നിലമ്പൂര്‍: അകമ്പാടം പനക്കല്‍ വീട്ടില്‍ അനീഷ് ബാബു നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ്(14), റാഷിദ് (11) എന്നിവരാണ് ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ കുറുവന്‍പുഴയില്‍ മുങ്ങി മരിച്ചത്.

ഇന്ന്ഉച്ചയോടെയാണ് സംഭവം. ഇരുവരും കൂട്ടുകാരോടെത്ത് കുറുവന്‍പുഴയിലെ കണ്ണന്‍ക്കുണ്ട് കടവില്‍ കുളിക്കാന്‍  ഇറങ്ങുന്നതിനിടിയലാണ് അപകടം. കുളിക്കുന്നതിനടയില്‍ ഇരുവരും കയത്തില്‍പ്പെട്ടു. സംഭവം സ്ഥലത്ത് ഉണ്ടായിരുന്ന മറ്റുകുട്ടികള്‍ ശബ്ദം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇരുവരും എരഞ്ഞിമങ്ങാട് ഗവ. ഹയര്‍സെക്കന്റി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. റിന്‍ഷാദ് ഒമ്പതിലും റാഷിദ് ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. റിഫ ഷെറിന്‍, റിന്‍ഷ എന്നിവര്‍ സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here