വെച്ചൂച്ചിറ : പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പില്‍ ഷാജി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുക്കൂട്ടുതറ സ്വദേശികളായ നാലംഗ സംഘത്തിനൊപ്പം എത്തി കുളിക്കാനിറങ്ങുകയായിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിലായുള്ള വാട്ടര്‍ അതോറിറ്റിയുടെ ഗ്യാലറിക്കു സമീപമാണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. നാട്ടുകാരെത്തി കരക്കെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ രാജഗോപാല്‍, എസ്.ഐ സായിസേനന്‍ എന്നിവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here