ന്യൂഡൽഹി : ജോൺ ബ്രിട്ടാസ്, എ എ റഹിം, സന്തോഷ് കുമാർ എന്നിവരടക്കം രാജ്യസഭയിലെ 11 അംഗങ്ങളുടെ സസ്പെൻഷൻ അധ്യക്ഷൻ ജഗദീപ് ധൻഖർ അസാധാരണ ഉത്തരവുവഴി പിൻവലിച്ചു. മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് പ്രിവിലേജ് കമ്മിറ്റിയോട് നിർദേശിച്ചായിരുന്നു ഇവരെ സസ്പെൻഡ് ചെയ്തത്‌. പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ടിൽ മേൽസഭ വീണ്ടും സമ്മേളിച്ചാണ് തീരുമാനമെടുക്കാറ്‌. എന്നാൽ, പ്രത്യേക അധികാരം ചെയർ ഉപയോഗിക്കുകയായിരുന്നു.
സർക്കാർ നിലപാടിൽ പ്രതിഷേധിച്ചതിന്റെ പേരിൽ 146 അംഗങ്ങളെയാണ് കഴിഞ്ഞ സമ്മേളനകാലത്ത് ഇരു സഭയിൽനിന്നുമായി സസ്പെൻഡ് ചെയ്തത്. 132 പേരെ സമ്മേളന കാലത്തേക്കും രാജ്യസഭയിൽ 11ഉം ലോക്‌സഭയിൽ മൂന്നും ഉൾപ്പെടെ 14 പേരെ പ്രിവിലേജ് കമ്മിറ്റി തീരുമാനം വരുന്നതുവരെയും സസ്പെൻഡ്‌ ചെയ്തു. മൂന്ന്‌ ലോക്‌സഭാംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കാമെന്നും പ്രിവിലേജ് കമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here