയുക്തസംരംഭം മുഖേന പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലയിലെ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (ECL) സോനേപുർ ബസാരി മേഖലയിൽ നിർദിഷ്ട കൽക്കരി-ടു-സിന്തറ്റിക് നാച്ചുറൽ ഗ്യാസ് (എസ്എൻജി) പദ്ധതിക്ക് 70:30 അനുപാതത്തിൽ ബാധ്യത-‌ഓഹരി നിക്ഷേപവും സംയുക്തസംരംഭത്തിലെ 51% ഓഹരി നിക്ഷേപവും കണക്കിലെടുത്ത്, 13,052.81 കോടിരൂപയുടെ (±25% കൃത്യത) പദ്ധതിച്ചെലവിനൊപ്പം, CILന്റെ 1997.087 കോടിരൂപയുടെ (±25%) നിക്ഷേപമൂലധനം.

b.     CIL, BHEL എന്നിവയുടെ സംയുക്തസംരംഭം മുഖേന 11,782.05 കോടി രൂപയുടെ (±25% കൃത്യത) പദ്ധതിച്ചെലവിനൊപ്പം ഒഡിഷയിലെ ഝാർസുഗുഡ ജില്ലയിലെ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (MCL) ലഖൻപുർ മേഖലയിൽ നിർദിഷ്ട കൽക്കരി-ടു-അമോണിയം നൈട്രേറ്റ് (AN) പദ്ധതിക്ക് CIL-ന്റെ 1802.56 കോടി രൂപ (±25%) നിക്ഷേപ മൂലധനം.

c.     മുകളിൽ (a)യിൽ പറയുന്നതുപോലെ CIL-GAIL സംയുക്തസംരംഭത്തിലും മുകളിൽ (b)യിൽ പറയുന്നതുപോലെ CIL-BHEL സംയുക്തസംരംഭത്തിലും സിഐഎലിന്റെ അറ്റമൂല്യത്തിന്റെ 30 ശതമാനത്തിനപ്പുറമുള്ള ഓഹരിനിക്ഷേപത്തിന് അനുമതി.

2030-ഓടെ 100 മെട്രിക് ടൺ കൽക്കരി വാതകവൽക്കരണം എന്ന ലക്ഷ്യം കൈവരിക്കാനും ഇന്ത്യയുടെ സ്വയംപര്യാപ്തത, ഊർജസ്വാതന്ത്ര്യം എന്നീ ഇരട്ടലക്ഷ്യങ്ങൾ നിറവേറ്റാനും കോൾ ഇന്ത്യ ലിമിറ്റഡ് (CIL) രണ്ട് കൽക്കരി വാതകവൽക്കരണ നിലയങ്ങൾ സ്ഥാപിക്കും.

a.     70:30 വരെയുള്ള ബാധ്യത:നിക്ഷേപ അനുപാതം കണക്കിലെടുത്ത് CIL-GAIL സംയുക്തസംരംഭം മുഖേന ഏകദേശം 13,052.81 കോടി രൂപയുടെ (±25%) പദ്ധതിച്ചെലവിൽ പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലയിലെ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (ECL) സൊനേപുർ ബസാരി മേഖലയിൽ കൽക്കരി-ടു-എസ്എൻജി പദ്ധതി സ്ഥാപിക്കുന്നതിന് GAIL-മായി CIL ധാരണാപത്രം  ഒപ്പിട്ടു.

b.     70:30 വരെയുള്ള ബാധ്യത:നിക്ഷേപ അനുപാതം കണക്കിലെടുത്ത് CIL-BHEL സംയുക്തസംരംഭം മുഖേന ഏകദേശം 11,782.05 കോടി രൂപയുടെ (±25%) പദ്ധതിച്ചെലവിൽ ഒഡിഷയിലെ ഝാർസുഗുഡ ജില്ലയിലെ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (MCL) ലഖൻപുർ മേഖലയിൽ കൽക്കരി-ടു-അമോണിയം നൈട്രേറ്റ് പദ്ധതി സ്ഥാപിക്കുന്നതിന് BHEL-മായി CIL ധാരണാപത്രം  ഒപ്പിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here