ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2024,‘ഏവർക്കു​മൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന തത്വവും ‘കൂട്ടായ പ്രയത്നം’ എന്ന രാജ്യത്തിന്റെയാകെ സമീപനവും ഉപയോഗിച്ച്, കേന്ദ്ര ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2024-25ലെ ഇടക്കാല കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രസക്തഭാഗങ്ങൾ ഇനിപ്പറയുന്നു:ഭാഗം എസാമൂഹ്യ നീതി• ‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാത’ (കർഷകൻ) എന്നീ നാലു പ്രധാന ജാതികളുടെ ഉന്നമനത്തിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കും.’ഗരീബ് കല്യാൺ, ദേശ് കാ കല്യാൺ’• കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഗവണ്മെന്റ് സഹായിച്ചു.• പിഎം-ജൻ ധൻ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ഗവണ്മെന്റിന് 2.7 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കി.• 78 ലക്ഷം തെരുവോരക്കച്ചവടക്കാർക്ക് പിഎം-സ്വനിധി വായ്പാ സഹായം നൽകി. 2.3 ലക്ഷം പേർക്ക് മൂന്നാം തവണയും വായ്പ ലഭിച്ചു.• പ്രത്യേക കരുതൽ ആവശ്യമായ ഗോത്ര വിഭാഗങ്ങളുടെ (PVTG) വികസനത്തിന് പിഎം-ജൻമൻ യോജന.• പിഎം-വിശ്വകർമ യോജന 18 മേഖലകളിൽ വ്യാപൃതരായ കരകൗശല തൊഴിലാളികൾക്കും വിദഗ്ധർക്കും ആദ്യാവസാന പിന്തുണ നൽകുന്നു.’അന്നദാതാ’ക്കളുടെ ക്ഷേമം• പിഎം-കിസാൻ സമ്മാൻ യോജന 11.8 കോടി കർഷകർക്ക് സാമ്പത്തിക സഹായം നൽകി.• പ്രധാനമന്ത്രി ഫസൽ ബീമായോജനയ്ക്ക് കീഴിൽ 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകുന്നു• ഇലക്ട്രോണിക് നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (ഇ-നാം) 1361 കമ്പോളങ്ങൾ സംയോജിപ്പിച്ച്, 1.8 കോടി കർഷകർക്ക് 3 ലക്ഷം കോടി രൂപ എന്ന തോതിൽ വ്യാപാര സേവനങ്ങൾ നൽകി.നാരീശക്തിക്ക് ഗതിവേഗം• വനിതാ സംരംഭകർക്ക് 30 കോടി മുദ്ര യോജന വായ്പകൾ നൽകി.• ഉന്നത വിദ്യാഭ്യാസത്തിൽ സ്ത്രീപ്രവേശനം 28% വർദ്ധിച്ചു.• STEM കോഴ്‌സുകളിൽ, പ്രവേശനം നേടുന്ന 43% പെൺകുട്ടികളും സ്ത്രീകളുമാണ്; ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്.• പിഎം ആവാസ് യോജനയ്ക്ക് കീഴിൽ 70% വീടുകൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് നൽകി.പിഎം ആവാസ് യോജന (ഗ്രാമീൺ)• കോവിഡ് വെല്ലുവിളികൾക്കിടയിലും പിഎം ആവാസ് യോജന (ഗ്രാമീൺ) പ്രകാരം മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം ഉടൻ കൈവരിക്കും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നിർമിക്കും.പുരപ്പുറ സൗരോർജവൽക്കരണവും സൗജന്യ വൈദ്യുതിയും• പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി.• ഓരോ കുടുംബത്തിനും പ്രതിവർഷം 15000 മുതൽ 18000 രൂപ വരെ ലാഭിക്കാം.ആയുഷ്മാൻ ഭാരത്• ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം എല്ലാ ആശാ പ്രവർത്തകർക്കും അങ്കണാവാടി വർക്കർമാർക്കും സഹായികൾക്കും ആരോഗ്യപരിരക്ഷ നൽകും.കൃഷിയും ഭക്ഷ്യ സംസ്കരണവും• പിഎം കിസാൻ സമ്പദ യോജന 38 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുകയും 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.