ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​ഭാ​ര​തി​നാ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വി. ​ശി​വ​ദാ​സ​ൻ എം​പി. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് ക​ത്ത് ന​ൽ​കി​യ​താ​യി എം​പി അ​റി​യി​ച്ചു.

വ​ന്ദേ​ഭാ​ര​തി​നാ​യി മ​റ്റ് ട്രെ​യി​നു​ക​ൾ വൈ​കി​പ്പി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ കൂ​ടു​ത​ൽ കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും എം​പി ക​ത്തി​ൽ ആ​വ​ശ്യ​പ്പ​ട്ടു.

വ​ന്ദേ​ഭാ​ര​തി​നാ​യി ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ടു​ന്ന​തി​നാ​ൽ ബാ​ക്കി സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ​ര​ശു​റാം എ​ക്സ്പ്ര​സ് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ടു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​ർ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്താ​ൻ വൈ​കു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​കു​ന്നു. കോ​ച്ചു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തും യാ​ത്രാ ദു​രി​തം ഇ​ര​ട്ടി​യാ​ക്കി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ടി​ച്ചി​ടു​ന്ന പ​ല ട്രെ​യി​നു​ക​ളി​ലും യാ​ത്ര​ക്കാ​ർ ബോ​ധം​കെ​ട്ട് വീ​ഴു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ട്. റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലെ പ​രി​മി​തി പ​രി​ഹ​രി​ച്ച് ആ​ധു​നീ​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞ​താ​യും എം​പി വി​മ​ർ​ശി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here