• പ്രധാനമന്ത്രി ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭ പദ്ധതിയുടെ ഔപചാരികവൽക്കരണം വായ്പാബന്ധിതമായി 2.4 ലക്ഷം സ്വയംസഹായസംഘങ്ങളെയും 60000 വ്യക്തികളെയും സഹായിച്ചു.വളർച്ച, തൊഴിൽ, വികസനം എന്നിവയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഗവേഷണവും നവീകരണവും• ദീർഘമായ കാലയളവും കുറഞ്ഞ പലിശനിരക്കുള്ളതും അല്ലെങ്കിൽ പലിശരഹിതമായതുമായ ദീർഘകാല ധനസഹായം അല്ലെങ്കിൽ റീഫിനാൻസിങ് നൽകുന്നതിന് അൻപത് വർഷത്തെ പലിശ രഹിത വായ്പ ഉപയോഗിച്ച് 1 ലക്ഷം കോടി രൂപയുടെ സഞ്ചിതനിധി സ്ഥാപിക്കും.• പ്രതിരോധ ആവശ്യങ്ങൾക്കായി ആഴത്തിലുള്ള സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തുന്നതിനും ‘ആത്മനിർഭരത’ ത്വരിതപ്പെടുത്തുന്നതിനുമായി പുതിയ പദ്ധതി ആരംഭിക്കും.അടിസ്ഥാനസൗകര്യങ്ങൾഅടിസ്ഥാനസൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മൂലധന ചെലവ് 11.1 ശതമാനം വർധിപ്പിച്ച് 11,11,111 കോടി രൂപയായി ഉയർത്തും. ഇത് ജിഡിപിയുടെ 3.4 ശതമാനമായിരിക്കും.റെയിൽവേ• ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി പിഎം ഗതിശക്തിക്ക് കീഴിൽ 3 പ്രധാന സാമ്പത്തിക റെയിൽവേ ഇടനാഴി പദ്ധതികൾ നടപ്പിലാക്കും.o  ഊർജ-ധാതു- സിമന്റ് ഇടനാഴികൾo  തുറമുഖ സമ്പർക്കസൗകര്യ ഇടനാഴികൾo  ഉയർന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴികൾ• നാല്പതിനായിരം സാധാരണ റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും.വ്യോമയാന മേഖല• രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 149 എന്ന നിലയിൽ ഇരട്ടിയായി.• 1.3 കോടി യാത്രക്കാരെ കൊണ്ടുപോകുന്ന 517 പുതിയ പാതകൾ.• ഇന്ത്യൻ വിമാനക്കമ്പനികൾ 1000-ലധികം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി.ഹരിതോർജം• കൽക്കരി വാതകവൽക്കരണവും 2030-ഓടെ 100 മെട്രിക് ടൺ ദ്രവീകരണ ശേഷിയും സ്ഥാപിക്കും.• ഗതാഗതത്തിനായി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (സിഎൻജി) കംപ്രസ്ഡ് ബയോഗ്യാസും (സിബിജി), ഗാർഹിക ആവശ്യങ്ങൾക്കായി പൈപ്പ്ഡ് നാച്ചുറൽ ഗ്യാസും (പിഎൻജി) ഘട്ടം ഘട്ടമായി കലർത്തുന്നത് നിർബന്ധിതമാക്കും.വിനോദസഞ്ചാര മേഖല• ആഗോള തലത്തിൽ ബ്രാൻഡിംഗും വിപണനവും ഉൾപ്പെടെ ഐതിഹാസികവിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.• സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ റേറ്റിങ്ങിനായുള്ള ചട്ടക്കൂട് സ്ഥാപിക്കും.• അനുയോജ്യതയുടെ അടിസ്ഥാനത്തിൽ ഇത്തരം വികസനത്തിന് ധനസഹായം നൽകുന്നതിന് സംസ്ഥാനങ്ങൾക്ക് ദീർഘകാല പലിശരഹിത വായ്പകൾ നൽകും.നിക്ഷേപങ്ങൾ• 2014-23 കാലയളവിലെ 596 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം 2005-14 ലെ നിക്ഷേപത്തിന്റെ ഇരട്ടിയാണ്.‘വികസിത ഭാരത’ത്തിനായി സംസ്ഥാനങ്ങളിലെ പരിഷ്‌കാരങ്ങൾ• സംസ്ഥാന ഗവൺമെന്റുകളുടെ നാഴികക്കല്ലുകളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നതിനായി അമ്പത് വർഷത്തെ പലിശരഹിത വായ്പയായി 75,000 കോടി രൂപ വകയിരുത്തി.പുതുക്കിയ എസ്റ്റിമേറ്റ് (RE) 2023-24• കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരുമാനത്തിന്റെ RE 27.56 ലക്ഷം കോടി രൂപയാണ്. അതിൽ നികുതി വരുമാനം 23.24 ലക്ഷം കോടി രൂപയാണ്.• മൊത്തം ചെലവിന്റെ RE 44.90 ലക്ഷം കോടി രൂപയാണ്.• 30.03 ലക്ഷം കോടി രൂപയുടെ റവന്യൂ വരുമാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സമ്പദ്‌വ്യവസ്ഥയിലെ ശക്തമായ വളർച്ചയും ഔപചാരികവൽക്കരണവും പ്രതിഫലിപ്പിക്കുന്നു.• ധനക്കമ്മിയുടെ RE 2023-24 ലെ ജിഡിപിയുടെ 5.8 ശതമാനമാണ്.2024-25 ബജറ്റ് എസ്റ്റിമേറ്റ്• കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരുമാനവും മൊത്തം ചെലവും യഥാക്രമം 30.80 ലക്ഷം കോടി രൂപയും 47.66 ലക്ഷം കോടി രൂപയുമാണ്.• നികുതി വരുമാനം 26.02 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു.  • സംസ്ഥാനങ്ങൾക്കുള്ള മൂലധനച്ചെലവിനായി അമ്പത് വർഷത്തെ പലിശ രഹിത വായ്പയുടെ പദ്ധതി ഈ വർഷം തുടരും. ഇതിനായി മൊത്തം 1.3 ലക്ഷം കോടി രൂപ വകയിരുത്തി.• 2024-25 ലെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായി കണക്കാക്കുന്നു• 2024-25 കാലയളവിൽ ഡേറ്റഡ് സെക്യൂരിറ്റികൾ വഴിയുള്ള മൊത്ത, അറ്റ വിപണി വായ്പകൾ യഥാക്രമം 14.13 രൂപയും 11.75 ലക്ഷം കോടി രൂപയും ആയി കണക്കാക്കുന്നു.ഭാഗം ബിപ്രത്യക്ഷ നികുതികൾ• പ്രത്യക്ഷ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ധനമന്ത്രി നിർദേശിച്ചു.• നേരിട്ടുള്ള നികുതി പിരിവ് മൂന്നിരട്ടിയായി; കഴിഞ്ഞ 10 വർഷത്തിനിടെ റിട്ടേൺ സമർ പ്പിക്കുന്നവരുടെ എണ്ണം 2.4 മടങ്ങായി വർദ്ധിച്ചു• നികുതിദായകരുടെ സേവനങ്ങൾ ഗവണ്മെന്റ് മെച്ചപ്പെടുത്തും.o 2009-10 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 25000 രൂപ വരെയുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾ പിൻവലിച്ചുo 2010-11 മുതൽ 2014-15 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 10000 രൂപ വരെയുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾ പിൻവലിച്ചുഇത് ഒരു കോടി നികുതിദായകർക്ക് ഗുണം ചെയ്യും• സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ അല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ വഴി നടത്തുന്ന നിക്ഷേപങ്ങൾ 31.03.2025 വരെ നീട്ടി.• IFSC യൂണിറ്റുകളുടെ ചില വരുമാനത്തിന്മേലുള്ള നികുതി ഇളവ് 31.03.2024 ൽ നിന്ന് 31.03.2025 വരെ ഒരു വർഷം കൂടി നീട്ടി.പരോക്ഷ നികുതി• പരോക്ഷ നികുതികൾക്കും ഇറക്കുമതി തീരുവകൾക്കും ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ധനമന്ത്രി നിർദേശിച്ചു.• ഇന്ത്യയിലെ വളരെ ശിഥിലമായ പരോക്ഷ നികുതി വ്യവസ്ഥയെ GST ഏകീകരിച്ചുo ഈ വർഷം ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി സമാഹരണം 1.66 ലക്ഷം കോടി രൂപയെന്ന നിലയിൽ ഇരട്ടിയായിo ജിഎസ്ടി നികുതി അടിത്തറ ഇരട്ടിയായിസംസ്ഥാന എസ്ജിഎസ്ടി വരുമാനം (സംസ്ഥാനങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം ഉൾപ്പെടെ) ജിഎസ്ടിക്ക് മുമ്പുള്ള കാലയളവിലെ (2012-13 മുതൽ 2015-16 വരെ) 0.72ൽ നിന്ന് ജിഎസ്ടിക്ക് ശേഷമുള്ള കാലയളവിൽ (2017-18 മുതൽ 2022-23 വരെ) 1.22 ആയി ഉയർന്നു.o 94% വ്യവസായ പ്രമുഖരും ജിഎസ്ടിയിലേക്കുള്ള മാറ്റത്തെ മികച്ച തീരുമാനമായി കാണുന്നുo ജിഎസ്ടി വിതരണശൃംഖലയുടെ മെച്ചപ്പെടുത്തലിലേക്കു നയിച്ചുo ജിഎസ്ടി വ്യാപാരത്തിലും വ്യവസായത്തിലും ചട്ടങ്ങൾ പാലിക്കൽ ഭാരം കുറച്ചുകുറഞ്ഞ ലോജിസ്റ്റിക്‌സ് ചെലവും നികുതിയും സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കാൻ സഹായിച്ചു; ഇത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്തുനികുതി യുക്തിസഹമാക്കാൻ വർഷങ്ങളായുള്ള ശ്രമങ്ങൾ• 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ബാധ്യതയില്ല; 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 2.2 ലക്ഷം രൂപയായിരുന്നു• ചില്ലറവ്യാപാരങ്ങൾക്കുള്ള അനുമാന നികുതി പരിധി 2 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി ഉയർത്തി• പ്രൊഫഷണലുകൾക്കുള്ള അനുമാന നികുതി പരിധി 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായി ഉയർത്തി.• കോർപ്പറേറ്റ് ആദായനികുതി നിലവിലുള്ള ആഭ്യന്തര കമ്പനികൾക്ക് 30 ശതമാനത്തിൽ നിന്ന് 22% ആയി കുറച്ചു• പുതിയ നിർമ്മാണ കമ്പനികൾക്ക് കോർപ്പറേറ്റ് ആദായ നികുതി നിരക്ക് 15% നികുതിദായക സേവനങ്ങളിലെ നേട്ടങ്ങൾ• നികുതി സമർപ്പണത്തിന്റെ ശരാശരി പ്രോസസ്സിംഗ് സമയം 2013-14 ലെ 93 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറഞ്ഞു• കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സമ്പർക്കരഹിത മൂല്യനിർണയവും അപ്പീലും അവതരിപ്പിച്ചു• ലളിതമാക്കിയ റിട്ടേൺ സമർപ്പണത്തിനായി പരിഷ്കരിച്ച ആദായനികുതി റിട്ടേണുകൾ, പുതിയ ഫോം 26AS, മുൻകൂട്ടി പൂരിപ്പിച്ച നികുതി റിട്ടേണുകൾ• കസ്റ്റംസിലെ പരിഷ്കാരങ്ങൾ ഇറക്കുമതി വിട്ടുകൊടുക്കൽ സമയം കുറയ്ക്കുന്നതിലേക്ക് നയിച്ചുo ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളിൽ 47% എന്ന നിലയിൽ 71 മണിക്കൂർ വരെ കുറയ്ക്കുന്നുo എയർ കാർഗോ കോംപ്ലക്സുകളിൽ 28% എന്ന നിലയിൽ 44 മണിക്കൂർ വരെ കുറയ്ക്കുന്നുo കടൽ തുറമുഖങ്ങളിൽ 27% എന്ന നിലയിൽ 85 മണിക്കൂർ വരെ കുറയ്ക്കുന്നുസമ്പദ്‌വ്യവസ്ഥ – അന്നും ഇന്നും• 2014-ൽ സമ്പദ്‌വ്യവസ്ഥയെ നന്നാക്കാനും ഭരണസംവിധാനങ്ങൾ ക്രമീകരിക്കാനുമുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നു. കാലഘട്ടത്തിന്റെ ആവശ്യം ഇതായിരുന്നു:o നിക്ഷേപങ്ങൾ ആകർഷിക്കുകo അനിവാര്യമായ പരിഷ്‌കാരങ്ങൾക്ക് പിന്തുണ നൽകുകo ജനങ്ങൾക്ക് പ്രതീക്ഷ നൽകുക• ‘രാഷ്ട്രം ആദ്യം’ എന്ന ഉറച്ച വിശ്വാസത്തോടെയാണ് ഗവണ്മെന്റ് മുന്നേറിയത്.• “2014 വരെ നാം എവിടെയായിരുന്നെന്നും ഇപ്പോൾ എവിടെയാണെന്നും നോക്കുന്നത് ഉചിതമാണ്”: ധനമന്ത്രിസഭയുടെ മേശപ്പുറത്ത് ഗവണ്മെന്റ് ധവളപത്രം വയ്ക്കും.NS MRD***ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകളിലെ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ പുതിയ അടങ്കല്‍ നിര്‍ദ്ദേശിച്ച് ധനമന്ത്രി ‘ഇത് നമ്മുടെ സാങ്കേതിക വിദഗ്ദ്ധരായ യുവാക്കള്‍ക്ക് ഒരു സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തും- ശ്രീമതി. നിര്‍മല സീതാരാമന്‍അടങ്കല്‍ അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയില്‍ സജ്ജീകരിക്കുംപ്രതിരോധത്തിലെ ഡീപ്-ടെക് സാങ്കേതികവിദ്യകള്‍ ശക്തിപ്പെടുത്തുന്നതിനും ‘ആത്മനിര്‍ഭരത’ വേഗത്തിലാക്കുന്നതിനും നിര്‍ദ്ദേശിക്കപ്പെട്ട ഒരു പുതിയ പദ്ധതിപുതിയ കാലത്തെ സാങ്കേതികവിദ്യകളും ഡാറ്റയും ആളുകളുടെയും ബിസിനസ്സുകളുടെയും ജീവിതത്തെ മാറ്റിമറിക്കുന്നു: ധനമന്ത്രിന്യൂഡല്‍ഹി, 01 ഫെബ്രുവരി 2024,ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യകളില്‍ സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ഒരു അടങ്കല്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. ഇത് നമ്മുടെ സാങ്കേതിക വിദഗ്ദ്ധരായ യുവാക്കളുടെ സുവര്‍ണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയോടെയാണ് അടങ്കല്‍ സ്ഥാപിക്കുന്നത്. ദൈര്‍ഘ്യമേറിയ കാലയളവും കുറഞ്ഞതോ ഇല്ലാത്തതോ ആയ പലിശ നിരക്കുകള്‍ ഉപയോഗിച്ച് ഇത് ദീര്‍ഘകാല ധനസഹായമോ റീഫിനാന്‍സിംഗോ നല്‍കും.ഉയര്‍ന്നു വരുന്ന ഡൊമെയ്നുകളില്‍ ഗവേഷണവും നവീകരണവും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. നമ്മുടെ യുവാക്കളുടെയും സാങ്കേതികവിദ്യയുടെയും ശക്തികള്‍ സംയോജിപ്പിക്കുന്ന പരിപാടികള്‍ നമുക്കുണ്ടാകണം, ”ധനമന്ത്രി പറഞ്ഞു.പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഡീപ്-ടെക് സാങ്കേതികവിദ്യകള്‍ ശക്തിപ്പെടുത്തുന്നതിനും ‘ആത്മനിര്‍ഭരത’ ത്വരിതപ്പെടുത്തുന്നതിനുമായി ആരംഭിക്കുന്ന പുതിയ പദ്ധതിയും സീതാരാമന്‍ നിര്‍ദ്ദേശിച്ചു.സാങ്കേതിക മാറ്റങ്ങള്‍പുതിയ കാലത്തെ സാങ്കേതികവിദ്യകളും ഡാറ്റയും ജനങ്ങളുടെയും ബിസിനസ്സുകളുടെയും ജീവിതത്തെ മാറ്റിമറിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, പുതിയ സാമ്പത്തിക അവസരങ്ങള്‍ പ്രാപ്തമാക്കുകയും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ മിതമായ നിരക്കില്‍ സാമൂഹ്യശ്രേണിയിലെ അടിത്തട്ടിലുള്ളവര്‍ക്കടക്കം എല്ലാവര്‍ക്കും ലഭ്യമാക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യയുടെ അവസരങ്ങള്‍ വികസിക്കുകയാണെന്നും ശ്രീമതി പറഞ്ഞു. ജനങ്ങളുടെ നവീകരണത്തിലൂടെയും സംരംഭകത്വത്തിലൂടെയും ഇന്ത്യ പരിഹാരങ്ങള്‍ കാണിക്കുകയാണെന്നും സീതാരാമന്‍ പറഞ്ഞു.ഗവേഷണവും നവീകരണവുംഗവേഷണവും നവീകരണവും ഇന്ത്യയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വികസനത്തിലേക്ക് നയിക്കുമെന്നും പറഞ്ഞ ശ്രീമതി. നിര്‍മ്മല സീതാരാമന്‍,പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യം നല്‍കിയെന്നും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അത് ‘ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിഗ്യാൻ ‘ ആക്കിയെന്നും പറഞ്ഞു. നവീകരണമാണ് വികസനത്തിന്റെ അടിത്തറ,’ എന്നതിനാല്‍ ‘ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിഗ്യാൻ, ജയ് അനുസന്ധാന്‍’ എന്നതിലേക്ക് പ്രധാനമന്ത്രി മോദി ഇത് ഉയര്‍ത്തിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here